- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസീസ് തുടങ്ങിവെച്ചത് മുരളീധരനും ഏറ്റുപിടിച്ചതും വെറുതേയായില്ല; രാഹുൽ അടുത്തമാസം എത്തും മുമ്പു കേരള നേതൃത്വത്തിൽ വൻ അഴിച്ചു പണിക്ക് നീക്കം; താൽക്കാലികമായി ഉമ്മൻ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കാൻ ആലോചന സജീവം; മുമ്പ് കണ്ണടച്ചു നിഷേധിച്ചിരുന്ന മുൻ മുഖ്യമന്ത്രിക്ക് പാതി മനസ്സമ്മതമെന്ന് റിപ്പോർട്ടുകൾ; കസേര കാക്കാൻ ചെന്നിത്തലയും നെട്ടോട്ടത്തിൽ
തിരുവനനന്തപുരം: സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ കൊഴുപ്പിച്ചു കൊണ്ടാണ് ആർഎസ്‌പി നേതാവ് എ എ അസീസ് പ്രസ്താവന നടത്തിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല ഒരു പരാജയമാണെന്നും പകരം ഉമ്മൻ ചാണ്ടി വരുന്നതാണ് നല്ലതെന്നുമുള്ള വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ പ്രസ്താവനക്ക് പിന്നാലെ കോൺഗ്രസിലെ കെ മുരളീധരനും ഉമ്മൻ ചാണ്ടിയെ പിന്തുണച്ച് രംഗത്തെത്തി. നേതൃമാറ്റ ചർച്ചകൾ തുടങ്ങിവെച്ചതോടെ ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും ഉന്നം വെക്കുന്നത് കെപിസിസി അധ്യക്ഷ പദവിയെന്നാണ് സൂചന. തന്റെ സ്ഥാനം തെറിക്കുമെന്ന സൂചന വന്നതോടെയാണ് എം എം ഹസനും ചെന്നിത്തലയെ പ്രതിരോധിച്ച് രംഗത്തെത്തിയതും. കെപിസിസി പ്രസിഡന്റാകാൻ താനില്ലെന്നു ഉമ്മൻ ചാണ്ടി പലതവണ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധിക്കുമായിരുന്നിട്ടും അദ്ദേഹം ഇല്ലെന്ന് പറയുകയായിരുന്നു. പദവികൾ ഇല്ലാതെ ജനങ്ങൾക്കിടയിൽ സഞ്ചരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ, ഈ രീതി വേണ്ട വിധത്തിൽ ഫല
തിരുവനനന്തപുരം: സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ കൊഴുപ്പിച്ചു കൊണ്ടാണ് ആർഎസ്‌പി നേതാവ് എ എ അസീസ് പ്രസ്താവന നടത്തിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല ഒരു പരാജയമാണെന്നും പകരം ഉമ്മൻ ചാണ്ടി വരുന്നതാണ് നല്ലതെന്നുമുള്ള വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ പ്രസ്താവനക്ക് പിന്നാലെ കോൺഗ്രസിലെ കെ മുരളീധരനും ഉമ്മൻ ചാണ്ടിയെ പിന്തുണച്ച് രംഗത്തെത്തി. നേതൃമാറ്റ ചർച്ചകൾ തുടങ്ങിവെച്ചതോടെ ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും ഉന്നം വെക്കുന്നത് കെപിസിസി അധ്യക്ഷ പദവിയെന്നാണ് സൂചന. തന്റെ സ്ഥാനം തെറിക്കുമെന്ന സൂചന വന്നതോടെയാണ് എം എം ഹസനും ചെന്നിത്തലയെ പ്രതിരോധിച്ച് രംഗത്തെത്തിയതും.
