- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; ഇന്ത്യയുടെ തലവര മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ദശകങ്ങളിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്; മലയാളി ബുജ്ജികൾക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കിലും ചില അപ്രിയ സത്യങ്ങൾ! പി ബി ഹരിദാസൻ എഴുതുന്നു
Friends, Indians, countrymen, lend me your ears', ഇന്ത്യ ഹേസ് അറൈവ്ഡ്. ഇന്ത്യയുടെ തലവര മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ദശകങ്ങളിലൂടെയാണ് വര്ഷങ്ങളിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്. നിർണ്ണായകമായ ഒരു കാലഘട്ടത്തിന്റെ സന്ധിയിലാണ് നമ്മൾ ഇന്ത്യക്കാർ എത്തിനിൽക്കുന്നത്.
ഈ ലേഖനം ഇന്ത്യ എന്ന രാജ്യത്തിന് സമീപ ഭാവിയിൽ, 2050 കൾക്ക് മുൻപ്, അതായത് നിങ്ങളുടെ ജീവിത കാലഘട്ടത്തിൽ ഉണ്ടാക്കിയെടുക്കാൻ പോകുന്ന സുവർണ്ണ വളർച്ച വിശദീകരിക്കുകയാണ്. ഒരു ലോക ശക്തിയായി, ലോക ജനതയുടെ സാമ്പത്തിക പുരോഗതിയുടെ എൻജിൻ ആയി, 140 കോടി വരുന്ന പട്ടിണി പാവങ്ങളുടെ, കഴിഞ്ഞ 3000 വർഷങ്ങളായി തരം താഴ്‌ത്തപ്പെട്ടും ഇല്ലായ്മയിലും ജീവിച്ചിരുന്ന നമ്മുടെ ജനതതിക്ക്, ചരിത്രലാദ്യമായി മോചനം സാധ്യമാകുന്ന ഒരു സാധ്യത കാലഘട്ടത്തിലാണ് നമ്മൾ ഇന്ത്യക്കാർ എത്തിനിൽക്കുന്നത്. എല്ലാ തയ്യാറെടുപ്പുകളോടും ഇന്ത്യ എന്ന നമ്മുടെ രാജ്യം ലോക രാജ്യങ്ങളുടെ മുൻ നിരയിലേക്ക് എത്തിക്കഴിഞ്ഞു. ഒരു സാമ്പത്തിക ശക്തിയായി, അച്ചടക്കമുള്ള സൈന്യത്തോടെ സൈനികമായി അതോടൊപ്പം മൂന്നാം ലോക രാജ്യങ്ങളുടെ ബഹുമാനത്തോടും കൂടി ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ നേതൃസ്ഥാനത്തേക്ക് നടന്നുതുടങ്ങി. എന്താണ് ആ തയ്യാറെടുപ്പുകൾ, വഴിയേ പറയാം. വരാൻപോകുന്നത് ഇന്ത്യയുടെ പതിറ്റാണ്ടുകളാണ്, നൂറ്റാണ്ടുകളാണ്. ഇന്ത്യ എന്ന സൂപ്പർ പവറിന്റെ ജനനം സംഭവിച്ചുകഴിഞ്ഞു.
ജി 20 മുതലായ ലോക ഫോറങ്ങളിൽ ഉച്ചകോടികളിൽ ഇന്ത്യക്ക് ലഭിക്കുന്ന സ്വീകാര്യത, ആ അറൈവൽ ലോകം മനസ്സിലാക്കിയതിന്റെ തെളിവുകളാണ്. ജി 20 എന്ന ഉന്നതതല ലോകരാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ അതിന്റെ പ്രെസിഡൻഡ് പദം ഗ്രൂപ്പ് അംഗങ്ങൾക്കിടയിൽ മാറി മാറി വരുന്നത് മാത്രമല്ലേ എന്നാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ, അവിടെ ഇന്ത്യക്ക് ലഭിക്കുന്ന സ്വീകാര്യത, ഇന്ത്യയുടെ ശബ്ദത്തിന് മറ്റ് മൂന്നാം ലോകരാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും കൊടുക്കുന്ന അംഗീകാരം നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. ഇന്നേവരെ ഇത്തരം ഫോറങ്ങളിൽ ചില വികസിത രാജ്യങ്ങളുടെ പ്രസംഗങ്ങൾ കേട്ടു തിരിച്ചുവരിക മാത്രമായിരുന്നു രീതിയെങ്കിൽ ഇപ്പോൾ ഇന്ത്യയുടെ അസ്ർട്ടീവ് സ്വരങ്ങളാണ് ലോകരാഷ്ട്രങ്ങളിൽ ലോക മീഡിയകളിൽ പ്രതിഫലിക്കപ്പെടുന്നത്. അതാണ് പടിഞ്ഞാറൻ തലസ്ഥാനങ്ങളിൽ അലോസരങ്ങളുണ്ടാക്കുന്നത്. ഈ മാറ്റം ഇന്ത്യ എന്ന സൂപ്പർ പവർ ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നേതൃ നിരയിൽ നടക്കുന്നതിന്റെ പ്രതിഫലനങ്ങൾ ആണ്. ഇന്ത്യ ഹേസ് അറൈവ്ഡ്.
കേരളത്തിലെ ഇടതു പക്ഷ ബുദ്ധിജീവികളെന്നു അറിയപെടുന്നവർ, കേരളത്തിലെ പല പ്രൊഫസ്സറന്മാരും എൻജിഒ ബുദ്ധിജീവികളും, കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം മാനവരാശിയുടെ പുരോഗതിക്കൊപ്പം വളരാത്ത തറഞ്ഞുപോയ , ധീഷണകളാണ്. അവരിപ്പോഴും ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ തോത് അതിന്റെ കോംപ്ലക്‌സിറ്റി എന്നിവയൊന്നും ഉൾകോള്ളാതെ കോർപറേറ്റുകൾ കോര്പറേറ്റ് വൽക്കരണം മുതലായ വാചികതയിൽ നിലനിൽക്കുകയാണ്. അവർ യുവാക്കളുടെ കാഴ്ചപ്പാടുകളെ മറക്കുന്നു, മലയാളികളെ സാമ്പത്തിക അന്ധവിശ്വാസികളായി നിലനിർത്തുന്നു. അവരിൽ പലരും ദോഷൈക ദൃക്കുകളായി പരിണമിച്ചിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചു്, സമീപ ഭാവിയിൽ ഇന്ത്യ ഉണ്ടാക്കിയ സാമ്പത്തികവും അല്ലാതെയുമുള്ള നേട്ടങ്ങളെ, ഇന്ത്യ സമീപ ഭാവിയിൽ എത്തിപ്പെടാൻ പോകുന്ന വളർച്ചയെ, ലോക രാഷ്ട്രങ്ങളുടെ വേദിയിൽ സമീപ ഭാവിയിൽ ഇന്ത്യ ഉണ്ടാക്കിയെടുത്ത പദവികളെ മനസ്സിലാക്കാതെ അല്ലെങ്കിൽ മറച്ചുവെച്ചുകൊണ്ട് നിരന്തരം ദോഷൈക ദൃക്കുകളായി മാത്രം ഇവർ സംസാരിക്കുന്നു. നിങ്ങളെ അജ്ഞതയിലേക്ക് നിരന്തരം തള്ളിയിടുന്നു. നമുക്ക് ഈ പ്രൊഫസറന്മാരെ ഇന്ത്യ വളർന്നെത്തിനിൽക്കുന്ന കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കേണ്ടിയിരിക്കുന്നു.
