- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ മാരത്തോണിൽ വനിതാ വിഭാഗത്തിൽ ഒ പി ജെയ്ഷക്ക് സ്വർണം; ലോക ചാമ്പ്യൻഷിപ്പിലും ന്യൂയോർക്ക് മാരത്തോണിലും പങ്കെടുക്കാനും യോഗ്യത നേടി
മുംബൈ: മുംബൈ മാരത്തോണിൽ വനിതാ ഇനത്തിൽ മലയാളി താരം ഒ പി ജെയ്ഷയ്ക്ക് സ്വർണ്ണനേട്ടം. പ്രൊഫഷണൽ താരങ്ങളെയും പിന്തള്ളിയാണ് ജെയ്ഷ മാരത്തോളണിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇതാദ്യായിട്ടാണ ജെയ്ഷ് മുഴുവൻ ദൂര മാരത്തോണിൽ പങ്കെടുക്കുന്നത്. 42 കിലോമീറ്റർ ഓടിയ ജെയ്ഷ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. രണ്ടു മണിക്കൂർ മുപ്പത്തിയേഴു മിനിറ്റിലാണ് പൂർത
മുംബൈ: മുംബൈ മാരത്തോണിൽ വനിതാ ഇനത്തിൽ മലയാളി താരം ഒ പി ജെയ്ഷയ്ക്ക് സ്വർണ്ണനേട്ടം. പ്രൊഫഷണൽ താരങ്ങളെയും പിന്തള്ളിയാണ് ജെയ്ഷ മാരത്തോളണിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇതാദ്യായിട്ടാണ ജെയ്ഷ് മുഴുവൻ ദൂര മാരത്തോണിൽ പങ്കെടുക്കുന്നത്. 42 കിലോമീറ്റർ ഓടിയ ജെയ്ഷ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. രണ്ടു മണിക്കൂർ മുപ്പത്തിയേഴു മിനിറ്റിലാണ് പൂർത്തീകരിച്ചത്. കൊച്ചി ഹാഫ് മാരത്തണിലെ ഇന്ത്യൻ വിഭാഗത്തിലും ജെയ്ഷ സ്വർണം നേടിയിരുന്നു. മുംബൈ മാരത്തണിൽ ഒന്നാം സ്ഥാനം നേടിയതോടെ ലോക ചാമ്പ്യൻഷിപ്പിലും ന്യൂയോർക്ക് മാരത്തണിലും പങ്കെടുക്കാൻ ജെയ്ഷക്ക് യോഗ്യത ലഭിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപ്പതിനായിരത്തിലധികം പേരാണ് മാരത്തണിൽ പങ്കെടുത്തത്. അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഫുൾ. ഹാഫ് മാരത്തണുകളും, ഡ്രീം റൺ, സീനിയർ സിറ്റിസൺസ് റൺ, ശാരീരിക വൈകല്യമുള്ളവർക്കായുള്ള വിഭാഗം എന്നിങ്ങനെയാണ് മത്സരം നടന്നത്. 3,25,000 ഡോളറാണ് മുംബയ് മാരത്തണിന്റെ ആകെ സമ്മാനതുക.
ഇന്ത്യൻ പുരുഷന്മാരുടെ വിഭാഗത്തിൽ കരൺ സിങ്ങാണ് സ്വർണം നേടിയത്. ലോക താരങ്ങൾ പങ്കെടുത്ത മാരത്തണിൽ പതിവുപോലെ ആഫ്രിക്കൻ താരങ്ങൾ സ്വർണം നേടി. നിരവധി ബോളിവുഡ് താരങ്ങളും മുംബൈ മാരത്തോണിൽ പങ്കാളികളായി.