- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറ്റിയിൽ ഒരു സായുധ വിപ്ലവത്തിന് വരെ സാധ്യതയുണ്ട്! പൊലീസിലെ' 'അഭിനവ തുഗ്ലക്ക് എന്ന് താങ്കൾ വാഴ്ത്തപ്പെട്ടേക്കാം: കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ ഊമക്കത്ത്; പിന്നിൽ പൊലീസുകാർ തന്നെയെന്ന് സൂചന
കൊച്ചി: 'സിറ്റിയിൽ ഒരു സായുധ വിപ്ലവത്തിന് വരെ സാധ്യതയുണ്ട്. 'അത് പക്ഷെ കേരളത്തിൽ അതിവിപ്ലവം സ്വപ്നം കണ്ട് കാട് കയറിയ മാവോ അനുകൂലികളാലാണെന്ന് ആരും തെറ്റിധരിക്കരുത്. അതി വിപ്ലവകാരികളായ സായുധ പോരാളികളെ പിടിക്കാൻ ഭരണകൂടം ചുമതപ്പെടുത്തിയ പൊലീസുകാർ തന്നെ സായുധ വിപ്ലവത്തിന് തയ്യാറെടുക്കുന്നു എന്നാണ് പറഞ്ഞ് വന്നത്. സംഗതി കേട്ട് ആരും മ
കൊച്ചി: 'സിറ്റിയിൽ ഒരു സായുധ വിപ്ലവത്തിന് വരെ സാധ്യതയുണ്ട്. 'അത് പക്ഷെ കേരളത്തിൽ അതിവിപ്ലവം സ്വപ്നം കണ്ട് കാട് കയറിയ മാവോ അനുകൂലികളാലാണെന്ന് ആരും തെറ്റിധരിക്കരുത്. അതി വിപ്ലവകാരികളായ സായുധ പോരാളികളെ പിടിക്കാൻ ഭരണകൂടം ചുമതപ്പെടുത്തിയ പൊലീസുകാർ തന്നെ സായുധ വിപ്ലവത്തിന് തയ്യാറെടുക്കുന്നു എന്നാണ് പറഞ്ഞ് വന്നത്. സംഗതി കേട്ട് ആരും മൂക്കത്ത് വിരൽ വയ്ക്കുകയോ അന്തം വിടുകയോ ചെയ്യേണ്ട. സിറ്റി പൊലീസിലെ ഡെപ്യൂട്ടി കമ്മീഷണർ ഹരിശങ്കർ ഐപിഎസിന് കഴിഞ്ഞ ദിവസം വന്ന ഒരു ഊമക്കത്തിലെ വാചകങ്ങളാണിവ. കത്ത് അയച്ചിരിക്കുന്നതാകട്ടെ റിട്ടയേഡ് എസ്‌ഐ എന്ന ഒരാളുടെ പേരിലും.
ഡിസിപിയായി ചുമതലയേറ്റ ശേഷം ഹരിശങ്കർ ഐപിഎസ് നടപ്പാക്കിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരായാണ് നോട്ടീസ് രൂപത്തിൽ അദ്ദേഹത്തിന് തുറന്ന കത്ത് എഴുതിയിരിക്കുന്നത്. ജോലി ഭാരം കൊണ്ട് നട്ടം തിരിയുന്ന പൊലീസുകാരുടെ ആത്മരോഷം മുഴുവൻ പ്രതിഫലിക്കുന്നതാണ് കത്ത്. കത്തിൽ കൊച്ചി സിറ്റി പൊലീസിൽ ഹരിശങ്കർ വരുത്തിയ മാറ്റങ്ങളെ കണക്കിന് പരിഹസിക്കുന്നുമുണ്ട്. പൊലീസിലെ' 'അഭിനവ തുഗ്ലക്ക് ''താങ്കൾ വാഴ്തപ്പെടാൻ സാധ്യതയുണ്ടെന്നാണ് കത്തിൽ പറയുന്നത്. എട്ട് മണിക്കൂർ പോയിട്ട് ആറ് മണിക്കൂർ പോലും ജോലി ചെയ്യാനാവശ്യമായ സ്‌ട്രെങ്ങ്ത് ഇല്ലാതിരിക്കുമ്പോൾ പൊലീസുകാരെ അമിതമായി പീഡിപ്പികുകയാണ് ഡിസിപി എന്ന് കത്തിൽ ആരോപിക്കുന്നുണ്ട്.
