കോതമംഗലം: പാക്കിസ്ഥാൻ ബന്ധവും മുബൈ അധോലോക ഇടപെടലുകളും മറ്റും ഉണ്ടെന്ന് പരക്കെ സംശയമുയർന്ന ഊന്നുകൽ കള്ളനോട്ട് കേസിൽ തലൂയൂരാൻ പൊലീസ് നീക്കം. മുപ്പത് കോടിയുടെ മയക്ക് മരുന്ന് കടത്തിയ കേസുമായി ബന്ധപ്പെട്ട് വിദേശത്തുള്ള പ്രതികളെ പിടിക്കാൻ ഇന്റർ പോളിന്റെ സഹായം തേടുമെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എക്‌സൈസിനേക്കാൾ പ്രബലമായ സംസ്ഥാന പൊലീസ് നേതൃത്വം 22000 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയതിന്റെ തുടരന്വേഷണത്തിൽ നിന്നും തലയൂരാൻ നീക്കം ശക്തമാക്കിയതായുള്ള വിവരം പുറത്ത് വരുന്നത്. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് എൻ ഐ എയ്ക്ക് കത്ത് നൽകിയതായി അറിയുന്നു.സംഭവത്തിലെ വിദേശബന്ധം പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണത്തിനുള്ള പരിമിതികൾ ചൂണ്ടിക്കാട്ടിയാണ് കേസന്വേഷണം എൻ ഐ എക്ക് കൈമാറാൻ പൊലീസ് നേതൃത്വം നീക്കം ശക്തമാക്കിയിട്ടുള്ളതെന്നാണ് സൂചന.

ബംഗാളിൽ നിന്നുമാണ് കള്ളനോട്ട് എത്തുന്നതെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. എൻ ഐ എയും ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ദവസങ്ങളോളം മാറി മാറി ചോദ്യം ചെയ്‌തെങ്കിലും കേസിൽ ഇതുവരെ സുപ്രധാന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലന്നാണ് അറിയുന്നത്.

ഈ മാസം 2-നാണ് ഊന്നുകൽ പൊലീസ് കള്ളനോട്ട് കൈവശം സൂക്ഷിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത സ്വദേശിനികളും സഹോദരിമാരുമായ രണ്ട് യുവതികളെയും കോട്ടയം ഏലിക്കുളം പനമറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ അനൂപ് വർഗ്ഗീസിനെയും ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തത്. കോടതി റിമാന്റ് ചെയ്തിരുന്ന ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലും വ്യാജനോട്ടിന്റെ വിതരണ ശൃംഘലയെക്കുറിച്ച് അന്വേഷണ ഏജൻസികൾക്ക് കാര്യമാേയ വിവരങ്ങളൊന്നും ലഭിച്ചില്ലന്നാണ് സൂചന.

കൊൽക്കത്ത സ്വദേശിനികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിക്കുന്നതിനായി ഇവർ താമസിച്ചുവന്നിരുന്ന മുബൈയിൽ ഊന്നുകൽ എസ് ടി എം സൂഫിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇവിടെ സഹോദരിമാരും മാതാപിതാക്കളുമടക്കം പ്രതികളായ അരഡസനോളം കേസുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിൽ കാലിയചോക് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉത്തർദാരീയപൂർ ഹുമയൂണിന്റെ മക്കളായ സുഹാനയും സാഹീനയുമാണ് അനൂപിനൊപ്പം പിടിയിലായിട്ടുള്ളത്.ഇതിൽ സുഹാന ബംഗാളി സീരിയൽ -സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വർഷങ്ങളായി ബഹ്‌റനിൽ പലവിധ ബിസിനസുകൾ നടത്തിവന്നിരുന്ന ആളാണ് അനൂപ്.കേസിൽ അറസ്റ്റിലായ യുവതികളിൽ ഒരാളായ സാഹീനുമായി ചേർന്ന് അടുത്തകാലത്ത് താൻ ബിസിനസ് ആരംഭിച്ചതായി അനൂപ് പൊലീസിൽ സമ്മതിച്ചിട്ടുണ്ട്. സഹോദരിമാരിൽ മൂത്തയാളാണ് സുഹാന.തങ്ങൾ മുംബൈയിൽ താമിച്ചിരുന്നതായി ഇരുവരും പൊലീസിന് മൊഴിനൽകിയിരുന്നു.പൊലീസ് പിടികൂടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തിട്ടും ഇവരെക്കാണാൻ ഉറ്റവരാരും എത്തിയിരുന്നില്ല.

എന്നാൽ ഇവരുടെ വക്കാലത്ത് ഏറ്റെടുത്തിട്ടുള്ള പ്രമുഖ ക്രമിനൽ അഭിഭാഷകൻ ബി എ ആളൂർ ആണ്.കഴിഞ്ഞ ദിവസം ജാമ്യപേക്ഷ പരിഗണിച്ചപ്പോൾ കോതമംഗലം കോടതിയിൽ യുവതികൾക്ക് വേണ്ടി ഹാജരായത് ആളൂർ ആയിരുന്നു.പ്രൊസിക്യൂഷന്റെ എതിർപ്പിനെത്തുടർന്ന് യുവതികൾക്ക് കോടതി ജാമ്യം നൽകിയില്ല.ഇവരുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നതിനാണ് ആളൂരിന്റെ നീക്കം. കഴിഞ്ഞ ദിവസം കൊച്ചി -ധനുഷ്‌കോടി ദേശിയപാതയിലെ തലക്കോട് ഭാഗത്ത് വച്ച്് ഇവർ സഞ്ചരിച്ചിരുന്ന റെന്റേകാറിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 7,64,960 രൂപ പൊലീസ് കണ്ടെത്തി.

പരിശോധിച്ചപ്പോൾ ഈ നോട്ടുകെട്ടുകൾക്കിടയിൽ നിന്നും പതിനൊന്ന് 2000 ത്തിന്റെ വ്യാജ നോട്ടുകൾ കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് വ്യാജനോട്ടുകൾ കണ്ടെത്തിയത്. മൂന്നാർ സന്ദർശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ.വാളറയിൽ കൊച്ചി -ധനുഷ് കോടി ദേശീയ പാതക്കരികിലുള്ള ഒരു കടയിൽ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ട് നൽകുകി മൂവർ സംഘം നേര്യമംഗലം ഭാഗത്തേക്ക് വരികയായിരുന്നു.