ഈ ലേഖനത്തിൽ വിശ്വാസമില്ലാത്തവർ ലോകത്തെ പ്രശസ്തരായ ഇൻവെസ്റ്റ്മെന്റ് മാനേജർമാരുടെയും, Eric Kutcher( CFO of Mckinsey), Bob Sternfels ( Managing Partner McKinsey), Rajiv Jain ( CIO, GQG Partners LLC എന്ന അന്താരാഷ്ട്ര ഭീമൻ. 98 ബില്ല്യൺ നിക്ഷേപമുള്ള കമ്പനിയുടെ CIO ആണ് രാജീവ് ജയിൻ. ഇന്ത്യയിൽ ഈ കമ്പനി 13 ബില്ല്യൺ ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട്); Apple CEO Tim Cook( 'India at tipping point, vibrancy unbelievable'), ലോക പ്രശസ്ത സാമ്പത്തിക സ്ഥാപനങ്ങളായ Morgan Stanley, Goldman Sachs , S&P Global, citi group, McKinsey, Boston consultation group മുതലായവരുടെ അഭിപ്രായങ്ങളും പഠന റിപ്പോർട്ടുകളും വായിക്കുക. ഇവരൊക്കെ അവരവരുടെ ഹോം വർക്ക് നടത്തിത്തന്നെയാണ് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത്. ഇതൊന്നും ''തമ്പേറുകളല്ല''. ഗോദി മീഡിയ വക്താക്കളാണ് ഇവരൊക്കെ എന്ന് ആരെങ്കിലും ആലോചിക്കുന്നുണ്ടെങ്കിൽ, അങ്ങനെ പറയുന്നവർ കിണറ്റിനകത്ത് ജീവിക്കുന്നവരാണ്. ദേശാഭിമാനി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ലെ NGO ബുദ്ധിജീവികളെ, പ്രൊഫസ്സറന്മാരെ നിങ്ങൾ ഗൗരവമായി എടുക്കരുത്.
നാഷണൽ മീഡിയ കളിലെ പല വേദികളിലും ഇന്ത്യ എന്ന ലോക സാമ്പത്തിക ശക്തിയുടെ വളർച്ച, വിജയങ്ങൾ നിരന്തരം ചർച്ചചെയ്യപെട്ടിട്ടും കേരളത്തിലെ വേദികളിൽ കേരളത്തിലെ യുവാക്കളുടെ ശ്രദ്ധക്കായി ഒരു വരിയും എവിടെയും കാണാത്തതുകൊണ്ടുകൂടിയാണ് ഈ ലേഖനം. കേരളത്തിലെ മീഡിയകൾക്ക് ഇന്ത്യയുടെ വിജയങ്ങൾ ചർച്ചചെയ്യാൻ വിമുഖതയാണ്. കാരണം അവർ 'നിഷ്പക്ഷ' പത്ര പ്രവർത്തനം നടത്തുന്നവരാണ്. അടുത്ത ദശകങ്ങളിലെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരാൻ പോകുന്ന ചർച്ചകൾ ദേശീയ മാധ്യമങ്ങളിൽ പലതിലും തുടരെ തുടരെ നടക്കുമ്പോഴും കേരളത്തിലെ ബുജ്ജികൾ, ധീഷണകളാരും അനുകൂലമായോ ഖണ്ഡിച്ചോ ഇതേക്കുറിച്ചു് ഒരു വാക്ക് എഴുതുന്നതോ പറയുന്നതോ കേൾക്കുന്നില്ല. അവരുടെ ഇക്കാര്യത്തിലുള്ള മൗനം ഒരു പക്ഷെ കഴിഞ്ഞ കാലത്ത് സംസാരിച്ചതൊക്കെ മണ്ടത്തരമായിരുന്നു എന്ന ബോധ്യവുമാകാം. യുവാക്കളെ, ഫെല്ലോ സിറ്റിസൺസ്, ഇന്ത്യ ഹാസ് അറൈവ്ഡ്.
ഇന്ത്യ ഇപ്പോൾ എത്തിനിൽക്കുന്ന ചരിത്ര നിമിഷം, അത് നൂറ്റാണ്ടുകളിൽ ചിലപ്പോൾ സംഭവിക്കുന്ന അവസരങ്ങളുടെ കൂടിച്ചേരലുകളാണ്. അത് യഥാവിഥി അവസരത്തിനൊത്ത് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ലോകം വളരെ നിർണായകമായ അപകടകരമായ കാലഘട്ടങ്ങളിലൂടെ കടന്നു പോയികൊണ്ടിരിക്കുകയാണ്. യുക്രൈൻ റഷ്യ യുദ്ധo മാത്രമല്ല അത്. ലോക ജിയോ പൊളിറ്റിക്സിൽ അസാധാരണ ചതുരതയോടെ തന്റേടത്തോടെ വിലപേശലുകളും ഉടമ്പടികളും കൂടിയാലോചനകളും മദ്ധ്യസ്ഥതകളും നടത്തേണ്ട അവസ്ഥയാണുള്ളത്. മുൻകാലങ്ങളിൽ നിന്നും ഇത് ഇപ്പോൾ വളരെ ക്രിട്ടിക്കൽ ആകുന്നു. അതി സംഘർഷ പൂരിതമായ ലോക ജിയോ പൊളിറ്റിക്‌സിൽ സാമർത്ഥ്യത്തോടെ ഇച്ഛാശക്തിയോടെ ബലത്തിന്റെ ഭാഷയിൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കേണ്ട സന്ധിക്താവസ്ഥയിലാണ്കാര്യങ്ങൾ. അത് ഉചിതമായി പ്രയോജനപ്പെടുത്തി വരാൻപോകുന്ന നൂറ്റാണ്ടുകളിലെ ലോക ശക്തിയായി ഒരു വികസിത രാജ്യമായി വളരാൻ ഇന്ത്യക്ക് കഴിയും.
