- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തപുരം ഇപ്പോഴും കയ്യാലപ്പുറത്തു തന്നെ! ഇരുമുന്നണികളോടും ഒരുപോലെ വിലപേശുന്നു; മുഖ്യമന്ത്രി മർക്കസ് സന്ദർശിച്ചത് ഇടത്തോട്ടുള്ള ചായ്വ് തടയാൻ; കാന്തപുരത്തെ കൂട്ടുന്നതിൽ വിഎസിന് എതിർപ്പ്; മദനിയുമായി വേദിപങ്കിട്ട അനുഭവമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് യെച്ചൂരിയോട്
കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കാന്തപുരം എ.പി അബൂബക്കർ മുസലിയാർ നയിക്കുന്നു സുന്നി വിഭാഗത്തിന്റെ പിന്തുണ ആർക്കായിരക്കും. കഴിഞ്ഞയാഴ്ച ഇടതുമുന്നണിയിലെ പ്രമുഖരുമായി കാന്തപുരം ചർച്ചനടത്തിയതോടെ ഒരു വിഭാഗം സുന്നികളുടെ വോട്ട് എൽഡിഎഫിലേക്ക് തിരിയുമെന്ന് സംശയം ഉണ്ടായിരുന്നു.എ
കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കാന്തപുരം എ.പി അബൂബക്കർ മുസലിയാർ നയിക്കുന്നു സുന്നി വിഭാഗത്തിന്റെ പിന്തുണ ആർക്കായിരക്കും. കഴിഞ്ഞയാഴ്ച ഇടതുമുന്നണിയിലെ പ്രമുഖരുമായി കാന്തപുരം ചർച്ചനടത്തിയതോടെ ഒരു വിഭാഗം സുന്നികളുടെ വോട്ട് എൽഡിഎഫിലേക്ക് തിരിയുമെന്ന് സംശയം ഉണ്ടായിരുന്നു.എന്നാൽ വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രിയുമായി ചർച്ചനടത്തി താൻ കൈയാലപ്പുറത്തെ തേങ്ങയാണെന്ന് കാന്തപുരം വീണ്ടും സൂചന നൽകുകയാണ്.
വെള്ളിയാഴ്ച രാത്രി 10.30ഓടെ കോഴിക്കോട് കാരന്തൂർ മർകസലായിരുന്ന ചർച്ച. മുക്കം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞ് വരവെ ഉമ്മൻ ചാണ്ടി മർകസിലത്തെുകയായിരുന്നു. മർകസ് ഗേറ്റിൽ കാന്തപുരവും, മർകസ് ഡയറക്ടർകൂടിയായ മകൻ ഹക്കീം അസ്ഹരിയും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. കാന്തപുരത്തിന്റെ മുറിയിൽ 10 മിനിറ്റോളം ചർച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി തിരിച്ചുപോയത്. യാത്രയയക്കാനും കാന്തപുരം അദ്ദേഹത്തോടൊപ്പം മർകസിനു പുറത്തത്തെി. ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ വിസമ്മതിച്ചു. ഇനിയും പലരും തന്നെ കാണാൻ വരുമെന്നും മുമ്പും പലരും കണ്ടിട്ടുണ്ടെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്തില്ല. സുന്നി പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നുവെന്ന ആരോപണം ചർച്ച ചെയ്‌തോ എന്ന ചോദ്യത്തിന് അതൊക്കെ എക്കാലത്തുമുള്ള പ്രശ്‌നങ്ങളല്ലേ എന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.
യുഡിഎഫിന് ദോഷം ചെയ്യുന്ന രാഷ്ട്രീയ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് മുഖ്യമന്ത്രി കാന്തപുരത്തോട് അഭ്യർത്ഥിച്ചതായാണ് സൂചന. എന്നാൽ മുസ്ലിം ലീഗിന്റെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ, സമസ്ത ഇ.കെ വിഭാഗവുമായുള്ള തർക്കത്തിൽ പൊലീസ് തങ്ങളുടെ പ്രവർത്തകരെ വേട്ടയാടുകയാണെന്നാണ് കാന്തപുരം ഉന്നയിച്ച പ്രധാന പരാതി.
