- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം മകളേയും മരുമകനേയും കണ്ണികളാക്കി തലസ്ഥാനത്തെ ഏറ്റവും വലിയ പെൺവാണിഭ സംഘം കെട്ടിയുണ്ടാക്കി ഗീത; സീരയിൽ നടി ബിന്ദു പ്രധാന ഇടപാടുകാരിയായി; ശരീരം വിറ്റ് പണം ഉണ്ടാക്കിയവരിൽ കോളേജ് വിദ്യാർത്ഥിനികളും
തിരുവനന്തപുരം: മകളേയും മരുകനേയും കൂട്ടുപിടിച്ചായിരുന്നു ഗീത തന്റെ പെൺവാണിഭ സാമ്രാജ്യം കെട്ടിയുയർത്തിയത്. കൂട്ടിന് ഒരു സീരിയിൽ നടി വേണമെന്ന പതിവ് ഫോർമുലയും ശരിയായി വന്നപ്പോൾ തിരുവനന്തപുരത്തെ നമ്പർ വൺ ഇടപാടുകാരിയായി ഗീത മാറി. ഓപ്പറേഷൻ ബിഗ് ഡാഡിയെന്ന പേരിൽ പൊലീസ് നടത്തിയ ഓപ്പറേഷനിൽ കുടുങ്ങിയ നാല് സ്ത്രീകളുൾപ്പെട്ട 13 അംഗ സംഘത്തിന്റെ ഇടപാടുകാരിൽ വിദ്യാർത്ഥിനികളും ഉണ്ടെന്നാണ് നിഗമനം. തഴച്ചു കൊഴുത്ത ബിസിനസിനാണ് പൊലീസ് ഇടപെടൽ വിരാമം ഇടുന്നത്. പൊലീസ് പിടിയിലായ ശ്രീകാര്യം ഗാന്ധിപുരം സ്വദേശി പ്രസന്ന എന്നുവിളിക്കുന്ന ഗീത (51), ഇവരുടെ മകൾ പിങ്കി എന്ന നയന (28), നയനയുടെ ഭർത്താവ് ഉള്ളൂർ സ്വദേശി പ്രദീപ് (38), സീരിയൽ നടിയായ മുട്ടട വയലിക്കട സ്വദേശി എസ്.ബിന്ദു (44), എറണാകുളം മാങ്കായി കവല സ്വദേശി അജിത് (53), ബാലരാമപുരം വലിയവിളാകം സ്വദേശി ശ്രീജിത്ത് (26), പൂഴിക്കുന്ന് സ്വദേശി നിയാസ് (30), മലയിൻകീഴ് പൊറ്റയിൽ സ്വദേശി വിപിൻ (31), ആറ്റിങ്ങൽ കണ്ണംകര സ്വദേശി തിലകൻ (38), ഇടുക്കി രാജാക്കാട് സ്വദേശി ജെയ്‌സൺ (31), ആറ്
തിരുവനന്തപുരം: മകളേയും മരുകനേയും കൂട്ടുപിടിച്ചായിരുന്നു ഗീത തന്റെ പെൺവാണിഭ സാമ്രാജ്യം കെട്ടിയുയർത്തിയത്. കൂട്ടിന് ഒരു സീരിയിൽ നടി വേണമെന്ന പതിവ് ഫോർമുലയും ശരിയായി വന്നപ്പോൾ തിരുവനന്തപുരത്തെ നമ്പർ വൺ ഇടപാടുകാരിയായി ഗീത മാറി. ഓപ്പറേഷൻ ബിഗ് ഡാഡിയെന്ന പേരിൽ പൊലീസ് നടത്തിയ ഓപ്പറേഷനിൽ കുടുങ്ങിയ നാല് സ്ത്രീകളുൾപ്പെട്ട 13 അംഗ സംഘത്തിന്റെ ഇടപാടുകാരിൽ വിദ്യാർത്ഥിനികളും ഉണ്ടെന്നാണ് നിഗമനം. തഴച്ചു കൊഴുത്ത ബിസിനസിനാണ് പൊലീസ് ഇടപെടൽ വിരാമം ഇടുന്നത്.
പൊലീസ് പിടിയിലായ ശ്രീകാര്യം ഗാന്ധിപുരം സ്വദേശി പ്രസന്ന എന്നുവിളിക്കുന്ന ഗീത (51), ഇവരുടെ മകൾ പിങ്കി എന്ന നയന (28), നയനയുടെ ഭർത്താവ് ഉള്ളൂർ സ്വദേശി പ്രദീപ് (38), സീരിയൽ നടിയായ മുട്ടട വയലിക്കട സ്വദേശി എസ്.ബിന്ദു (44), എറണാകുളം മാങ്കായി കവല സ്വദേശി അജിത് (53), ബാലരാമപുരം വലിയവിളാകം സ്വദേശി ശ്രീജിത്ത് (26), പൂഴിക്കുന്ന് സ്വദേശി നിയാസ് (30), മലയിൻകീഴ് പൊറ്റയിൽ സ്വദേശി വിപിൻ (31), ആറ്റിങ്ങൽ കണ്ണംകര സ്വദേശി തിലകൻ (38), ഇടുക്കി രാജാക്കാട് സ്വദേശി ജെയ്‌സൺ (31), ആറ്റിങ്ങൽ മുദാക്കൽ സ്വദേശി അനീഷ് എന്ന എസ്. സജു (33), വണ്ടിത്തടം ആനക്കുഴി സ്വദേശി ഷമീർ (30), പട്ടം സ്വദേശി ജെ.സജീന (33) എന്നിവരാണ് കുടുങ്ങിയത്. വൻതോക്കുകളെ കുടുക്കാൻ ഇവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയും സിനിമാ താരങ്ങളെയും നൽകാമെന്ന് ഓൺലൈൻ മീഡിയയിൽ പരസ്യം നൽകിയ ഇവർ ഇരകളെ വശീകരിച്ചതും ആവശ്യക്കാർക്ക് കാഴ്ചവച്ചതുമായ കാര്യങ്ങളിൽ വ്യക്തത വരുത്തും. ഇവരുടെ റാക്കറ്റിൽ പെൺകുട്ടികളെ എത്തിച്ചിരുന്ന ഏജന്റുമാരെ പറ്റിയാണ് പൊലീസ് കൂടുതലായും അന്വേഷിക്കുന്നത്. കേസിലെ പ്രധാനിയായ ഗീതയുടെ മകൾ നയനയും ഭർത്താവ് പ്രദീപുമാണ് സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത്. ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലാണ് ഇടപാടുകാർ പണം നിക്ഷേപിക്കുന്നത്. അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ശേഖരിച്ച ശേഷമേ എത്ര രൂപയുടെ ഇടപാടുകളുണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.
