കോട്ടയം: കെപിസിസി പ്രസിഡന്റിനെ വിജിലൻസ് കേസിൽ കുടുക്കി നിശ്ശബ്ദനാക്കാനുള്ള സർക്കാറിന്റെ ശ്രമം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാർട്ടിയിൽനിന്ന് പുറത്താക്കിയ ആളിൽനിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തം. ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണ്.

തടിവെട്ടു കേസിലും സ്വർണക്കടത്തിലും മുഖം നഷ്ടപ്പെട്ട സർക്കാറും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.