പുതുപ്പള്ളി: യുഡിഎഫിനെ കാത്തിരിക്കുന്നത് മികച്ച വിജയമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എൻപതു ശതമാനമെങ്കിലും പോളിങ് എത്തുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സീറ്റുകളുടെ എണ്ണം പ്രവചിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. മക്കൾക്കൊപ്പം പുതുപ്പള്ളിയിൽ വോട്ടിങ് രേഖപ്പെടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രിത ഇതിനു മുൻപ് എന്നെക്കുറിച്ച് നല്ല കാര്യങ്ങൾ പലതും പറഞ്ഞിട്ടുണ്ട്. അതിന്റെ വിഡിയോ പലതും എല്ലാവരുടെയും കയ്യിലുണ്ട്. എന്നിട്ട് അങ്ങനെ പറഞ്ഞതാണെന്നു പോലും പറയുന്നില്ല. പുതിയത് പറയുന്നത് കേൾക്കാനാണ് കാത്തിരിക്കുന്നത്. അവരുടെ പത്രസമ്മേളനവും കാത്തിരിക്കുകയാണ് പലരും. ഒരു യാത്ര കോയമ്പത്തൂരിലേക്കുണ്ടായിരുന്നു. സിഡി തപ്പി, ആ കവറിൽ ഒന്നും ഇല്ലെന്നു പറഞ്ഞപ്പോൾ ഞെട്ടിയ ആളുകളുണ്ട്.

തുടക്കം മുതൽ തന്നെ യു.ഡി.എഫിന് നല്ല ആത്മവിശ്വാസമായിരുന്നു. തുടർ ഭരണമുണ്ടായാൽ അത് യുഡിഎഫിന്റെ ഐക്യത്തിന്റെ ഫലമാണ്. എന്ത് ക്രെഡിറ്റുണ്ടായാലും അത് യുഡിഎഫിന്റെ യോജിപ്പിനു കിട്ടുന്ന അംഗീകാരമാണ്. വീഴ്ചകളുണ്ടെങ്കിൽ യുഡിഎഫിന്റെ ചെയർമാനെന്ന നിലയിൽ മറുപടി പറയേണ്ടത് ഞാൻ തന്നെയാണ്. തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടനം മോശമായിരിക്കും. കേരളത്തിലെ ജനങ്ങൾ ബിജെപിക്കൊപ്പം അല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.