- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊന്നുകൽ കള്ളനോട്ട് കേസിൽ അന്വേഷണം മുംബൈയിലേക്ക്; പിടിയിലായ സുഹാനക്ക് ബംഗാളി സീരിയൽ -സിനിമ മേഖലയുമായി അടുത്ത ബന്ധം; സാഹീനുമായി ചേർന്ന് അനൂപ് ബിസിനസും തുടങ്ങിയതിൽ കള്ളപ്പണ ഇടപാടുകളുണ്ടെന്നും സംശയം; 24 കാരിയായ സാഹീനക്ക് രണ്ട് വിവാഹത്തിലായി രണ്ട് കുട്ടികളും; അധോലോക ബന്ധവും സംശയിച്ച് അന്വേഷണ സംഘം
കോതമംഗലം: ഊന്നുകൽ കള്ളനോട്ട് കേസിൽ പൊലീസ് അന്വേഷണം മുംബൈയിലേക്കും. കേസിലെ മുഖ്യ പ്രതി കോട്ടയം ഏലിക്കുളം പിൻ മാറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ അനൂപ് വർഗ്ഗീസിനൊപ്പമുണ്ടായിരുന്ന കൽക്കട്ട സ്വദേശിനികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷക സംഘത്തിന്റെ മുംബൈ യാത്രയുടെ മുഖ്യ ലക്ഷ്യം. വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിൽ കാലിയചോക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉത്തർദാരീയപൂർ ഹുമയൂണിന്റെ മക്കളായ സുഹാനയും സാഹീനയുമാണ് അനൂപിനൊപ്പം പിടിയിലായിട്ടുള്ളത്.ഇതിൽ സുഹാന ബംഗാളി സീരിയൽ -സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വർഷങ്ങളായി ബഹ്റനിൽ പലവിധ ബിസിനസുകൾ നടത്തിവന്നിരുന്ന ആളാണ് അനൂപ്.കേസിൽ അറസ്റ്റിലായ യുവതികളിൽ ഒരാളായ സാഹീനുമായി ചേർന്ന് അടുത്തകാലത്ത് താൻ ബിസിനസ് ആരംഭിച്ചതായി അനൂപ്് വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നു.തന്റെ ഭാര്യയ്ക്കും സാഹീനയെ അറിയാമെന്നാണ് അനൂപ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. സഹോദരിമാരിൽ മൂത്തയാള
കോതമംഗലം: ഊന്നുകൽ കള്ളനോട്ട് കേസിൽ പൊലീസ് അന്വേഷണം മുംബൈയിലേക്കും. കേസിലെ മുഖ്യ പ്രതി കോട്ടയം ഏലിക്കുളം പിൻ മാറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ അനൂപ് വർഗ്ഗീസിനൊപ്പമുണ്ടായിരുന്ന കൽക്കട്ട സ്വദേശിനികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷക സംഘത്തിന്റെ മുംബൈ യാത്രയുടെ മുഖ്യ ലക്ഷ്യം.
വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിൽ കാലിയചോക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉത്തർദാരീയപൂർ ഹുമയൂണിന്റെ മക്കളായ സുഹാനയും സാഹീനയുമാണ് അനൂപിനൊപ്പം പിടിയിലായിട്ടുള്ളത്.ഇതിൽ സുഹാന ബംഗാളി സീരിയൽ -സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വർഷങ്ങളായി ബഹ്റനിൽ പലവിധ ബിസിനസുകൾ നടത്തിവന്നിരുന്ന ആളാണ് അനൂപ്.കേസിൽ അറസ്റ്റിലായ യുവതികളിൽ ഒരാളായ സാഹീനുമായി ചേർന്ന് അടുത്തകാലത്ത് താൻ ബിസിനസ് ആരംഭിച്ചതായി അനൂപ്് വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നു.തന്റെ ഭാര്യയ്ക്കും സാഹീനയെ അറിയാമെന്നാണ് അനൂപ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
സഹോദരിമാരിൽ മൂത്തയാളാണ് സുഹാന.തങ്ങൾ മുംബൈയിൽ താമിച്ചിരുന്നതായി ഇരുവരും പൊലീസിന് മൊഴിനൽകിയിരുന്നു.ഇവിടുത്തെ അധോലോക സംഘങ്ങളുടെ ആജ്ഞാനുവർത്തികളാണോ യുവതികൾ എന്നാണ് പൊലീസിന്റെ പ്രാധന സംശയം. പൊലീസ് പിടികൂടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തിട്ടും ഇവരെക്കാണാൻ ഇതുവരെ ഉറ്റവരാരും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല.പൊലീസ് സ്റ്റേഷനിൽ നിന്നും ഇവരുടെ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് കൈപ്പറ്റി ഇവരെ പാർപ്പിച്ചിട്ടുള്ള മൂവാറ്റുപുഴ സബ്ബ്ജയിലിലെത്തിക്കാൻ അനൂപിന്റെ ഭാര്യ സഹോദരൻ ജോസി എത്തിയതും സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്.
