- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിൻസിന്റെ കുഴി പരിശോധന സർക്കാറിനു ബാധ്യതാകും; കരാറുകാരും ഉദ്യോഗസ്ഥരും കുറ്റക്കാരാകുമ്പോൾ പൊതുമരാമത്ത് വകുപ്പിനും സർക്കാറിനും ഒഴിയാനാവില്ല; മുഹമ്മദ് റിയാസിന് തലവേദനയാകുന്ന വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ ഓപ്പറേഷൻ സരൾ രാസ്തക്ക് കൂച്ചുവിലങ്ങിടാൻ സാധ്യത
തിരുവനന്തപുരം: റോഡിലെ കുഴി പരിശോധിക്കാനിറങ്ങിയ വിജിലൻസിന്റെ കണ്ണ് തള്ളിക്കുന്ന വിവരങ്ങളാണ് റോഡിൽ നിന്നും ലഭിക്കുന്നത്. ഇത് വരെ പരിശോധന നടത്തിയ റോഡികളിൽ പകുതിയും അശാസ്ത്രീയ നിർമ്മാണമാണെന്ന് വിജിലൻസ് കണ്ടെത്തിയതായാണ് സൂചനകൾ. എന്നാൽ ഈ റിപ്പോർട്ടുകൾ മുക്കാനായിരിക്കും വിജിലൻസിന് ലഭിക്കാൻ പോകുന്ന നിർദ്ദേശം എന്നാണ് രഹസ്യവിവരം.
ഏഴ് വർഷമായി ഇടത് പക്ഷം ഭരിക്കുന്ന കേരളത്തിൽ മിക്കറോഡുകൾക്കും ഫണ്ട് അനുവദിക്കുകയും,പുനർനിർമ്മിക്കുകയും അറ്റകുറ്റ പണികൾ നടത്തുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ട് ആറുമാസമായ റോഡുകളുടെ നിലവാര തകർച്ചയുടെ ഉത്തരവാദിത്വവും പിണറായി സർക്കാറിന് തന്നെ ഏറ്റെടുക്കേണ്ടി വരും. പിണറായി വിജയന്റെ വിശ്വസ്തനായ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ ഈ പുതിയ ദൗത്യം സർക്കാറിനും പൊതുമരാമത്ത് വകുപ്പിനും തലവേദനയാകും എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന സൂചന.
ഓപ്പറേഷൻ സരൾ രാസ്ത-2' എന്ന പേരിലാണ് വിജിലൻസ് റോഡുകളുടെ ഗുണനിലവാരം അളക്കാൻ ഇറങ്ങിയത്. സംസ്ഥാനത്ത് ആറു മാസത്തിനുള്ളിൽ നന്നാക്കിയ റോഡുകളിലാണ് പരിശോധന നടത്തുക.റോഡിലെ കുഴികൾ ഒരാഴ്ചയ്ക്കകം മൂടണമെന്നും സർക്കാർസംവിധാനങ്ങൾ പരിശോധന കർശനമാക്കണമെന്നും ഓഗസ്റ്റ് എട്ടിന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
കുഴിയടയ്ക്കലും അറ്റകുറ്റപ്പണികളും എങ്ങനെയായിരിക്കണമെന്ന് പി.ഡബ്ല്യു.ഡി. മാന്വലിൽ കൃത്യമായി പറയുന്നുണ്ട് ഇത് പാലിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.കുഴികൾ അടയ്ക്കുമ്പോൾ ചതുര, ദീർഘചതുരാകൃതിയിലോ കേടുവന്ന വന്ന ഭാഗം വെട്ടിത്താഴ്‌ത്തി ഓരോ പാളിയും പ്രത്യേകം പുനർനിർമ്മിക്കണമെന്നാണ് പി.ഡബ്ല്യു.ഡി. മാന്വലിൽ പറയുന്നത്. കരാറുകാർ നൽകിയ ബില്ലുകളുടെ കോപ്പികൾ, കരാർ വിവരങ്ങൾ എന്നിവയും പരിശോധിക്കും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ എൻജിനിയറിങ് വിഭാഗം എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന് റോഡുകളിൽ ക്രമക്കേടു നടത്തുന്നതായി വലിയ പരാതികൾ ഉയരുകയും റോഡിന്റെ നിലവാരതകർച്ചയെ പറ്റി ഹൈക്കോടതി നിരന്തരമായി ചോദ്യം ചെയ്തതിനേയും തുടർന്നാണ് വിജിലൻസ് ഓപ്പറേഷൻ സരൾ രാസ്ത-2വുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 73 വിജിലൻസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പരിശോധനയുണ്ടായി. യന്ത്രമുപയോഗിച്ച് റോഡിന്റെ സാംപിളുകൾ സംഘം ശേഖരിച്ചു.
രേഖകളിലും സാംപിൾ പരിശോധനയിലും പൊരുത്തക്കേടു കണ്ടെത്തിയാൽ കേസെടുക്കാണ് വിജിലൻസ് നീക്കം. പ്രാഥമികാന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കരാറുകാരുടെ പേരിലും മരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരുടെ പേരിലും കേസെടുക്കാനും പരിപാലന കാലാവധിയുള്ള റോഡുകൾ കരാറുകാർ നന്നാക്കിയില്ലെങ്കിൽ അതിനും നടപടി എടുക്കാനും വിജിലൻസ് ഡയറക്ടർ നിർദ്ധേശിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്