- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ലെന്നു തീർത്തു പറഞ്ഞ് ഉമ്മൻ ചാണ്ടി; മണിക്കൂറുകൾ ഇടവിട്ട് നിലപാട് മാറ്റുന്നത് തന്റെ സ്വഭാവമല്ല; നേതൃത്വം വിളിച്ചാൽ ചർച്ചയ്ക്കു പോകും
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിനു നേരിട്ട അവഗണനയിൽ മുടന്തടിച്ചുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ലെന്നു തീർത്തു പറഞ്ഞു. ഓരോ മണിക്കൂറിലും നിലപാട് മാറ്റുന്നയാളല്ല ഞാൻ. നേതൃത്വം വിളിച്ചാൽ ചർച്ചയ്ക്ക് പോകാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഈ മറുപടി. ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഹൈക്കമാൻഡും ഉമ്മൻ ചാണ്ടിയും തമ്മിൽ ഇടയാൻ കാരണമായത്. അതോടൊപ്പം സംഘടനാ തെരഞ്ഞെടുപ്പു വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ചർച്ചയ്ക്കു തയാറാണന്നും ഹൈക്കമാൻഡുമായി പ്രശ്നങ്ങളില്ലെന്നും പറയുമ്പോഴും സംഘടന തിരഞ്ഞെടുപ്പ് വേണമെന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടി ഉറച്ചുനിൽക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള ഐഎസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് രണ്ടുതവണ ഫോണിൽ വിളിച്ചെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ഉറപ്പ് നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഹൈക്കമാൻഡിന്റെ
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിനു നേരിട്ട അവഗണനയിൽ മുടന്തടിച്ചുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ലെന്നു തീർത്തു പറഞ്ഞു. ഓരോ മണിക്കൂറിലും നിലപാട് മാറ്റുന്നയാളല്ല ഞാൻ. നേതൃത്വം വിളിച്ചാൽ ചർച്ചയ്ക്ക് പോകാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഈ മറുപടി.
ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഹൈക്കമാൻഡും ഉമ്മൻ ചാണ്ടിയും തമ്മിൽ ഇടയാൻ കാരണമായത്. അതോടൊപ്പം സംഘടനാ തെരഞ്ഞെടുപ്പു വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ചർച്ചയ്ക്കു തയാറാണന്നും ഹൈക്കമാൻഡുമായി പ്രശ്നങ്ങളില്ലെന്നും പറയുമ്പോഴും സംഘടന തിരഞ്ഞെടുപ്പ് വേണമെന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടി ഉറച്ചുനിൽക്കുകയാണ്.
കേരളത്തിന്റെ ചുമതലയുള്ള ഐഎസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് രണ്ടുതവണ ഫോണിൽ വിളിച്ചെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ഉറപ്പ് നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഹൈക്കമാൻഡിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ഉമ്മൻ ചാണ്ടി. ചർച്ചയ്ക്ക് വിളിച്ചാൽ ഡൽഹിക്ക് പോകും. പക്ഷെ കൃത്യമായ ഉറപ്പ് കിട്ടാതെ രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കേണ്ടെന്നാണ് തീരുമാനം.
രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. പെട്ടെന്ന് തീരുമാനത്തിൽ മാറ്റം വരുത്തുന്നത് ഇതുവരെ ഉയർത്തിയ നിലപാടിനു യോജിക്കുന്നതല്ലെന്നും ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും കണക്കുകൂട്ടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ അനുനയിക്കപ്പാൻ ശ്രമിച്ചിട്ടും വിട്ടുവീഴ്ചയില്ലെന്ന നിലപാട് തുടരുകയാണ് ഉമ്മൻ ചാണ്ടി.