അനൂപിന് യുവതികളുമായുള്ള അടുപ്പം ജോസിക്കും അറയാമായിരുന്നെന്നും ഇയാളും ഇവരുടെ ചെയ്തികൾക്ക് കൂട്ടുനിൽക്കുകയായിരുന്നിരിക്കാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇതിനിടെ യുവതികളെ ചോദ്യം ചെയ്തതിൽ നിന്നും ഇവർ ഇരുവരുമായി അനൂപിന് സൗഹൃദത്തിനപ്പുറത്തുള്ള ബന്ധങ്ങളുണ്ടെന്ന് അന്വേഷക സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.24 കാരിയായ സാഹീന ഇതിനകം രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നും ഇവർക്ക് രണ്ട് കുട്ടികളുണ്ടെന്നും പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമായും ഈ സംഭവത്തിൽ രണ്ട് സാദ്ധ്യതകളാണ് പൊലീസ് ഉറപ്പിക്കുന്നത്.ആർഭാട ജീവിതം ഇഷ്ടപ്പെടുന്ന അനൂപ് യുവതികളെ ഒപ്പം കൂട്ടി കള്ളനോട്ട് മാഫീയയുമായിച്ചേർന്ന് വ്യാജനോട്ട് മാറ്റിയെടുക്കാൻ കാറിൽക്കറങ്ങിയതായിരിക്കാമെന്നതാണ് ഇതിലൊന്ന്.അധോലോക ബന്ധമുള്ള യുവതികൾ ലക്ഷ്യം സാധിക്കാൻ അനൂപിനെകൂട്ടുപിടിച്ചതാവാനുള്ള സാദ്ധ്യത കണക്കിലെടുത്തും അന്വേഷണം പുരോഗമിക്കുന്നുണ്ട്.അനാശാസ്യ ഇടപാടുകൾ വഴി ഇവർ സ്വന്തമാക്കിയ പണമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അനൂപിന്റെ ബാങ്ക് അക്കൗണ്ടുകൾ പിശോധിച്ചതിൽ നിന്നും അടുത്തകാലത്തൊന്നും ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥരീകരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഇയാളുടെ കൈയിൽ നിന്നും കണ്ടെത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുള്ളത്.
ബഹ്റിനിൽ ഉണ്ടായ വാഹനാപകടത്തിന്റെ നഷ്ടപരിഹാരം നൽകുന്നതിനായി സെന്റിന് 2 രണ്ട് ലക്ഷം വിലയുള്ള സ്ഥലം 70000 രൂപ പ്രകാരം വിറ്റെന്നും ഒരു ലക്ഷം രൂപ ടോക്കൺ അഡ്വാൻസായും 6 ലക്ഷം രൂപ കരാർ എഴുതിയപ്പോഴും ലഭിച്ചെന്നും ഈ തുകയാണ് കൈയിൽ ഉണ്ടായിരുന്നതെന്നുമാണ് എൻ ഐ,ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണ ഏജൻസികളോട് അനൂപ് വെളിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊച്ചി -ധനുഷ്കോടി ദേശിയപാതയിലെ തലക്കോട് ഭാഗത്ത് വച്ച്് ഇവർ സഞ്ചരിച്ചിരുന്ന റെന്റേകാറിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 7,64,960 രൂപ പൊലീസ് കണ്ടെത്തി.പരിശോധിച്ചപ്പോൾ ഈ നോട്ടുകെട്ടുകൾക്കിടയിൽ നിന്നും പതിനൊന്ന് 2000 ത്തിന്റെ വ്യാജ നോട്ടുകൾ കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് വ്യാജനോട്ടുകൾ കണ്ടെത്തിയത്.
മൂന്നാർ സന്ദർശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ.വാളറയിൽ കൊച്ചി -ധനുഷ് കോടി ദേശീയ പാതക്കരികിലുള്ള ഒരു കടയിൽ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ട് നൽകുകി മൂവർ സംഘം നേര്യമംഗലം ഭാഗത്തേക്ക് വരികയായിരുന്നു. സിഗററ്റ് വാങ്ങി കടയിൽ നിന്നും യുവതികൾ പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് കടയുടമ നോട്ട് പരിശോധിച്ചത്. അപ്പോഴാണ് കള്ളനോട്ടാണ് യുവതികൾ നൽകിയതെ വിവരം ഇയാൾക്ക് മനസിലാകുന്നത്.
പുറത്തിറങ്ങി ഇവരെ പിന്തുടരാൻ ശ്രമിച്ചപ്പോഴേക്കും ഇവർ കാർ സ്റ്റാർട്ടാക്കി വിട്ടു പോകുകയും ചെയ്തു. ഉടൻ കടയുടമ നാട്ടുകാരിൽ ചിലരോടും ഊന്നുകൽ പൊലീസിലും വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തലക്കോട് ചെക്ക് പോസ്റ്റിൽ കാത്തുനിന്ന് പൊലീസ് സംഘം കാർ യാത്രക്കാരെ കസ്റ്റഡിയിൽ എടുത്ത് കൈവശമുണ്ടായിരുന്ന നോട്ട് കെട്ടുകൾ പരിശോധിച്ചത്.