ലോക സാമ്പത്തിക വ്യവസ്ഥയുടെ ചാലക ശക്തിയായി ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ അടുത്ത ദശകങ്ങളിൽ വളരാൻ പോകുന്നത്, ആ നിർമ്മിതി നടക്കുന്നത്, പ്രധാനമായും താഴെ പറയുന്ന അടിത്തറകളിലാണ്. താഴെ പറയുന്ന അനുകൂല ഘടകങ്ങളുടെ കൂടിച്ചേരലുകൾ നടന്നിരിക്കുന്നതു കൊണ്ടുകൂടിയാണ്. ഇന്ത്യയുടെ മാനവിക ശക്തി ആൻഡ് ഡെമോഗ്രാഫിക് ഡിവിഡൻഡ്. ഇൻഫ്രാസ്ട്രക്ച്ചർ, അടിസ്ഥാനമേഖലകളിൽ, കഴിഞ്ഞകാലങ്ങളിൽ ഇന്ത്യ ഉണ്ടാക്കിയെടുത്ത അടിത്തറ. നാഷണൽ ഹൈ വേ , എയർ പോർട്‌സ്,, സീ പോർട്‌സ് മുതലായ ഡിജിറ്റൽ ലീപ് . ഡിജിറ്റൽ മേഖലകളിൽ ഇന്ത്യ ഉണ്ടാക്കിയെടുത്ത വിജയങ്ങൾ. ഡിജിറ്റൽ റെവലൂഷൻ. അതിൽ തന്നെ ലോക സെമികണ്ടക്ടർ ഉൽപാദനത്തിൽ ഇന്ത്യ ഈ അടുത്തകാലത്തുണ്ടാക്കിയ നേട്ടങ്ങൾ
fintech oslutions. ബാങ്കിങ്, ഫൈനാന്‌സ് മേഖലകളിൽ ടെക്‌നൊളജിയുമായി കൂടിച്ചേർന്ന് നടക്കുന്ന സാധാരണയിൽ സാധാരണക്കാരനിൽ വരെ എത്തിച്ചേർന്നിരിക്കുന്ന വികസനം
മാനുഫാക്ച്ചറിങ്, ഉത്പാദനമേഖലയിൽ, സർവ്വതോമുഖമായി ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആവേശം
വികസനത്തിനും നിക്ഷേപങ്ങൾക്കുമായി അവ ആകർഷിക്കാനായി ഇന്ത്യയിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ അഭികാമ്യമായ കിട മത്സരം. ( ഒരു പക്ഷെ കേരളമൊഴിച്ചു് ).
കഴിവുറ്റ ലോകത്തെ ഏതു ബിസിനസ്സ് മേഖലകളുമായി മത്സരിക്കാൻ കഴിവുള്ള ഒരു ബിസിനസ്സ് കമ്മ്യൂണിറ്റി ( കേരളത്തിലെ NGO ബുദ്ദിജീവികൾ കോർപറേറ്റുകൾ എന്ന് ആക്ഷേപിക്കുന്ന കഴിവുറ്റ കോർപറേറ്റു നേതൃനിര )
THE RESERVE CURRENCY STATUS ...ലോക വ്യാപാരങ്ങളിൽ ഡോളറിനു പകരമായി ഇന്ത്യൻ രൂപ അടുത്ത വർഷങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ പോകുന്ന സ്ഥാനം.
ശക്തവും ആധുനികവും നിരപേക്ഷവും ജനാധിപത്യത്തെ മാനിക്കുന്നതുമായ ഒരു സൈനിക നിര
കഴിഞ്ഞ കുറെ വർഷങ്ങളിൽ ഇന്ത്യ ഉണ്ടാക്കിയെടുത്ത റിഫോംസ്, ഈസ് ഓഫ് ഡൂയിങ് ബിസിനെസ്സ് അന്തരീക്ഷം. മിഡിൽ മാൻ, ഫിക്‌സർസ് ഇല്ലാതെ ബിസിനസ്സ് നടത്തിക്കൊണ്ടുപോകാൻ കഴിയുന്ന ഡൽഹി.
എല്ലാറ്റിനും ഉപരി എ ഫങ്ഷനിങ് ഡെമോക്രസി. റൂൾ ഓഫ് ലോ, നിയമ വ്യവസ്ഥയിൽ, അധിഷ്ഠിതമായ ദാദാഗിരികൾ ഇല്ലാത്ത, ഭരണ കൂട ഭീകരതകൾ ഇല്ലാത്ത, നിയമ വ്യവസ്ഥ.
.
ഇന്ത്യയുടെ മാനവിക ശേഷി:
അടുത്ത ദശകങ്ങളിലെ സാമ്പത്തിക, ജിയോ പൊളിറ്റിക്കൽ ശക്തിയായി മാറാൻ പോകുന്ന ഇന്ത്യയുടെ അടിത്തറ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും അതിന്റെ മാനവശേഷിയിലാണ്. ഉടനെ പലരിലും ഉരുത്തിരിയുന്ന ചിത്രം കമ്പ്യൂട്ടർ, ഐഐട്ടി, എൻജിനീയർ, ടെക്‌നോളജി എന്നിവയായിരിക്കും. ഇത് മാത്രമല്ല ഇന്ത്യൻ മാനവശേഷിയുടെ നിപുണത വൈദഗ്ദ്ധ്യം നിറഞ്ഞിരിക്കുന്ന മേഖലകൾ. അത് പല മേഖലകളിലുമായി ആഴവും പരപ്പും വെച്ച് കിടക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ ഒരു വലിയ ബറ്റാലിയൻ, സയൻസ്, മെഡിസിൻ, മെഡിക്കൽ റിസർച്ച്, ഡ്രഗ്സ് ആൻഡ് ഫർമാ, ടെക്സ്റ്റൈൽസ്, ഡിഫെൻസ് എക്വിപ്‌മെന്റ്‌സ്, ലാ ( നിയമം), സ്‌പേസ് ടെക്നോളജി എന്നിങ്ങനെ മൊട്ടുസൂചി മുതൽ ക്യു ആർ കോഡിൽ വെറ്റില പാക്ക് വിൽക്കുന്ന കടക്കാരനിൽ വരെ അത് വികാസം കൈവരിച്ചു് വെള്ളക്കാരനെയും അറബിയേയും വരെ അത്ഭുത പെടുത്തികൊണ്ട് കിടക്കുന്നു.
