- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈഗോ മാറ്റി വച്ച് ഒടുവിൽ രാഹുൽ ഗാന്ധി തന്നെ നേരിട്ട് വിളിച്ചു; പരിഭവം മാറ്റി വച്ച് ഉമ്മൻ ചാണ്ടി ഡൽഹിക്ക്; കോൺഗ്രസ് പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ
തിരുവനന്തപുരം: കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ ഉണ്ടാകുമെന്ന് സൂചന. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി, ഉമ്മൻ ചാണ്ടിയെ ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിച്ചു. ഞായറാഴ്ച അദ്ദേഹം ഡൽഹിക്കുപോകും. നേരത്തെ മുകൾ വാസ്‌നിക് വിളിച്ചെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാഹുൽ നേരിട്ട് വിളിച്ചത്. ഉമ്മൻ ചാണ്ടി ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗം: ഡി.സി.സി. പ്രസിഡന്റുമാരുടെ നോമിനേഷൻ സംബന്ധിച്ച് ഒട്ടേറെ വാർത്തകൾ വന്നു. പലതും വസ്തുതാവിരുദ്ധമാണ്. ചിലത് അതിശയോക്തിപരവും. ഡി.സി.സി. പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ, അതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങൾ എനിക്കുണ്ട്. അത് നേതൃത്വത്തോട് പറയും. ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാന്റും തനിക്കില്ല. പാർട്ടിയിൽ തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. അത് പുതിയതല്ല. സംഘടനാ തിരഞ്ഞെടുപ്പിലൂടെ താഴെത്തട്ടുമുതൽ ഊർജസ്വലമായ നേതൃത്വം ഉണ്ടായ
തിരുവനന്തപുരം: കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ ഉണ്ടാകുമെന്ന് സൂചന. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി, ഉമ്മൻ ചാണ്ടിയെ ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിച്ചു. ഞായറാഴ്ച അദ്ദേഹം ഡൽഹിക്കുപോകും. നേരത്തെ മുകൾ വാസ്‌നിക് വിളിച്ചെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാഹുൽ നേരിട്ട് വിളിച്ചത്. ഉമ്മൻ ചാണ്ടി ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗം: ഡി.സി.സി. പ്രസിഡന്റുമാരുടെ നോമിനേഷൻ സംബന്ധിച്ച് ഒട്ടേറെ വാർത്തകൾ വന്നു. പലതും വസ്തുതാവിരുദ്ധമാണ്. ചിലത് അതിശയോക്തിപരവും. ഡി.സി.സി. പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ, അതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങൾ എനിക്കുണ്ട്. അത് നേതൃത്വത്തോട് പറയും. ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാന്റും തനിക്കില്ല. പാർട്ടിയിൽ തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. അത് പുതിയതല്ല. സംഘടനാ തിരഞ്ഞെടുപ്പിലൂടെ താഴെത്തട്ടുമുതൽ ഊർജസ്വലമായ നേതൃത്വം ഉണ്ടായാൽമാത്രമേ പാർട്ടി നേരിടുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ കഴിയൂവെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകളിൽ ഇക്കാര്യം ഉന്നയിക്കുകയും അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇന്നത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കോൺഗ്രസും യു.ഡി.എഫും ശക്തമാക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ഞാൻ എന്നും മുന്നിൽത്തന്നെ ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഇതോടെ കോൺഗ്രസ് നേതൃത്വം വീണ്ടും എ ഗ്രൂപ്പിനേയും ഉമ്മൻ ചാണ്ടിയേയും പരിഗണിക്കുമെ്ന്നാണ് സൂചന. പ്രവർത്തകരുടെ കൂടി വികാരം മാനിച്ചാണ് ഹൈക്കമാണ്ട് ഉമ്മൻ ചാണ്ടിക്ക് വഴങ്ങുന്നത്. എകെ ആന്റണിയുടെ നിർദ്ദേശവും നിർണ്ണായകമായി.
ഡിസിസി പുനഃസംഘടനയിൽ തന്റെ വാദങ്ങൾ അംഗീകരിച്ചില്ലെന്ന പരാതി ഉമ്മൻ ചാണ്ടിക്കുണ്ട്. എ ഗ്രൂപ്പിനെ പാടെ അവഗണിച്ചു. എന്നാൽ മറ്റ് ഗ്രൂപ്പുകാർ ചോദിച്ചതിലും അധികം നൽകി. നിയമസഭാ സീറ്റ് സംബന്ധിച്ച തർക്കങ്ങളിൽ ഉമ്മൻ ചാണ്ടിയും രാഹുൽ ഗാന്ധിയും തെറ്റിയിരുന്നു. ഇതാണ് ഡിസിസിയിൽ പ്രതിഫലിച്ചതെന്നായിരുന്നു പൊതു വികാരം. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി നിലപാട് കടുപ്പിച്ചത്. കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം പോലും ബഹിഷ്‌കരിച്ചു. എഐസിസിയുടെ പരിപാടികളിലും പങ്കെടുത്തില്ല. ആദ്യം ഹൈക്കമാണ്ട് ഇതിന് വേണ്ടത്ര പരിഗണന നൽകിയില്ല.
എന്നാൽ മുസ്ലിം ലീഗും കേരളാ കോൺഗ്രസുമായി ചേർന്ന് ഉമ്മൻ ചാണ്ടി ബദലിനെ കുറിച്ച് ആലോചിക്കുന്നതായി സൂചന ലഭിച്ചു. ഇത് മറുനാടൻ വാർത്തയാക്കി. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ രാഹുൽ ഇടപെടുന്നതും ഉമ്മൻ ചാണ്ടിയെ ഡൽഹിക്ക് വിളിപ്പിച്ചതും.



