കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് എതിർപ്പില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹം മത്സരിച്ചാൽ അതു സ്വാഗതം ചെയ്യുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം, സുധീരൻ മത്സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം വി എസ് മത്സരിക്കുന്നത് യു.ഡി.എഫിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രപതിക്കൊപ്പം സഞ്ചരിക്കുന്ന മാദ്ധ്യമപ്രവർത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സുധീരനോട് മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചാൽ അതിനെ പൂർണ മനസോടെ അംഗീകരിക്കും.

ഹൈക്കമാൻഡ് എടുക്കു തീരുമാനത്തെ ചോദ്യം ചെയ്യുന്ന രീതി കോൺഗ്രസിൽ ഇല്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പ്രവർത്തിക്കും. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് തന്നെയാണ് സർക്കാരിന്റെ വിശ്വാസം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സർക്കാരിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷത്തിന്റെ കൈയിൽ ഒന്നുമില്ല. പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ മത്സരിക്കുന്നത് യു,ഡി.എഫിന്റെ സാദ്ധ്യതയെ ഒരു തരത്തിലും ബാധിക്കില്ല. നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയ സർക്കാരാണ് കേരളത്തിലേത്. ജനങ്ങൾ അത് തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.