ഐപിഎസുകാരന്റെ കുടുംബത്തേയും കണക്കിന് പരിഹസിക്കുന്നുണ്ട് കത്തിൽ. താങ്കളുടെ വീട്ടിലെ ജി ഡി ചാർജ് ഭാര്യയാണെന്നറിയാം എന്നാണ് പരിഹാസം. താങ്കളുടെ കീഴിൽ ജോലി ചെയ്യാതിരുന്നതിൽ തമ്പുരാനോട് നന്ദി പറയുന്നു എന്ന ആമുഖത്തോടെ തുടങ്ങുന്ന കത്തിൽ പൊലീസ് ജോലി ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നും സൂചിപ്പിച്ചിട്ടുണ്ട്. റിട്ടയേഡ് ആയെങ്കിലും തന്റെ രണ്ട് പെൺമക്കളെയും കല്യാണം ചെയ്ത് നൽകിയത് പൊലീസുകാർക്ക് തന്നെയാണെന്നത് ഇതിന്റെ തെളിവാണ്. എസി കാറിൽ നിന്ന് എസി വീട്ടിലേക്ക് കയറുന്ന താങ്കൾക്ക് പൊലീസ് ജോലിയുടെ വിഷമം മനസിലാകില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. വേണ്ടുവോളം ഉപദേശങ്ങളും, മാർഗനിർദ്ദേശങ്ങളുമുള്ള കത്ത് അയച്ചത് ജില്ലയിലെ ചില പൊലീസുകാർ തന്നെയാണെന്നാണ് പറയപ്പെടുന്നത്.
അംഗബലം ഇപ്പോഴേ നന്നേ കുറവുള്ള പൊലീസിൽ പുതിയ കമ്മീഷണറും ഡിസിപിയും ചേർന്ന് പൊലീസുകാർക്ക് അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പൊലീസ് അസോസിയേഷൻ പരാതിയും നൽകിയിട്ടുണ്ട്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് ഡിസിപിക്കെതിരെ പരസ്യമായ പോരിന് ജില്ലയിലെ പൊലീസുകാർ ഒരുങ്ങുന്നു എന്ന സൂചന നൽകിയുള്ള കത്ത് പുറത്ത് വന്നിരിക്കുന്നത്. അതേസമയം കത്തിനെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് പൊലീസ് അസോസിയേഷന്റേയും, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റേയും നിലപാട്.
എന്നാൽ ജോലി ഭാരം കൂടുതലാണെന്ന് അവരും സമ്മതിക്കുന്നുണ്ട്. അടുത്ത മാസം ഒന്നാം തിയ്യതി മുതൽ ആലുവയിൽ നടക്കുന്ന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലും ഇത് ചർച്ചയാകുമെന്നാണ് പറഞ്ഞ് കേൾക്കുന്നത്. രണ്ട് അസോസിയേഷനുകളും സംയുക്തമായി സർക്കാരിനെതിരായി പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം നടക്കുന്നുമുണ്ട്. ജില്ലയിൽ ഇപ്പോൾ പൊലീസ് അസോസിയേഷനിൽ ഭൂരിപക്ഷം യുഡിഎഫ് അനുകൂലികൾക്ക് തന്നെയാണ്. എന്നാൽ ഈ വിഷയത്തിൽ അവരും സർക്കരിനും പൊലീസ് മേധാവികൾക്കും പൂർണ്ണമായി എതിരാണ്. എന്തായാലും കത്തിനെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ പൊലീസ് മേധാവി നൽകിയിരിക്കുന്ന നിർദ്ദേശമെന്നാണറിയുന്നത്.