- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാറേ... കുടിവെള്ളമില്ല, കുടിവെള്ളം..'; എന്താ വീടില്ലേ...'; 25 കൊല്ലമായി കുടിവെള്ളമില്ലെന്ന പരാതിയിൽ 'കമ്പിളിപ്പുതപ്പ് സ്റ്റൈൽ' മറുപടിയുമായി മുഖ്യൻ: തെരഞ്ഞെടുപ്പു കാലത്ത് പുതുപ്പള്ളിയിൽ കുഞ്ഞൂഞ്ഞിനെ വലച്ച ചോദ്യം ഇതാ
കോട്ടയം: പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്തിനും ഏതിനും കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളി വാസികൾക്കു സമീപിക്കാം. എന്നാലിതാ നാട്ടുകാർക്കു മുന്നിൽ ഒരു ചോദ്യത്തിനു മുന്നിൽ സിദ്ദിഖ് ലാൽ സിനിമയിലെ കമ്പിളിപ്പുതപ്പ് ചോദ്യത്തിനു മറുപടി പറഞ്ഞ അവസ്ഥയായി മുഖ്യമന്ത്രിക്ക്. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലെ പാമ്പാടി പഞ്ചായത്തിലെ കാഞ്ഞിരക്കാട് സംഘടിപ്പിച്ച കുടുംബയോഗത്തിലാണ് കുടിവെള്ള പ്രശ്നം ഉന്നയിച്ച് നാട്ടുകാർ എത്തിയത്. 25 കൊല്ലമായി കുടിവെള്ളമില്ലെന്നു പരാതിപ്പെട്ട നാട്ടുകാരോട് അക്കാര്യത്തിൽ മറുപടി പറയാതെ വീടുണ്ടല്ലോ.. വീട് വീട്.. എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു മുഖ്യൻ. കൂടുതൽ ജാഗ്രത കാണിച്ചാൽ വിവാദങ്ങൾ ഒഴിവാക്കാമെന്നും എല്ലാവരെയും വിശ്വസിക്കരുതെന്നും ചിലർ ഉപദേശം നൽകുന്നതിനിടെയാണ് നാട്ടുകാരിൽ നിന്ന് നിന്ന് പെട്ടെന്ന് ചോദ്യമുയർന്നത്. 'കഴിഞ്ഞ 25 വർഷമായി ഇവിടെ കുടിവെള്ളമില്ല സർ... ഏറ്റവും കൂടുതൽ ജനവാസ പ്രദേശമായ രണ്ട് കോളനി...' പരാതി തീരും മുന്നെ ഉമ്മൻ ചാണ്ടിയുടെ മറുപടി വന്നു.. 'വീട്..വ
കോട്ടയം: പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്തിനും ഏതിനും കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളി വാസികൾക്കു സമീപിക്കാം.
എന്നാലിതാ നാട്ടുകാർക്കു മുന്നിൽ ഒരു ചോദ്യത്തിനു മുന്നിൽ സിദ്ദിഖ് ലാൽ സിനിമയിലെ കമ്പിളിപ്പുതപ്പ് ചോദ്യത്തിനു മറുപടി പറഞ്ഞ അവസ്ഥയായി മുഖ്യമന്ത്രിക്ക്.
സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലെ പാമ്പാടി പഞ്ചായത്തിലെ കാഞ്ഞിരക്കാട് സംഘടിപ്പിച്ച കുടുംബയോഗത്തിലാണ് കുടിവെള്ള പ്രശ്നം ഉന്നയിച്ച് നാട്ടുകാർ എത്തിയത്. 25 കൊല്ലമായി കുടിവെള്ളമില്ലെന്നു പരാതിപ്പെട്ട നാട്ടുകാരോട് അക്കാര്യത്തിൽ മറുപടി പറയാതെ വീടുണ്ടല്ലോ.. വീട് വീട്.. എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു മുഖ്യൻ.
കൂടുതൽ ജാഗ്രത കാണിച്ചാൽ വിവാദങ്ങൾ ഒഴിവാക്കാമെന്നും എല്ലാവരെയും വിശ്വസിക്കരുതെന്നും ചിലർ ഉപദേശം നൽകുന്നതിനിടെയാണ് നാട്ടുകാരിൽ നിന്ന് നിന്ന് പെട്ടെന്ന് ചോദ്യമുയർന്നത്. 'കഴിഞ്ഞ 25 വർഷമായി ഇവിടെ കുടിവെള്ളമില്ല സർ... ഏറ്റവും കൂടുതൽ ജനവാസ പ്രദേശമായ രണ്ട് കോളനി...' പരാതി തീരും മുന്നെ ഉമ്മൻ ചാണ്ടിയുടെ മറുപടി വന്നു.. 'വീട്..വീട് കുഴപ്പമൊന്നും ഇല്ലല്ലോ..'
എന്തായാലും പതിനൊന്നാം തവണയാണ് ഉമ്മൻ ചാണ്ടി ഇവിടെ ജനവിധി തേടുന്നത്. 1970ലായിരുന്നു ആദ്യ അങ്കം. കഴിഞ്ഞ തവണ 33,255 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ.എമ്മിലെ സുജ സൂസൻ ജോർജിനെ തോൽപ്പിച്ച ഉമ്മൻ ചാണ്ടിക്കെതിരെ ഇത്തവണ മത്സരിക്കുന്നത് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി.തോമസാണ്.