നേരത്തെ സിപിഐ (എം) സംസ്ഥാനനേതൃത്വത്തിന്റെ സമ്മതതോടെ കെ.ടി ജലീൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കാന്തപുരവുമായി വിശദമായ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉസ്താദ് ഇടത്തേക്ക് നീങ്ങുകയാണെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉണ്ടായത്. എന്നാൽ നേരത്തെ പ്രവാചക കേശത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ പിണറായി വിജയൻ അത് 'ബോഡിവേസ്റ്റാണെന്ന് ' പറഞ്ഞത് തിരുത്തണമെന്ന ആവശ്യമാണ് ഈ ചർച്ചയിൽ കാന്തപുരം ഉന്നയിച്ച പ്രധാന ആവശ്യം.എന്നാൽ പിണറായിയാവട്ടെ പറഞ്ഞത് പിൻവലിക്കാൻ കൂട്ടാക്കിയില്ല.ഇതോടെ ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യം മുതലെടുത്താണ് കൗശലാക്കാരനായ ഉമ്മൻ ചാണ്ടി മർക്കസിൽ ഓടിയത്തെുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന് കാന്തപുരത്തെ ഒപ്പം കൂട്ടുന്നതിൽ കടുത്ത അതൃപ്തിയാണുള്ളത്.നൂഡൽഹിയിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗത്തിനിടെ, വി എസ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ട് ഇക്കാര്യം അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. പാർട്ടി ആസ്ഥാനത്ത് ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിൽ, ഈ നീക്കം അപകടമാണെന്ന് വി എസ്. യെച്ചൂരിയെ അറിയിച്ചതായാണ് വിവരം. പൊന്നാനിയിൽ മഅ്ദനിയുമായി വേദി പങ്കിട്ട ദുരനുഭവത്തിൽനിന്ന് പാഠം ഉൾക്കൊള്ളണം. മദദനി ബന്ധം സിപിഎമ്മിന് ദോഷംചെയ്തുവെന്ന് പാർട്ടി പിന്നീട് വിലയിരുത്തിയതാണ്. കാന്തപുരം വിഭാഗവുമായി അടുക്കുന്നത് സമാന അനുഭവമാണ് ഉണ്ടാക്കുകയെന്ന് വി എസ്. കേന്ദ്ര നേതൃത്വ അറിയിച്ചു. ഇത്തരം സഖ്യനീക്കങ്ങൾ തടയാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്നും വി എസ് ആവശ്യപ്പെട്ടു.
കാന്തപുരം എ.പി വിഭാഗം, സമ്‌സത ഇ.കെ വിഭാഗവുമായുള്ള കടുത്ത എതിർപ്പിനെ തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ എൽ.ഡി.എഫ് അനുകൂല നിലപാടാണ് എടുത്തിരുന്നത്. വത്തക്ക സുന്നികൾ (പുറമെ പച്ച അകത്ത് ചുവപ്പ്) എന്നും അരിവാൾ സുന്നികൾ എന്നും മുൻകാലങ്ങളിൽ ഇവർക്ക് പേരുവീഴാൻ കാരണവും ഇതുതന്നെ. എന്നാൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നടത്തിയ അനുനയ ശ്രമങ്ങളുടെ ഭാഗമായി ഇവർ യു.ഡി.എഫിലേക്ക് ചായുകയായിരുന്നു. ഇപ്പോൾ മർക്കസ് നോളജ് സിറ്റി അടക്കമുള്ള കോടികളുടെ പദ്ധതികൾക്ക് അനുസരിച്ച രാഷ്ട്രീയ പിന്തുണ നേടിയെടുക്കണമെന്ന് കാന്തപുരം ആഗ്രഹിക്കുന്നു. ഇരു മുന്നണികളുമായും നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനകാരണവും ഈ ബിസിനസ് താൽപ്പര്യങ്ങളാണെന്ന് ആക്ഷേപമുണ്ട്.