- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരയോട്ടത്തിനെതിരെ നടപടി കടുപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്; ഓപ്പറേഷൻ റേസ് നാള തുടങ്ങും; രൂപമാറ്റം വരുത്തലുംഅമിതവേഗയും ഉൾപ്പടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിടി വീഴും
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടിയുമായി മോട്ടോർവാഹനവകുപ്പ്. ഓപ്പറേഷൻ റേസ് എന്ന പേരിൽ അടുത്ത രണ്ടാഴ്ച കർശന പരിശോധന നടത്തും. കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി.
പൊതുനിരത്തുകളിൽ ഇത്തരത്തിൽ മത്സര ഓട്ടം അനുവദിക്കാനാകില്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിഴിഞ്ഞം മുക്കോല ബൈപാസിൽ മത്സര ഓട്ടം നടത്തിയ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കുന്നത്. 'ഓപ്പറേഷൻ റേസ്'എന്ന പേരിലുള്ള കർശന പരിശോധന ബുധനാഴ്ച ആരംഭിക്കും.
രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസൻസും റദ്ദാക്കുകയും പിഴയീടാക്കുകയും ചെയ്യും. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴയീടാക്കും.
പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വർദ്ധിച്ച് വരുന്നതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയിരുന്നു.
പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വർധിച്ച് വരുന്നതിനെ തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം.
പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ടതാണ് മോട്ടോർ റേസ്. ഇത് സാധാരണ റോഡിൽ നടത്തി യുവാക്കൾ മരണമടയുന്നത് അടുത്തകാലത്തു വർധിച്ചു വരുന്നു.രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷൻ, ഓടിക്കുന്നയാളിന്റെ ലൈസൻസ് എന്നിവ റദ്ദാക്കുകയും അവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിൽ പിഴ ഈടാക്കും'-മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