ഇന്ത്യൻ മാനവശേഷിയുടെ ശക്തി മുകളിൽ പറഞ്ഞ അറിവിന്റെ, വൈദഗ്ദ്ധ്യത്തിന്റെ, മേഖലയിൽ മാത്രമല്ല നിറഞ്ഞു കിടക്കുന്നത്, അത് ഡെമോഗ്രാഫിക് സാധ്യതകളിലും കൂടിയായി പരന്നു കിടക്കുന്നു. വരാൻ പോകുന്ന അമ്പതു വർഷങ്ങൾ, അതായത് ഇന്ത്യ ഒരു സൂപ്പർ പവർ ആയി വളരുന്നതുവരെ, ഈ രാജ്യത്തെ പടുത്തുയർത്താനുള്ള ഡെമോഗ്രാഫിക് ഡിവിഡൻഡ്, ഇന്ത്യയുടെ വളർച്ചയുടെ അടിത്തറയായി നിലനിൽപ്പുണ്ട്. ഇന്ത്യൻ ജനസംഖ്യ എന്നുവച്ചാൽ മുഴുവൻ യൂറോപ്പും, ജപ്പാനും, യു എസ് ഉം, ബ്രസ്സീലും, റഷ്യയും എല്ലാം കൂടിച്ചേർന്നതാണ്. ജനസംഖ്യ വർദ്ധന എന്ന പ്രത്യാഘാതം മാത്രം പഠിച്ചുവളർന്ന നമുക്ക് അതൊരു ഓപ്പർച്യുണിറ്റി ആണെന്ന കാര്യം ധരിക്കാൻ വിട്ടുപോയിരുന്നു. ഇന്ത്യയുടെ 50 ശതമാനം ജനസംഖ്യയും യുവാക്കളാണ്. അവരുടെ മീഡിയൻ ഏജ് 29 മാത്രമാണ്. ഇന്ത്യൻ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിനു താഴെ ഉള്ളവരാണ്. ഇതുണ്ടാക്കുന്ന സാധ്യത ഉൽപാദനമേഖലയിലാകട്ടെ ഉപഭോഗത്തിന്റെ, കൺസ്യൂമർ സ്പെൻഡിങ്, ശക്തിയാകട്ടെ ലോകത്തു ഒരു രാജ്യത്തിനും അവകാശപ്പെടാനില്ല. ആ യുവാക്കളെ മുഴുവൻ ഇന്ത്യ കാലങ്ങളായി വിദ്യാഭ്യാസം നൽകി അവരുടെ ഊർജം പാകപ്പെടുത്തി വെച്ചിരിക്കുന്നു. വരാൻ പോകുന്ന വർഷങ്ങളിൽ അവർ അവരുടെ അഭിലാഷങ്ങൾ നേടാൻ വേണ്ടി സ്വന്തമാക്കാൻ പോകുന്ന, വാഹനങ്ങളായി വീടുകളായി ഇലക്ട്രോണിക് ഉപകരണങ്ങളായി, അവർക്കാവശ്യമായ ഉല്പന്നങ്ങൾ എന്നിവ കൊണ്ടുമാത്രം ഇന്ത്യൻ ജിഡിപി യെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താലുള്ള പ്രധാന വ്യത്യാസം ഇന്ത്യൻ ജിഡിപി യുടെ മൂന്നിൽ രണ്ടു ഭാഗവും ഇന്റെർണൽ ഡിമാൻഡ്ൽ നിന്നും ഉണ്ടാകുന്നു എന്നതാണ്. ഈ മാര്‌കെറ്റിലേക്ക് മൂലധനമായും ടെക്‌നൊളജിക്കൽ സഹകരണമായും വരാൻ ലോകത്തെ എല്ലാ കമ്പനികളും, ഒട്ടുമിക്ക രാജ്യങ്ങളും മത്സരത്തിലാണ്. ഐസിങ് ഇൻ ദി കേക്ക് പോലെ ഈ ഡെമോഗ്രാഫിക് സാധ്യത 2070 വരെ തുടരുകയും ചെയ്യും. ലോകത്തെ ഒരു രാജ്യത്തിനും ഇപ്പോൾ ഇത്തരം ഒരു പൊട്ടൻഷ്യൽ ശക്തി അവകാശപ്പെടാനില്ല.
ഇവിടെ താരത്യത്തിനുവേണ്ടി ചൈനയുടെ ഉദാഹരണം എടുക്കാം. ഈ പാരഗ്രാഫ് ൽ 'Accidental Superpower' എന്ന പുസ്തകമെഴുതിയ പീറ്റർ സെയ്ഹാൻ (Peter Zeihan) എന്ന വ്യക്തിയുടെ ആശയമാണ് ഉപയോഗിച്ചിരിക്കുന്നത്. പീറ്റർ സെയ്ഹാൻന്റെ അഭിപ്രായത്തിൽ ചൈന ഒരു 'കോളാപ്‌സ്' ലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. (കൊളാപ്‌സ് എന്ന വാക്ക് പീറ്റർ സെയ്ഹാൻന്റെ താണ്). ആ കൊളാപ്‌സ് ഉണ്ടാകാൻ പോകുന്നത് കോവിഡ് മഹാമാരി കാരണമോ, ഉൽപാദനo ചൈനയിൽ നിന്ന് പുറം രാജ്യങ്ങളിലേക്ക് ഒഴുകുന്നതുകൊണ്ടോ, അല്ലെങ്കിൽ നിങ്ങളൊക്കെ വായിച്ചിരിക്കാവുന്ന അവരുടെ ഫിനാൻഷ്യൽ, ബാങ്കിങ് മേഖലയിലെ പരാജയങ്ങൾ കൊണ്ടോ, അവർ ഉണ്ടാക്കിവെച്ചിരിക്കുന്ന ഡബ്റ്റ് ബബിൾ കൊണ്ടോ അല്ല. അവരുടെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചകൊണ്ടോ അല്ല അതുണ്ടാകാൻ പോകുന്നത്. ചൈനീസ് ജനസംഖ്യയുടെ വൻ തോതിലുള്ള സങ്കോചം കൊണ്ടാണത്രേ. ചൈനീസ് ജനസംഖ്യയിൽ ഇപ്പോൾ വൻ തോതിൽ സങ്കോചമാണ് നടക്കുന്നത്. അവരുടെ വൺ ചൈൽഡ് പോളിസിക്കുപുറമെ ചൈനീസ് വുമൺ വളരെ പുരോഗമിക്കുയും പലരും കുടുംബo കുട്ടികൾ എന്നീ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതുകൊണ്ടും ചൈനയുടെ ജനസംഖ്യ വൻ തോതിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. പോരാത്തതിന് പീറ്റർ സെയ്ഹാൻ പറയുന്നത് ചൈന അവരുടെ ജനസംഖ്യ ഗണനത്തിൽ 10 കോടി എണ്ണം തെറ്റിച്ചിരിക്കുന്നു എന്നാണ്. ചൈനയുടെ ഫെർട്ടിലിറ്റി റേറ്റ് ചൈനയുടെ കണക്കുകൾ വിശ്വസിച്ചാൽ പോലും 1.7 മാത്രമാണ്. റീപ്ലേസ്മെന്റ് ലെവലിനു താഴെ. ചൈനയുടെ മീഡിയൻ ഏജ് 37 ആണ്. പീറ്റർ സെയ്ഹാൻ പറയുന്നത് 2050 ആകുമ്പോൾ ചൈനയുടെ ജനസംഖ്യ വളരെ താഴേക്ക് വരും, മിക്കവരും വയസ്സന്മാരും. 