- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊട്ടിപ്പട്ടണം കാണാനുള്ള തീവണ്ടി ഇന്നുമില്ല; റെയിൽപാതകളിൽ മണ്ണിടിഞ്ഞത് യാത്രാ തടസ്സം സൃഷ്ടിക്കുന്നു; മുപ്പതോളം തൊഴിലാളികൾ പണിയെടുത്തും മണ്ണ് നീക്കൽ അവസാനിക്കുന്നില്ല
മേട്ടുപ്പാളയം: ഊട്ടിപ്പട്ടണം കാണാൻ ഊട്ടി- മേട്ടുപ്പാളയം പൈതൃക തീവണ്ടിയിൽ പോകാമെന്ന് ആഗ്രഹിക്കുന്നവർക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. റെയിൽ പാതകളിലെ മണ്ണിടിച്ചിൽ കാരണം കൂനൂരിനും മേട്ടുപ്പാളയത്തിനും ഇടയ്ക്കുള്ള സ്റ്റേഷനുകളായ ഹില്ല്ഗ്രോവിനും കല്ലാരിനും മധ്യേ റെയിൽ വേ ട്രാക്ക് മണ്ണ് മൂടിയിരിക്കുകയാണ്. ഇതിന്റെ അറ്റകുറ്റപണികൾ പൂർത്തിയാവത്തതിനെ തുടർന്ന് പൈതൃക തീവണ്ടിയാത്ര തിങ്കളാഴ്ചയും റദ്ദാക്കയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഹിൽഗ്രോവിനടുത്താണ് വലിയതോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 100 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച പാറകളും മണ്ണും 15 മീറ്റർ ഉയരത്തിലും 10 മീറ്റർ നീളത്തിലുമായി റെയിൽപാതയിൽ വീണു. തുടർന്ന് സീനിയർ സെക്ഷൻ എൻജീനിയർ ജയരാജ്, വെള്ളിങ്കിരി എന്നിവരുടെ നേതൃത്തത്തിൽ കൂനൂരിൽ നിന്നും മേട്ടുപ്പാളയത്ത്നിന്നും എത്തിയ മുപ്പതോളം തൊഴിലാളികൾ പാറക്കഷണങ്ങൾ കയറുകൊണ്ട് കെട്ടിവലിച്ചും, മണ്ണ് നീക്കിയും അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഞായറാഴ്ച വൈകീട്ടായിട്ടും പണി മണ്ണ് മാറ്റിക്ക
മേട്ടുപ്പാളയം: ഊട്ടിപ്പട്ടണം കാണാൻ ഊട്ടി- മേട്ടുപ്പാളയം പൈതൃക തീവണ്ടിയിൽ പോകാമെന്ന് ആഗ്രഹിക്കുന്നവർക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. റെയിൽ പാതകളിലെ മണ്ണിടിച്ചിൽ കാരണം കൂനൂരിനും മേട്ടുപ്പാളയത്തിനും ഇടയ്ക്കുള്ള സ്റ്റേഷനുകളായ ഹില്ല്ഗ്രോവിനും കല്ലാരിനും മധ്യേ റെയിൽ വേ ട്രാക്ക് മണ്ണ് മൂടിയിരിക്കുകയാണ്. ഇതിന്റെ അറ്റകുറ്റപണികൾ പൂർത്തിയാവത്തതിനെ തുടർന്ന് പൈതൃക തീവണ്ടിയാത്ര തിങ്കളാഴ്ചയും റദ്ദാക്കയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഹിൽഗ്രോവിനടുത്താണ് വലിയതോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 100 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച പാറകളും മണ്ണും 15 മീറ്റർ ഉയരത്തിലും 10 മീറ്റർ നീളത്തിലുമായി റെയിൽപാതയിൽ വീണു. തുടർന്ന് സീനിയർ സെക്ഷൻ എൻജീനിയർ ജയരാജ്, വെള്ളിങ്കിരി എന്നിവരുടെ നേതൃത്തത്തിൽ കൂനൂരിൽ നിന്നും മേട്ടുപ്പാളയത്ത്നിന്നും എത്തിയ മുപ്പതോളം തൊഴിലാളികൾ പാറക്കഷണങ്ങൾ കയറുകൊണ്ട് കെട്ടിവലിച്ചും, മണ്ണ് നീക്കിയും അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഞായറാഴ്ച വൈകീട്ടായിട്ടും പണി മണ്ണ് മാറ്റിക്കഴിഞ്ഞിട്ടില്ല.
ഒരു വശത്തെ റെയിൽ പാളവും, 2 റാക്ക്‌ബാറുകളും വളഞ്ഞതായാണ് അധികൃതർ നൽകുന്ന വിവരം. ഇത് മാറ്റിസ്ഥാപിക്കേണ്ടതുണ്ട് ഈ പ്രദേശങ്ങളിലെ മണ്ണും പാറകളും പൂർണമായും നീക്കിയാലെ കൂടുതൽ നാശനഷ്ടങ്ങൾ വ്യക്തമാകൂ. തിങ്കളാഴ്ച വൈകീട്ടോടെ പണിപൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.