കെപിസിസി പ്രസിഡന്റാകാൻ താനില്ലെന്നു ഉമ്മൻ ചാണ്ടി പലതവണ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധിക്കുമായിരുന്നിട്ടും അദ്ദേഹം ഇല്ലെന്ന് പറയുകയായിരുന്നു. പദവികൾ ഇല്ലാതെ ജനങ്ങൾക്കിടയിൽ സഞ്ചരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ, ഈ രീതി വേണ്ട വിധത്തിൽ ഫലപ്രദമാകുന്നില്ല. കോൺഗ്രസ് ആകട്ടെ രാഷ്ട്രീയമായി കടുത്ത പ്രതിസന്ധിയെയും നേരിടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഡിസംബറിൽ ഉമ്മൻ ചാണ്ടി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
സോണിയ ഗാന്ധിക്കു പകരം രാഹുൽ ഗാന്ധി ദേശീയ അധ്യക്ഷനാകുന്നതിനൊപ്പം സംസ്ഥാനങ്ങളിൽ പുനഃസംഘടനയോ തെരഞ്ഞെടുപ്പോ നടക്കേണ്ടതുണ്ട്. കോൺഗ്രസിന്റെ ജനകീയ അടിത്തറ വികസിപ്പിക്കാൻ വേണ്ടി കഴിവുള്ള നേതാക്കളെയാണ് രാഹുൽ തേടുന്നത്. കേരളത്തിൽ പരീക്ഷണങ്ങൾക്ക് നിൽക്കാതെ ഉമ്മൻ ചാണ്ടിയെ തന്നെ പാർട്ടി പദവി ഏൽപ്പിക്കാനാണ് തീരുമാനം. അടുത്തമാസം രാഹുൽ കേരളം സന്ദർശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഉമ്മൻ ചാണ്ടിയെ അധ്യക്ഷനാക്കാനുള്ള കരുക്കളാണ് എ ഗ്രൂപ്പുകാർ നടത്തുന്നത്. എ ഗ്രൂപ്പിന് കൂടുതൽ കരുത്തോടെ പ്രവർത്തിക്കണമെങ്കിലും സ്ഥാനം വേണമെന്ന വിലയിരുത്തലാണുള്ളത്.
ഡിസംബറിൽ ഈ പ്രക്രിയ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണം. ഇനിയൊരു അവധി കമീഷൻ കൊടുക്കാനിടയില്ല. കേരളത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യത ഇല്ലാത്തതിനാൽ സമവായത്തിലൂടെ ഉമ്മൻ ചാണ്ടി പ്രസിഡന്റാക്കാനാണ് സാധ്യത. രമേശ് ചെന്നിത്തലക്കെതിരെ ഇതിനകം ഉയർത്തിയ നേതൃമാറ്റ ആവശ്യം ഇതിനായുള്ള സമർദ്ദ തന്ത്രമാണെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. കരുണാകരനും ആന്റണിക്കുമെതിരെ ഇതേ തന്ത്രമാണ് മുൻപ് എ ഗ്രൂപ് വിജയകരമായി പയറ്റിയത്. കരുണാകരനെ മാറ്റി ആന്റണിയേയും, ആന്റണിയെ മാറ്റി ഉമ്മൻ ചാണ്ടിയേയും മുഖ്യമന്ത്രിയാക്കി.
എന്നാൽ, ചെന്നിത്തലയെ പ്രതിപക്ഷ നേതൃപദവിയിൽനിന്നു മാറ്റി പകരം ഉമ്മൻ ചാണ്ടിയെ കൊണ്ടുവരാൻ തൽക്കാലം ഹൈകമാൻഡ് തയാറല്ല. പ്രത്യേകിച്ച്, ബിജെപിയിൽനിന്നു പാർട്ടി വെല്ലുവിളി നേരിടുമ്പോൾ. അതേക്കുറിച്ചു എ ഗ്രൂപിനു കൃത്യമായ ധാരണയുണ്ട്. എന്നാൽ, ചെന്നിത്തലയെ മാറ്റണമെന്നത് ശക്തമായി ഉന്നയിച്ചു പാർട്ടിയിലും മുന്നണിയിലും സജീവ ചർച്ചയാക്കുമ്പോൾ അവഗണിക്കാൻ ഹൈക്കമാൻഡിനു കഴിയില്ല. അങ്ങിനെ വരുമ്പോൾ ഉമ്മൻ ചാണ്ടിക്ക് മാന്യമായ പദവി നൽകി അനുരഞ്ജനത്തിനു ദേശിയ നേതൃത്വം നിർബന്ധിതമാകും. ഐ ഗ്രൂപിന്റെ താൽപര്യത്തോടെയും ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെയും പ്രസിഡന്റാകാനാണ് ഉമ്മൻ ചാണ്ടിക്ക് താൽപര്യം. അവിടേക്കു കാര്യങ്ങൾ എത്തിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് എ ഗ്രൂപ്.