'Chinese system collapse is for sure' -- Peter Zeihan . ഇതൊന്നും ചൈന എന്ന നമ്മുടെ ശത്രു രാജ്യം പരാജയപെടുകയാണല്ലോ എന്ന പരോക്ഷ സംതൃപ്തിയിൽ പറയുന്നതല്ല. ഇതൊന്നും ചൈനയെ കാട്ടി ഇന്ത്യയെ മഹത്വവൽക്കരിക്കാൻ പറയുന്നതല്ല. ഇന്ത്യയുടെ പൊട്ടൻഷ്യൽ സ്ഥാനം വിശദമാക്കാൻ പറയുന്നതാണ്. ജനസംഖ്യ വിസ്‌ഫോടനം പഠിച്ചു വളർന്ന നമ്മൾക്ക് മനസ്സിലാക്കാൻ വിഷമമുള്ള, ഈ അവസ്ഥയിലേക്ക് ജനസംഖ്യ ചുരുങ്ങലിലേക്ക് വേറെയും ഒരു പാട് രാജ്യങ്ങൾ അതി വേഗം പോയി കൊണ്ടിരിക്കുകയാണ്. സൗത്തുകൊറിയ, ജപ്പാൻ, പല കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങൾ, ഗ്രീസ് , ഇറ്റലി, , സ്‌പെയിൻ, ഹോംഗ് കോങ്ങ് , സിങ്കപ്പൂർ, ജനസംഖ്യ സങ്കോചം നടന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങൾ ഒരു പിടിയുണ്ട്. സ്വാഭാവികമായും അവരുടെ ഉത്പാദന ക്ഷമതയെ അത് ബാധിക്കും. ഇവരുടെയൊക്കെ മാനുഫാക്ചറിങ് ഹബ് ആയി വളരാൻ ഇന്ത്യയ്ക്ക് സാധ്യതകൾ ഉണ്ടാകുന്നു. ആവർത്തിക്കുന്നു ചൈനയേക്കാൾ ഇന്ത്യ മുന്നിലാണ് എന്ന ടീനേജ് ആവേശത്തിലല്ല ഇത് വായിക്കേണ്ടത്. എല്ലാ മേഖലകളിലുമുള്ള ഇന്ത്യയുടെ മാൻപവർ പൊട്ടൻഷ്യൽ വ്യതിരിക്തമായി കാണുക. ഭാവി തീരുമാനിക്കപ്പെടാൻ പോകുന്നത് മൂലധന സ്വരൂപണത്തിൽ മാത്രമല്ല. ഹ്യൂമൻ ക്യാപിറ്റലിന്റെ ലഭ്യതയിലും ആശ്രയിച്ചിരിക്കുന്നു. അതിനാവശ്യമായ ട്രെയിൻ ചെയ്തു തയാറായിരിക്കുന്ന ഒരു വലിയ യുവ നിര ഇന്ത്യക്കുണ്ട്.
ഇന്ത്യ വളർത്തിയെടുത്ത ഡിജിറ്റൽ ലീപ്. ഡിജിറ്റൽ വിപ്ലവം:
കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ഡിജിറ്റൽ മേഖലകളിൽ ഉണ്ടാക്കിയെടുത്തെ അടിത്തറ അനിതര സാധാരണമാണ്. സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന ലോക വിദഗ്ധരെല്ലാവരും എടുത്തുപറയുന്ന വിജയങ്ങളാണത്. ഇന്ത്യ അടുത്ത ദശകങ്ങളിൽ നേടാൻ പോകുന്ന വിജയങ്ങളുടെ, ആ ഡിജിറ്റൽ വിപ്ലവത്തിലെ, പ്രധാനപ്പെട്ട അടിത്തറകളിലൊന്നാണ് ആധാർ. ആധാർ ചെയ്യുന്നതെന്താണെന്നുവച്ചാൽ ടെക്‌നോളോജിയിലൂടെ KYC ലഭ്യമാക്കുന്നു. ആധുനിക വ്യവഹാരങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങളിലൊലൊന്നാണ് KYC. നിങ്ങൾ ആരോട് എന്ത് വ്യവഹാരങ്ങൾ നടത്തിയാലും അതിലെ അന്തർലീനമായ മനസ്സിലാക്കൽ എന്തെന്നാൽ ആ വ്യവഹാരം സാമൂഹിക ചട്ടക്കൂടുകൾക്കകത്താണെന്നു ഉറപ്പുവരുത്തേണ്ട ബാധ്യത നിങ്ങൾക്കാണ്. പ്രത്യേകിച്ച് ബാങ്കിങ്, ഫിൻട്ടെക്, വലിയ കച്ചവടങ്ങളിൽ, ഒരു വണ്ടി വാങ്ങിക്കുമ്പോൾ, ടാക്‌സ്, ട്രാവൽ എന്നീ മേഖലകളിൽ ആധാർ ഒരു eKYC ആയി ഈ പ്രക്രിയയെ സുതാര്യവും ചെലവ് കുറഞ്ഞതും പേപ്പർ ലെസ്സ് ആയി സമയം നഷ്ടപ്പെടുത്താതെ നടത്തിത്തരുന്നു.
ആധാറിനോടൊപ്പം, അംബാനി മുതലായവർ ജിയോയിലൂടെ നേടിയെടുത്ത ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഇന്റർനെറ്റ് ലഭ്യതയും സാധാരണക്കാരന്റെ കൈവശം എത്തിച്ചേർന്ന മൊബൈൽ ഫോണും ജൻ ധൻ യോജനയിലൂടെ സാധാരണയിൽ സാധാരണക്കാരൻ വരെ ലഭ്യമായ ബാങ്കിങ് അക്കൗണ്ടും എല്ലാം കൂടിച്ചേർന്ന് ലോകത്ത് വേറൊരു രാജ്യത്തും ഇല്ലാത്ത ഡിജിറ്റൽ നേട്ടങ്ങൾ ഇന്ത്യയിലുണ്ടായി. ഈ അടിത്തറയിലേക്ക് India Stack കളിലൊന്നായി UPI കടന്നുവന്നു. പുറകെ Digi Locker വന്നു, eSign വെരിഫിക്കേഷൻ വന്നു, COWIN എന്ന മനോഹര സൗകര്യം വന്നു, FASTag വന്നു. FASTag ട്രാഫിക്കിൽ നേടിയുടുത്ത സൗകര്യം ചില്ലറയല്ല. സാമ്പത്തിക ഇടപാടുകളിൽ ഇങ്ങനെ ആധാർ ഉണ്ടാക്കിയെടുത്ത സൗകര്യങ്ങളും ചിലവുകുറഞ്ഞ സുതാര്യതയും അനവധിയാണ്. (കേരളത്തിലെ ഇടതു പക്ഷ ബുദ്ധിജീവികളുടെ മുഖത്ത് ചീഞ്ഞ മുട്ട പരന്നു കിടക്കുന്ന ഒരു വിഷയം കൂടിയാണ് ആധാർ. എത്ര വൈകുന്നേരങ്ങളിലാണ് അവർ മീഡിയകളിൽ ഇക്കാര്യത്തിലുള്ള അവരുടെ 'അറിവ്' വിളമ്പിയത്. കമ്പ്യൂട്ടർ വരവിനെതിരെ കമ്മ്യൂണിസ്റ്റു കാർ നടത്തിയ വിവരക്കേടുപോലെ ആധാറിനോടുള്ള അവജ്ഞയും ഇനി വരാൻ പോകുന്ന ദശകങ്ങളിൽ കേരളത്തിലെ ഇടതു പക്ഷ ബുദ്ധിജീവികളുടെ മുഖത്ത് ഒരു കറുത്ത പാടുപോലെ വിരൂപമായി അതവിടെ കുറച്ചുകാലം കിടക്കും).
