- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് ബ്യൂട്ടി പാർലർ നടത്തുന്ന സീരിയൽ നടികൂടിയായ ബിന്ദുവിനെ പെൺവാണിഭ കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തു; അമ്മയെ ഒരു സംഘം തട്ടിക്കൊണ്ടു പോയതായി പരാതിപ്പെട്ട് മകൻ രംഗത്ത്
തിരുവനന്തപുരം: ഓപ്പറേഷൻ ബിഗ് ഡാഡിയുടെ ഭാഗായി പൊലീസ് തലസ്ഥാനത്തെ പലയിടങ്ങളിൽ നിന്നുമാണ് പെൺവാണിഭക്കാരായവരെ കസ്റ്റഡിയിൽ എടുത്തത്. ഇങ്ങനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണ് പകൽമാന്യന്മാരായി നടച്ചവരുടെയും പുറംപൂച്ച് പുറത്തായത്. ബുധനാഴ്‌ച്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു ഓൺലൈൻ പെൺവാണിഭക്കാരായവരെ പൊലീസ് വലയിലാക്കിയത്. എന്നാൽ, അതീവ രഹസ്യമായി നടത്തി പൊലീസ് നീക്കം പ്രതികൾക്ക് രക്ഷപെടാൻ അവസരവും നൽകിയില്ല. കസ്റ്റഡിയിൽ എടുത്തവരിൽ മുട്ടടയ്ക്കു സമീപം വയലിക്കട സ്വദേശിനി ബിന്ദു(45)കാരിയും ഉണ്ടായിരുന്നു. എന്നാൽ, ഇത് തട്ടിക്കൊണ്ടുപോകാലാണെന്നാണ് ബിന്ദുവിന്റെ വീട്ടുകാരും കരുതിയത്. മകൻ പേരൂർക്കട പൊലീസ് സ്‌റ്റേഷനിൽ അമ്മയെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിച്ചാണ് പൊലീസ് കാര്യങ്ങൾ വ്യക്തമാക്കിയത്. ഓപ്പറേഷൻ ബിഗ് ഡാഡിയിൽ കുടുങ്ങിയ സീരിയൽ നടികൂടിയായ ബിന്ദുവിനെ (45) ചോദ്യം ചെയ്യുന്നതിനായി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം തന്റെ മാതാവിന്റെ ഒരുസംഘം തട്ടിക്കൊണ്ടുപോയി എന
തിരുവനന്തപുരം: ഓപ്പറേഷൻ ബിഗ് ഡാഡിയുടെ ഭാഗായി പൊലീസ് തലസ്ഥാനത്തെ പലയിടങ്ങളിൽ നിന്നുമാണ് പെൺവാണിഭക്കാരായവരെ കസ്റ്റഡിയിൽ എടുത്തത്. ഇങ്ങനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണ് പകൽമാന്യന്മാരായി നടച്ചവരുടെയും പുറംപൂച്ച് പുറത്തായത്. ബുധനാഴ്‌ച്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു ഓൺലൈൻ പെൺവാണിഭക്കാരായവരെ പൊലീസ് വലയിലാക്കിയത്. എന്നാൽ, അതീവ രഹസ്യമായി നടത്തി പൊലീസ് നീക്കം പ്രതികൾക്ക് രക്ഷപെടാൻ അവസരവും നൽകിയില്ല.
കസ്റ്റഡിയിൽ എടുത്തവരിൽ മുട്ടടയ്ക്കു സമീപം വയലിക്കട സ്വദേശിനി ബിന്ദു(45)കാരിയും ഉണ്ടായിരുന്നു. എന്നാൽ, ഇത് തട്ടിക്കൊണ്ടുപോകാലാണെന്നാണ് ബിന്ദുവിന്റെ വീട്ടുകാരും കരുതിയത്. മകൻ പേരൂർക്കട പൊലീസ് സ്‌റ്റേഷനിൽ അമ്മയെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിച്ചാണ് പൊലീസ് കാര്യങ്ങൾ വ്യക്തമാക്കിയത്.
ഓപ്പറേഷൻ ബിഗ് ഡാഡിയിൽ കുടുങ്ങിയ സീരിയൽ നടികൂടിയായ ബിന്ദുവിനെ (45) ചോദ്യം ചെയ്യുന്നതിനായി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം തന്റെ മാതാവിന്റെ ഒരുസംഘം തട്ടിക്കൊണ്ടുപോയി എന്നുപറഞ്ഞാണ് ഇവരുടെ മകൻ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്. പട്ടത്ത് ബ്യൂട്ടിപാർലർ നടത്തിവരികയാണ് സീരിയൽ നടികൂടിയായ ബിന്ദു. ഇവർ ഓൺലൈൻ പെൺവാണിഭത്തിൽ ഉൾപ്പെട്ടിരുന്നുവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തതാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാർ അറിയിച്ചു.
ഓപ്പറേഷൻ ബിഗ്ഡാഡി' എന്ന പേരിൽ പൊലീസ് നടത്തിയ രണ്ടാംഘട്ട പരിശോധനയിലാണ് ബിന്ദു അടക്കം 14 പർ കുടുങ്ങിയത്. പെൺകുട്ടികളെ വില്പനയ്ക്കെന്ന ഇന്റർനെറ്റ് പരസ്യം ശ്രദ്ധയിൽപ്പെട്ട സൈബർപൊലീസ് സംഘം നടത്തിയ ആസൂത്രിത നീക്കത്തിലായിരുന്നു അറസ്റ്റ്. സിനിമ, സീരിയൽ, മോഡലിങ് താരങ്ങളെ എത്തിക്കുമെന്ന് പറഞ്ഞായിരുന്നു പരസ്യം. ഇടപാടുകാരെന്ന വ്യാജേന പ്രതികളെ ബന്ധപ്പെട്ട േപാലീസ് ഇവരെ കുടുക്കുകയായിരുന്നു. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമുണ്ട്. പെൺകുട്ടികളെ വലയിൽവീഴ്‌ത്തി കൈമാറുകയാണ് ബിന്ദു ചെയ്യാറെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിനിമ, സീരിയൽ, മോഡലിങ് താരങ്ങളെ എത്തിക്കുമെന്ന് പറഞ്ഞ് പരസ്യം നൽകിയാണ് പെൺവാണിഭ സംഘം ആളെ കൂട്ടുന്നത്. ഒന്നാം പ്രതിയും മുഖ്യ നടത്തിപ്പുക്കാരിയുമായ പേരൂർ ശ്രീഭദ്രരാജരാജേശ്വരി ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന പ്രസന്നയോട് പെൺകുട്ടികളെ ആവശ്യമുണ്ടെന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസ് അറിയിച്ചു. 33ലക്ഷം രൂപയാണ് പെൺവാണിഭ സംഘം പൊലീസിനോട് ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് തലസ്ഥാനത്തെ അപാർട്ട്‌മെന്റിലെത്താൻ ഇവരോട് നിർദ്ദേശിക്കുകയായിരുന്നു. പെൺകുട്ടികൾക്ക് സീരിയലുകളിലും സിനിമകളിലും പരസ്യങ്ങളിലും അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങൾ നൽകിയുമാണ് സംഘത്തിലേക്ക് എത്തിച്ചിരുന്നത്.