ഏജന്റുമാർ മുഖാന്തരമെത്തുന്ന ഇടപാടുകാർക്ക് അവരുടെ ഇ മെയിൽ വിലാസത്തിലും വാട്ട്‌സ് ആപ്പ് നമ്പരുകളിലും പെൺകുട്ടികളുടെ ഫോട്ടോകളും വീഡിയോകളും അയച്ചുകൊടുത്തിരുന്നതും വിലപേശി റേറ്റ് ഉറപ്പിക്കുന്നതും കമ്മിഷൻ കഴിച്ചുള്ള പണം വീതം വയ്ക്കുന്നതുമെല്ലാം ഇവരായിരുന്നു. പൊലീസ് പിടിയിലാകും വരെ ബിന്ദു പട്ടത്തുകാർക്ക് സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റും ബ്യൂട്ടീഷ്യനുമായിരുന്നു. ബ്യൂട്ടിപാർലറെന്ന വ്യാജേന ഫേഷ്യലും ബ്‌ളീച്ചിംഗും ബ്രൈഡൽ മേക്കപ്പുമായി നഗരത്തിൽ വിലസിയ ബിന്ദുവിന്റെ പെൺവാണിഭ ബന്ധവും അത്ര രഹസ്യമൊന്നുമായിരുന്നില്ല. പാൽകുളങ്ങരയിൽ മുമ്പ് പാർലർ നടത്തിയിരുന്ന ബിന്ദുവിനെ പാർലർ അത്ര പന്തിയല്ലെന്ന് കണ്ട് നാട്ടുകാർ പടികടത്തുകയായിരുന്നു. ബ്യൂട്ടി പാർലറിന്റെ മറവിൽ മസാജ് സെന്റർ ആരംഭിച്ച ബിന്ദു ഒളികാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതിനെ തുടർന്നാണ് നാട്ടുകാർ ഇടപെട്ടത്.
അതിനുശേഷമാണ് പട്ടത്തെത്തി പാർലർ ആരംഭിച്ചത്. പാർലറിൽ വരുന്ന ഗ്‌ളാമറുള്ള പെൺകുട്ടികളെയും വീട്ടമ്മമാരെയുമാണ് ബിന്ദുവലയിലാക്കിയത്. സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായതിനാൽ സിനിമാ, സീരിയൽ മോഹം നൽകിയാണ് ബിന്ദു പെൺകുട്ടികളെ ആകർഷിച്ചത്. സിനിമയിൽ മുഖം കാണിക്കാനുള്ള മോഹത്തിൽപെട്ട് ഇവരുടെ വലയിൽവീഴുന്ന പെൺകുട്ടികളെയാണ് പിന്നീട് വാണിഭ സംഘത്തിന് കൈമാറി. ബിന്ദുവിനെ ചോദ്യം ചെയ്യുമ്പോൾ ഇത്തരം രഹസ്യങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മലയാളികളായ പെൺകുട്ടികളുൾപ്പെടെ നിരവധി പേരെ സംഘം ചതിക്കുഴിയിൽപെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിച്ച പൊലീസിനോടും എറണാകുളം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാഴ്ചവയ്ക്കാമെന്ന് ഇവർ ഓഫർ ചെയ്തിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾക്കും സഹോദരനും ഇക്കാര്യം അറിയാമെന്നും മാതാവിന് ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിലും പെൺകുട്ടിയെത്തുമെന്നും പിടിയിലാകും മുമ്പ് ഇടപാടുകാരെന്ന വ്യാജേനയെത്തിയ പൊലീസ് സംഘത്തോട് ഇവർ പറഞ്ഞിരുന്നു. പിതാവിനും സഹോദരനുമൊപ്പം വെള്ളയമ്പലത്തെ ഫ്‌ലാറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി വാണിഭ സംഘം വെളിപ്പെടുത്തിയ പെൺകുട്ടിയെ പക്ഷെ, പൊലീസിന് കണ്ടെത്താനോ രക്ഷിക്കാനോ കഴിഞ്ഞില്ല. പൊലീസിന്റെ നീക്കത്തിൽ സംശയം തോന്നി പിടിയിലകപ്പെടാതെ ഇവർ രക്ഷപ്പെട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.