ഇതൊക്കെ കമ്പ്യൂട്ടർ ലോകത്തെ ചില സൗകര്യങ്ങൾ എന്ന മട്ടിൽ സാ മട്ടിൽ വായിച്ചു പോയാൽ പോരാ. അതുണ്ടാക്കിയെടുക്കാൻ പോകുന്ന, ഉണ്ടാക്കിയെടുത്തുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അതി വിശാലമാണ്. ഒരു ഉദാഹരണമാണ് UPI. യുപിഐ ഒരു പേയ്‌മെന്റ് സിസ്റ്റം എന്ന് മാത്രം കണ്ടാൽ പോരാ. ഇത് ബാങ്കിങ്, ക്രെഡിറ്റ്, ഇകൊമേഴ്‌സ്,, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഉദാഹരണമായി പഴയതുപോലെ വീട്ടിന്റെ ആധാരവു മെടുത്ത് ചാർട്ടേർഡ് അക്കൗണ്ടൻഡ് ഉണ്ടാക്കിത്തന്ന കുറേ കണക്കുകളുടെ പേപ്പറുകളുമെടുത്ത് ബാങ്കുകളിൽ ലോൺ എടുക്കാൻ പോകുന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ കഴിഞ്ഞ കാല വ്യവഹാരങ്ങൾ നിങ്ങളുടെ അക്കൗണ്ടിലൂടെ പരിശോധിച്ച് അതിലെ ഇൻഫ്ളോക്കനുസൃതമായി നിങ്ങൾക്ക് ലോൺ, ക്രെഡിറ്റ്, കിട്ടുന്ന അവസ്ഥയാണിപ്പോൾ. അതായത് ഇത്രകാലമുണ്ടായിരുന്ന അസ്സെറ്റ് ബേസ്ഡ് ക്രെഡിറ്റ് വിദേശങ്ങളിലെ പോലെ അക്കൗണ്ടുകളിലെ ഇൻഫ്ളോ ബേസ്ഡ് ക്രെഡിറ്റിലേക്ക് മാറി തുടങ്ങി. ഇത് ചെറുകിട കച്ചവടങ്ങൾക്ക്, മൈക്രോ ലെവലിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇകൊമേഴ്‌സ് മേഖലയിൽ പല സ്റ്റാർട്ടപ്പ് കളിലൂടെ ചെറുപട്ടണങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. ഇന്ന് പച്ചക്കറി കടക്കാരനേയും ചായക്കടക്കാരനെയും റോഡ്സൈഡ് വെൻണ്ടറെയും ഡിജിറ്റൽ ലിറ്ററേറ്റ് ആണ്. ഫിനാൻഷ്യൽ സിസ്റ്റങ്ങളിൽ നിന്ന് ചെറുകടങ്ങൾ എടുക്കാൻ അവരെ കെൽപ്പുള്ളവരാക്കി. മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങൾ വൻ തോതിൽ താഴെ തട്ടിൽ പ്രവർത്തിക്കുന്നുണ്ട്. Nykaa, Meesho, MakeMyTrip, AJIO മുതലായ സ്റ്റാർട്ടപ്പ് കൾ ഉണ്ടാക്കുന്ന ബിസിനസ്സ് കൾ വലുതാണ്. 90000 സ്റ്റാർട്ട് അപ്പ് കളാണിപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. അവർക്ക് യുപിഐ ആധാർ ബാങ്ക് അക്കൗണ്ട് ജിയോ മുതലായവ ചേർന്നുണ്ടാക്കികൊടുക്കുന്ന സൗകര്യങ്ങൾ അതിവിപുലമാണ്. ഈ മേഖലകളിൽ ബിസിനസ്സ് ഈസ് ത്രൈവിങ്.
അമേരിക്കയിലോ, ഗൾഫിലോ മറ്റും ഒരാളുടെ അക്കൗണ്ടിൽ നിന്ന് ഇനിയൊരാളുടെ അക്കൗണ്ടിലേക്ക് കാശയക്കുന്ന ചിലവൊന്നു ചോദിച്ചു അറിയുക. വലിയ തുകയാണത്. Wire Transfers എന്ന് അമേരിക്കക്കാർ പറയുന്ന ഇടപാടുകൾക്ക് 15 മുതൽ 30 വരെ ഡോളർ ചിലവുണ്ട്. അതായത് 1200-2400 ഉലുവ ഒരു ഇടപാടിന് കൊടുക്കണം. നമ്മുടെ യുപിഐ വഴിയോ ? സീറോ കോസ്റ്റ്. ഒരു വർഷം 14 ലക്ഷം കോടിയുടെ 900 ബില്ല്യൺ കാഷ് ലെസ്സ് ഇടപാടുകളാ ണ് യുപിഐ യിൽ കൂടി നടക്കുന്നത്. അത് ഓരോ വർഷവും 50 ശതമാനം വെച്ച് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. 2025 ഓടുകൂടി ഒരു ദിവസം ഒരു ബില്ല്യൺ ഇടപാടുകളായി ഉയർത്താനാണ് The National Payments Corporation of India (NPCI), ലക്ഷ്യം വെക്കുന്നത്. ഒരു പക്ഷെ അന്നത്തെ ഒട്ടുമിക്ക, വലിയൊരു ശതമാനം, ഇടപാടുകളും കാഷ് ലെസ്സ് ആകുക എന്നർത്ഥം. ഇപ്പോൾ തന്നെ ലോകത്തെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളിലെ 46 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത് എന്നും ഓർക്കുക. അതിന്റെ വേറൊരർത്ഥം ബ്ലാക്ക് മണി എന്ന ഇന്ത്യയുടെ ശാപം ഇല്ലാതായി കൊണ്ടിരിക്കുന്നു (ഇത് പക്ഷെ ജിയോളജി, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഇല്ലാതാക്കാൻ ആവില്ല, ഒരു രാജ്യത്തിനും).
