- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിക്കെതിരെ പി ജെ കുര്യനും പി സി ചാക്കോയും കെ സി വേണുഗോപാലും; മുൻ മുഖ്യമന്ത്രിയെ പിന്തുണച്ചും സുധീരനെ വിമർശിച്ചും മുരളീധരനും എം എം ഹസനും ബെന്നി ബഹനാനും; കെപിസിസിയുടെ ആദ്യരാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾക്കു വിമർശനം
തിരുവനന്തപുരം: കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പു വേണമെന്ന ശക്തമായ അഭിപ്രായം തനിക്കുണ്ടെന്നു വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ ഞായറാഴ്ച ഡൽഹിക്കു പോകുമെന്നും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച രാഹുലുമായി ചർച്ച നടത്തും. ഡിസിസി പ്രസിഡന്റുമാരുടെ നാമനിർദ്ദേശത്തിന് എതിരായി ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരുവിധ ഡിമാന്റും പരാതിയും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിനുണ്ടായ അവഗണനയിൽ ഇടഞ്ഞു നിൽക്കുകയാണ് ഉമ്മൻ ചാണ്ടി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്തു ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽനിന്നും അദ്ദേഹം വിട്ടുനിന്നു. യോഗത്തിൽ ഉമ്മൻ ചാണ്ടിയെ വിമർശിച്ചും പിന്തുണച്ചും വാദങ്ങൾ ഉയർന്നു. പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന സൂചനയാണ് ഉമ്മൻ ചാണ്ടിയുടെ ഡൽഹി യാത്ര നല്കുന്ന സൂചന. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പി.സി. ചാക്കോയ
തിരുവനന്തപുരം: കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പു വേണമെന്ന ശക്തമായ അഭിപ്രായം തനിക്കുണ്ടെന്നു വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ ഞായറാഴ്ച ഡൽഹിക്കു പോകുമെന്നും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച രാഹുലുമായി ചർച്ച നടത്തും. ഡിസിസി പ്രസിഡന്റുമാരുടെ നാമനിർദ്ദേശത്തിന് എതിരായി ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരുവിധ ഡിമാന്റും പരാതിയും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിനുണ്ടായ അവഗണനയിൽ ഇടഞ്ഞു നിൽക്കുകയാണ് ഉമ്മൻ ചാണ്ടി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്തു ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽനിന്നും അദ്ദേഹം വിട്ടുനിന്നു. യോഗത്തിൽ ഉമ്മൻ ചാണ്ടിയെ വിമർശിച്ചും പിന്തുണച്ചും വാദങ്ങൾ ഉയർന്നു. പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന സൂചനയാണ് ഉമ്മൻ ചാണ്ടിയുടെ ഡൽഹി യാത്ര നല്കുന്ന സൂചന.
രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പി.സി. ചാക്കോയടക്കമുള്ളവർ ഉമ്മൻ ചാണ്ടിക്കുനേരേ വിമർശനം ഉയർത്തുകയുണ്ടായി. ഒരാൾക്ക് വേണ്ടി രാഷ്ട്രീയകാര്യ സമിതി യോഗം വൈകിപ്പിച്ചത് ശരിയായില്ലെന്ന് ചാക്കോ യോഗത്തിൽ പറഞ്ഞു. എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതി വേണമെന്ന് കെ.സി. വേണുഗോപാലും ആവശ്യപ്പെട്ടു. അതേസമയം, ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി എം.എം. ഹസൻ സംസാരിച്ചു. താനില്ലെങ്കിലും യോഗം നടക്കട്ടെയെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞതെന്നായിരുന്നു ഹസന്റെ പരാമർശം. ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ലെന്ന് കെ. മുരളീധരനും യോഗത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കുറിപ്പിന്റെ പൂർണരൂപം
ജനുവരി 15-ന് ഡൽഹിക്കുപോകും. അടുത്ത ദിവസം രാഹുൽജിയെ കണ്ട് 17-ന് മടങ്ങും. ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷനുകൾ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വളരെയേറെ വാർത്തകൾ വന്നിരുന്നു. അത് പലതും വസ്തുതാവിരുദ്ധമാണ്. ചിലത് അതിശയോക്തിപരവും.
ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായി ഒന്നും തന്നെ ഞാൻ പറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ ചില അഭിപ്രായങ്ങൾ എനിക്കുണ്ട്. അത് നേതൃത്വത്തോട് ഞാൻ പറയും. ഇതായിരുന്നു എന്റെ അഭിപ്രായം.
ഞാൻ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാന്റും എനിക്കില്ല. പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എനിക്ക് ശക്തമായിട്ട് ഉണ്ട്. അത് പുതിയതല്ല. സംഘടനാ തെരഞ്ഞെടുപ്പിലൂടെ താഴെ തട്ട് മുതൽ ഊജ്ജ്വസ്വലമായ നേതൃത്വം ഉണ്ടായാൽ മാത്രമേ ഇന്ന് പാർട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കഴിയൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കോൺഗ്രസ്സ് നേതൃത്വവുമായി നടത്തിയ ചർച്ചകളിൽ എല്ലാം ഞാൻ ഈ കാര്യം ഉന്നയിക്കുകയും അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യാ രാജ്യവും കേരളവും മുന്‌പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികളെയാണ് ഇന്ന് നേരിടുന്നത്. വിഭാഗിയത സൃഷ്ടിച്ചും ജനങ്ങളെ തമ്മിൽ അടിപ്പിച്ചും രാജ്യത്തിന്റെ ഏകതാ ബോധം തകർത്തും കറൻസി പിൻവലിക്കുവാനുള്ള ഏകപക്ഷിയമായ തീരുമാനത്തിലൂടെ ഇന്ത്യൻ സാന്പത്തിക രംഗം സ്തംഭിപ്പിച്ചും ഭരിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും , അധികാരത്തിൽ കയറ്റിയ ജനങ്ങളെ പാടെ മറന്നു പ്രതിപക്ഷത്തിരുന്നു ഉയർത്തിയ ആവശ്യങ്ങൾ അവഗണിച്ചും കേരള ചരിത്രത്തിൽ ആദ്യമായി റേഷൻ വിതരണം സ്തംഭിപ്പിച്ചും ഭരിക്കുന്ന ശ്രീ പിണറായി വിജയനും എതിരെ ശക്തമായി പോരാടേണ്ട അവസരം പൂർണമായും വിനിയോഗിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഇന്നത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കോൺഗ്രസ്സും യു.ഡി.എഫും ശക്തമാക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനു ഞാൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും.



