- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി റാങ്ക് ലിസ്റ്റിന്റെ പേരിലുള്ള വിവാദങ്ങളും സമരങ്ങളും സർക്കാരിന്റെ സൃഷ്ടി; ചർച്ചയ്ക്ക് വിളിക്കാത്തത് ഗവൺമെന്റിന്റെ അഹങ്കാരവും ധിക്കാരവും ഒന്നുകൊണ്ട് മാത്രം: വിമർശിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള യുവതീ, യുവാക്കൾ സമരം നടത്തിയിട്ട് അവരെ ചർച്ചയ്ക്ക് വിളിക്കാത്തത് ഗവൺമെന്റിന്റെ അഹങ്കാരവും ധിക്കാരവും ഒന്നുകൊണ്ട് മാത്രമാണെന്ന വിമർശനവുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സമരം ചെയ്യുന്നവർ അനുഭവിക്കുന്ന വേദനയുടെ ഒരംശം ഭരണാധികാരികൾ തിരിച്ചറിഞ്ഞെങ്കിൽ സെക്രട്ടറിയേറ്റ് ഗേറ്റിൽ വന്ന് ചർച്ച നടത്തുമായിരുന്നുവെന്നം അദ്ദേഹം കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് ഉയർത്തുന്ന പ്രശ്ങ്ങൾ ഇന്നത്തേത് മാത്രമല്ല, ഭാവിയിലേതുമാണെന്നും അത് പരിഗണിക്കുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. റാങ്ക് ലിസ്റ്റിന്റെ പേരിലുള്ള വിവാദങ്ങളും സമരങ്ങളും ഗവൺമെന്റിന്റെ സൃഷ്ടിയാണ്. യു.ഡി.എഫ്. സർക്കാർ റാങ്ക് ലിസ്റ്റിലുള്ളവരോട് കാണിച്ച അനുഭാവം പരിശോധിച്ചിരുന്നെങ്കിൽ ഗവൺമെന്റ് ഇതുപോലെ ഒരു കുരുക്കിൽ പെടില്ല. ഒരു പി.എസ്.സി. റാങ്ക് ലിസ്റ്റ് അവസരങ്ങളുടെ ലിസ്റ്റായാണ് യു.ഡി.എഫ്. കാണുന്നത്. എൽ.ഡി.എഫ്., ഇത് ബാധ്യതയായാണ് കാണുന്നതെന്നും എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതി എന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു.
പകരം ലിസ്റ്റില്ലെങ്കിൽ റാങ്ക് ലിസ്റ്റ് നീട്ടുക എന്ന നയപരമായ തീരുമാനമാണ് യു.ഡി.എഫ്. സർക്കാർ എടുത്തത്. എന്നാൽ മൂന്ന് വർഷമായാൽ ലിസ്റ്റ് റദ്ദാക്കാൻ കാത്തിരിക്കുകയാണ് എൽ.ഡി.എഫ്. സർക്കാർ. ലിസ്റ്റ് നീട്ടിക്കൊടുത്തിരുന്നെങ്കിൽ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാമായിരുന്നു. പുതിയ ലിസ്റ്റ് വരുന്നില്ലെങ്കിൽ മൂന്ന് വർഷം കാലാവധിയുള്ള ലിസ്റ്റിന് ഒന്നര വർഷംകൂടി നീട്ടി കൊടുക്കാൻ സർക്കാരിന് വ്യവസ്ഥയുണ്ട്. യു.ഡി.എഫ്. അഞ്ച് വർഷവും അത് പാലിച്ചുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