അതിനെല്ലാം ഉപരി യുപിഐ 50 ഓളം രാജ്യങ്ങൾ അന്താരാഷ്ട്ര വിനിമയത്തിന് അംഗീകരിച്ചു കഴിഞ്ഞു. അതായത് പാരീസിൽ പോയി ചായകുടിച്ചിട്ട് ഇന്ത്യൻ UPI ഉപയോഗിച്ച് പേയ്‌മെന്റ് നടത്താൻ കഴിയുമെന്നർത്ഥം. ഡോളർ ബേസ്ഡ് ഇടപാടുകൾ നടന്നുകൊണ്ടിരിക്കുന്ന ലോകത്ത്, രൂപയെ ആശ്രയിച്ചുള്ള ഇടപാടുകൾ നടന്നു തുടങ്ങിയാൽ അതൊരു Disruptive technology മാറ്റമായിരിക്കും. ഇന്ത്യൻ ബിസിനസ്സ് കളുടെ ഡോളർ ബേസ്ഡ് ഇടപാടുകൾ നടത്തുമ്പോഴുള്ള ചെലവ് കുറയും. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ അപ്രതീക്ഷിത വളർച്ചാ നിരക്കിൽ കൊണ്ടെത്തിക്കാൻ അതിനു കഴിവുണ്ട്. ഒരു നീണ്ടകാലയളവെടുത്താൽ ഒരു പക്ഷെ അന്താരാഷ്ട്ര വിനിമയ പ്ലാറ്റഫോം ആയ സ്വിഫ്റ്റ് ന് പകരം വെക്കാൻ UPI ക്ക് കഴിവുണ്ട് ( അതുകൊണ്ടുതന്നെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന വെള്ളക്കാരൻ രാജ്യം ഇതിന് തുരങ്കം വെക്കാനുള്ള എല്ലാ നീക്കവും നടത്തും. ഇന്ത്യൻ ജനാധിപത്യ പ്രവർത്തനങ്ങളിൽ ഇടപെടും. ജോർജ് സോറോസ് മുതലായ സീനൈൽ ( senile) വയസ്സന്മാർ രംഗത്തുവരും. ഹ്യൂമൻ ഡെവെലപ്‌മെന്റ് ഇൻഡക്‌സ്, പോവെർട്ടി ഇൻഡക്‌സ് മുതലായവയിലെ ഇന്ത്യയുടെ സ്ഥാനം എന്നിങ്ങനെയുള്ള പഠനങ്ങളൊക്കെ പ്രത്യക്ഷപെട്ടു തുടങ്ങും. എന്നാൽ സ്വന്തം രാജ്യത്ത് കാലിഫോര്ണിയ മുതലായ പല അമേരിക്കൻ പട്ടണങ്ങളിലെ പ്രാന്തപ്രദേശങ്ങളിലെ റോഡരികിൽ കിടന്നലയുന്ന, സോംബികളെ പോലെ അലയുന്ന, യുവാക്കളുടെ പട്ടിണിപ്പാവങ്ങളുടെ പഠന റിപ്പോർട്ടുകൾ വരികയുമില്ല ).
ഇൻഫ്രാസ്ട്രക്ച്ചർ മേഖലകളിൽ ഇന്ത്യ ഉണ്ടാക്കിയെടുത്ത അടിത്തറ:
കേരളത്തിലെ പല ബുദ്ധിജീവികളും, യുക്തിവാദി ബുദ്ധിജീവികൾ അടക്കം പലരും, ധരിക്കുന്നത് ഇന്ത്യൻ ഇൻഫ്രാ സ്ട്രക്ച്ചർ വികസനം എന്നത് നിതിൻ ഗഡ്കരി ഉണ്ടാക്കികൊണ്ടിരിക്കുന്ന കുറെ ഹൈവേ കളാണെന്നാണ്. അത് മാത്രമല്ല ഇന്ത്യൻ ഇൻഫ്രാ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വികസനം. ഒരു രാജ്യത്തെ റോഡ്, പവർ, കമ്മ്യൂണിക്കേഷൻ, വാട്ടർ എന്നീ ഇൻഫ്രാ മേഖലകളിൽ വികസനം നടന്നാലേ വ്യവസായങ്ങൾ വരികയുള്ളു. ഈ മേഖലകളിലൊക്കെ ഇന്ത്യയിലിപ്പോൾ വികസനങ്ങൾ ത്വരിത ഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. അതിനനുസരിച്ചു മൂലധനം ഒഴുകിയെത്തുന്നു. തൊഴിലുകൾ ഉണ്ടാകുന്നു. രാജ്യം സാമ്പത്തിക മായി വികസിക്കുന്നു. ഇത് ബേസിക്.
ലോകത്തെ ഏറ്റവും വലിയ എഫിഷ്യന്റ് ആയ എയർ പോർട്ടുകൾ ഇന്ത്യയിൽ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സീ പോർട്ടുകളും ലോകോത്തരമായി മത്സരിച്ചു വികസിച്ചുകൊന്നിരിക്കുകയാണ്. മുബൈ ഹാർബർ ലൈൻ, മുബൈ പുണെ അക്‌സെസ് കോൺട്രോൾഡ് ഹൈ വേ, മുബൈ ഡൽഹി ഹൈ വേ ഇൻഡസ്ട്രിയൽ കോറിഡോർ ആയി കൂടി പ്ലാൻ ചെയ്ത് മുന്നോട്ടുപോകുന്ന വികസനങ്ങളൊക്കെ വെറും റോഡ് വികസനമല്ല. രാജ്യ വികസനമാണ്.