യു.ഡി.എഫ് ഘടകകക്ഷിയായ ആർ.എസ്‌പിയിലെ എ.എ. അസീസാണ് നേതൃമാറ്റം പരസ്യമായി ആദ്യം ഉന്നയിച്ചത്. കെ. മുരളീധരൻ പിന്തുണച്ചതോടെ പാർട്ടിയിൽ അതു ചർച്ചയായി. മുരളീധരനെ സംബന്ധിച്ചടത്തോളം ചെന്നിത്തല ഒരു തടസ്സം തന്നെയാണ്. നിയമസഭ കക്ഷി നേതാവ്, കെപിസിസി പ്രസിഡന്റ്, യു.ഡി.എഫ് കൺവീനർ എന്നി ഉന്നതപദവികളിൽ ഒരെണ്ണം എത്തിപ്പിടിക്കുക നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുരളീധരന്എളുപ്പമല്ല. ഹൈക്കമാൻഡിനു മേൽ അദ്ദേഹത്തിനു സ്വാധീനം ചെലുത്താൻ കഴിയില്ല. മുരളീധരനു വേണ്ടി വിലപേശാൻ പാകത്തിൽ സ്വന്തമായി ഗ്രൂപുമില്ല.
ആറുവർഷം പുറത്തു കഴിഞ്ഞശേഷം മുരളീധരൻ കോൺഗ്രസിൽ തിരിച്ചെത്തിയതു ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപിലേക്കാണ്. അവിടെയാകട്ടെ, അദ്ദേഹത്തെക്കാൾ ഉയർന്ന പദവിയിൽ ഇപ്പോൾ കെ.സി. വേണുഗോപാലും വി.ഡി. സതീശനുമുണ്ട്. യു.ഡി.എഫ് കൺവീനർ സ്ഥാനത്തു മാറ്റി പ്രതിഷ്ഠ വന്നാലും മുരളീധരൻ പരിഗണിക്കപ്പെടാൻ ഇടയില്ല. കെ. സുധാകരനാണു മുൻതൂക്കം. ഈ സാഹചര്യത്തിൽ മുരളീധരനെ എ ഗ്രൂപിലേക്ക് ആകർഷിക്കാൻ ഉമ്മൻ ചാണ്ടിയുടെ ശ്രമം ശക്തമാണ്. ഇപ്പോൾ തന്ന എ ഗ്രൂപ്പുകാരൻ എന്ന നിലയിലാണ് മുരളീധരന്റെ പ്രവത്തനങ്ങൾ.
അതേസമയം എ ഗ്രൂപ്പിന്റെ നോമിനി ആയാണ് ഹസൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതെങ്കിലും ചെന്നിത്തലയോട് ചേർന്നാണ് ഹസ്സന്റെ പ്രവർത്തനം. ജനശ്രീയുടെ പോഷക സംഘടനയായി കേരളത്തിലെ കോൺഗ്രസിനെ മാറ്റുകയാണ് കെപിസിസി അധ്യക്ഷനായ എംഎം ഹസൻ എന്ന വിമർശനം ശക്തമാണ് താനും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയുള്ളത് രണ്ട് വർഷത്തിൽ താഴെ മാത്രമാണ്. തെറ്റുകൾ തിരുത്തിയില്ലെങ്കിൽ തകർന്നടിയുമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തൽ.
