- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷൻ ക്ലീൻ കാസർകോട്: ജില്ലാ പൊലീസ് മിന്നൽ പരിശോധന തുടരുന്നു; ബേക്കലം പൊലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത് അഞ്ച് മയക്കുമരുന്ന് കേസുകൾ
കാസർകോട് : ഓപ്പറേഷൻ ക്ലീൻ കാസർകോഡിന്റെ ഭാഗമായി, ബേക്കലം പൊലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത് 5 മയക്കുമരുന്ന് കേസുകൾ. ജില്ലാ പൊലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ക്ലീൻ കാസർകോഡ് പുരോഗമിക്കുന്നത്.
ബേക്കൽ ഡി വൈ എസ് പി സി കെ സുനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിയ ചെക്കിപ്പള്ളം പ്രദേശത്ത് വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചു നടന്ന പരിശോധനയിൽ 1 ഗ്രാം എം ഡി എം, 6 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ബേക്കൽ ഇൻസ്പെക്ടർ വപിൻ യൂ പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ചെർക്കളയിലെ അബ്ദുൽ ഖാദറിന്റെ മകൻ ഷെരീഫ് പി എ (40)യെ പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചാവ് ബീഡി വലിച്ച 5 പേരെയും പിടികൂടി 4 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ ക്ലീൻ കാസർഗോഡിന്റെ ഭാഗമായി ബേക്കൽ പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത് 22 കേസുകളാണ്. മിന്നൽ പരിശോധനകളിൽ എസ് ഐ രജനീഷ് എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഘു, സുധീർ ബാബു, സനീഷ് സി പി ഓ മാരായ പ്രവീൺ എം വി നിതിൻ വി, വിനീത് കുമാർ വി എന്നിവർ പങ്കെടുത്തു.
അതേസമയം ക്ലീൻ കാസർഗോഡ് ഓപ്പറേഷന്റെ ഭാഗമായി 25 ദിവസത്തിനിടെ യിൽ ഇതുവരെ 92 ഓളം കേസുകളാണ് ജില്ലാ പൊലീസിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 672 ഓളം പേരെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഇതിൽ മയക്കുമരുമായി ബന്ധപ്പെട്ട് ഏറ്റവും അടുപ്പം പുലർത്തുന്ന 72 ഓളം പേര ഉടൻ കസ്റ്റഡിയിലെടുക്കും എന്നാണ് സൂചന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്