ഓഗസ്റ്റ് 15ന് കെപിസിസി അധ്യക്ഷൻ നടത്തിയ ഉപവാസത്തിന് പോലും ഉടയാത്ത ഖദർധാരികളെ അല്ലാതെ അണികളെ കിട്ടിയില്ല. ഇങ്ങനെ ഒരു സത്യഗ്രഹം നടത്തേണ്ട അവസ്ഥ ഇതിനു മുൻപ് ഒരു കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടില്ലെത്രേ. അതുകൊണ്ട് തന്നെ പൊളിച്ചെഴുത്തുണ്ടായില്ലെങ്കിൽ കോൺഗ്രസ് കേരളത്തിൽ കൂടുതൽ തളരും. ഈ സാഹചര്യത്തിൽ കെപിസിസിയെ നയിക്കാൻ ഉമ്മൻ ചാണ്ടി എത്തണമെന്നതാണ് പൊതു വികാരം. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല പൂർണ പരാജയമാണെന്ന വിലയിരുത്തൽ എകെ ആന്റണിക്കുമുണ്ട്. ഉമ്മൻ ചാണ്ടിയെ പിണക്കാതെ മുന്നോട്ട് പോകണമെന്നു തന്നെയാണ് ആന്റണിയുടേയും അഭിപ്രായം.
വി എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിയാകണം അടുത്ത പ്രസിഡന്റെന്ന പൊതു വികാരം ഉയർന്നിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അടുത്ത അഞ്ച് വർഷത്തേക്ക് പദവികൾക്കില്ലെന്ന് ഉമ്മൻ ചാണ്ടി നിലപാട് എടുത്തു. ഇതോടെയാണ് എ ഗ്രൂപ്പുകാരനായ ഹസൻ അധ്യക്ഷ പദവിയിലെത്തിയത്. എന്നാൽ പ്രസിഡന്റായ ഹസൻ ഉമ്മൻ ചാണ്ടിയെ മുഖവിലയ്‌ക്കെടുക്കാതെ നീങ്ങി. ആതിരപ്പിള്ളി പദ്ധതി പോലുള്ള വിഷയങ്ങളിൽ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞു. കോൺഗ്രസിനുള്ളിൽ ജനശ്രീ ഗ്രൂപ്പുണ്ടാക്കുകയും ചെയ്തു. ഈ കുറുമുന്നണി ചെന്നിത്തലയുമായി സഖ്യത്തിലായി. ഇതോടെ കെപിസിസി ഐ ഗ്രൂപ്പിന് വീണ്ടും സ്വന്തമായി. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി തന്നെ കെപിസിസിയെ നയിക്കണമെന്ന ആവശ്യം എ ഗ്രൂപ്പ് സജീവമാക്കുന്നത്.
സംസ്ഥാനത്ത് പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ട് ഏതാണ്ട് 25 വർഷമായിട്ടുണ്ടാവും. എ കെ ആന്റണിയും വയലാർ രവിയും തമ്മിൽ കെപിസിസി പ്രസിഡന്റ് പദവിയിലേക്കു നടന്ന തിരഞ്ഞെടുപ്പാണ് അവസാനമായി നടന്നത്. ലീഡർ കെ കരുണാകരന്റെ പിന്തുണയോടെ വയലാർ രവിയാണ് അന്നു വിജയിച്ചത്. ഈ മാതൃകയിലെ തിരഞ്ഞെടുപ്പിന് ഇത്തവണ സാധ്യതയില്ല. കെപിസിസി അധ്യക്ഷനെ സമാവയത്തിലൂടെ നിശ്ചയിക്കും. രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ സ്ഥാനത്ത് തുടരനാണ് ഹസൻ നീക്കം നടത്തുന്നത്.