55 രൂപ വിലയുള്ള പെട്രോൾ 110 രൂപ ആക്കി ഉയർത്തി കുറെ റോഡുകളൊക്കെ ഉണ്ടാക്കി എന്നിങ്ങനെ ഇന്ത്യയിലെ ഇൻഫ്രാ മേഖലയിൽ നടക്കുന്ന വികസനങ്ങളെ ന്യുനവൽക്കരിച്ചു കൊണ്ടുള്ള യൂട്യൂബ് കാരുടെ കാഴ്ചപാട് ശുദ്ധ അബദ്ധമാണ് അജ്ഞതയാണ്. പെട്രോൾ വില വർദ്ധനകളിലൂടെയല്ല ഹൈവേ കൾ ഉണ്ടാക്കാനുള്ള മൂലധനം വരുന്നത്. അത് ഇന്ത്യൻ ക്യാപിറ്റൽ മാർക്കെറ്റ് ഉപയോഗിച്ചുകൊണ്ട്, ഹൈവേ നിർമ്മാണ കമ്പനികൾ മൂലധനം സ്വരൂപിച്ചു നിർമ്മിക്കുന്നവയാണ്. ആധുനിക ക്യാപിറ്റൽ മാർക്കെറ്റ് ൽ നിലനിൽക്കുന്ന പല സാധ്യതകളിൽ കൂടിയാണ് റോഡ് വികസനങ്ങൾക്കുള്ള മൂലധനം വരുന്നത്.. ഒരു നാട്ടിലെ പുതിയ റോഡിനു വേണ്ടി അന്നാട്ടുകാർ 15 -20 വർഷങ്ങൾ കാത്തിരുന്ന കാലങ്ങളുണ്ടായിരുന്നു. ഇന്ത്യയിൽ ഇന്ന് ഒരു ദിവസം 100 കിലോമീറ്റർ റോഡ് ഉണ്ടാക്കി റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു ദിവസം അവേർജ് 29 കിലോമീറ്റർ റോഡ് വികസനം നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മനോഹരമായ ഹൈവേ കൾ ലോക നിലവാരമുള്ളവയാണ്. ഇതിനായി ലോകോത്തര നിർമ്മാണ ടെക്‌നൊളജികൾ ഇറക്കുമതി ചെയ്യപ്പെട്ടു. ഇന്ത്യൻ കോൺസ്ട്രക്ക്ഷൻ കമ്പനികൾ ലോക നിലവാരത്തിലേക്ക് വികസിച്ചു.
ഇന്ത്യ എന്ന സൂപ്പർ പവർ ഉണ്ടാകാൻ പോകുന്നത് മറ്റുരാജ്യങ്ങളുടെ ഉപേക്ഷകളിൽ നിന്നോ വൈകല്യങ്ങളിൽ നിന്നോ അല്ല. ഇന്ത്യ എന്ന സോവറിന് ശക്തിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വെൽത്ത് ക്രിയേഷനിലൂടെ ആണ് ഇന്ത്യ എന്ന സൂപ്പർ പവർ നിർമ്മിതി മുന്നോട്ടുപോകുന്നത്. അടിസ്ഥാന ഇൻഫ്രാ മേഖലകളിൽ കഴിഞ്ഞ അമ്പതു വര്ഷങ്ങളിൽ ഇന്ത്യ അസാധാരണ വികാസം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ലോകത്തെ വളർന്നു വരുന്ന ഏതു സാമ്പത്തിക ശക്തി എടുത്തുനോക്കിയാലും അവരുടെ കോർ ശക്തി ഒന്നോ രണ്ടോ മേഖലകളിൽ നിന്നായിരിക്കും തുടക്കം. 1880 കളിലെ അമേരിക്ക ഒരു വില്ലേജ് എക്കണോമി മാത്രമായിരുന്നു. പിന്നീടാണ് അവർ ഇന്ന് കാണുന്ന അമേരിക്കയായി വളർന്നു തുടങ്ങിയത്. അവർ റെയിൽ റോഡുകൾ ഉണ്ടാക്കി, അവിടെ നമ്മുടെ അച്ചാറുകൾ എന്ന് പറയാവുന്ന കെച്ചപ്പ് ബ്രാൻഡിങ്, കാറുകൾ, ടെലിഗ്രാം, ടെലഫോണി, മെഷിനറി എന്നിങ്ങനെയാണ് അവർ വളർന്നത്.
എല്ലാ വ്യാവസായിക വികസിത രാജ്യങ്ങളും വികസിച്ചത് വൻ വ്യവസായ ഹൗസുകൾ വികസിച്ചു വലുതാകുന്നതിനൊപ്പം ചെറു ബിസിനസ്സുകളെ കൂടെ പുരോഗതിയിലേക്ക് നയിക്കുകയും അങ്ങനെ രാജ്യം സാമ്പത്തികമായി വികസിക്കുകയുമാണ് പതിവ്. 'കോർപറേറ്റുകളെ' നിയന്ത്രിക്കുക കോര്പറേറ്റുകൾ ചൂഷകർ എന്ന മാനസികാവസ്ഥ അധഃപതനത്തിലേക്കുള്ള വഴിയാണ്.
ശക്തമായ ഒരു ബാങ്കിങ് സിസ്റ്റം നമുക്കിന്നുണ്ട്. ലോകത്തെ പല രാജ്യങ്ങളിലെയും ബാങ്കിങ് ഇപ്പോൾ വഴ കൊഴ അവസ്ഥയിലാണ്. അൺ ഹെൽത്തി ആണ്. അമേരിക്കയിൽ മാത്രമല്ല ചൈനയിലെയും, സ്വിസ്സ് ബാങ്കുകളും, യൂറോപ്പിലെയും ബാങ്കുകളും ദുർബ്ബലമാണ്. അവരിപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് അവരുടെ ബാങ്കുകളെ ബലപ്പെടുത്തുക എന്ന ശ്രമത്തിലാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ആ രാജ്യത്തിന്റെ ബാങ്കിങ് വ്യവസ്ഥയുടെ ശാക്തീകരണത്തിലാണ് കിടക്കുന്നത്. ഇന്ത്യൻ ബാങ്കുകളുടെ ആസ്തിപട്ടിക ഇപ്പോൾ വളരെ ശക്തമാണ്. ഇന്ത്യൻ ബാങ്കിങ് വളരെ വളരെ വികേന്ദ്രീകരിക്കപ്പെട്ട് ഇങ്ങേയറ്റത്തെ പെട്ടിക്കടമുതൽ, കർഷകർ മുതൽ രാജ്യത്തെ റിമോട്ട് ഏരിയ കളിലെ ജനങ്ങളിൽ വരെ എത്തിനിൽക്കുന്ന വൈവിധ്യം പേറുന്നവയാണ്. ഇന്ത്യൻ ബാങ്കുകളുടെ നെറ്റ് എൻപിഎ ഇപ്പോൾ വെറും 3 .9 ശതമാനത്തിനകത്താണ്. അവയുടെ അസ്സെറ്റ് ക്വാളിറ്റി വളരെ സുദൃഢമാണ്.
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ്, ക്യാപിറ്റൽ മാർക്കെറ്റ്, ആത്മവിശ്വാസത്തോടെ കുതിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ ബി എസ് ഇ ഇൻഡക്‌സ് 100000 തൊടുമെന്ന ചർച്ചകളിലാണ് മുന്നോട്ടുപോകുന്നത്. അതിനർത്ഥം ' If the BSE index were to reach 100,000, this would represent a 133% increase in the market capitalization. This would make India the fourth largest equity market in the world, behind the United States, China, and Japan.' എന്നുവച്ചാൽ അതിനർത്ഥം ഇന്ത്യയുടെ വളർച്ചക്ക് ആവശ്യമായ മൂലധനം ഇന്ത്യയുടെ ക്യാപിറ്റൽ മാർക്കെറ്റിൽ നിന്ന് തന്നെ വലിയൊരു പങ്ക് സ്വരൂപിക്കാം എന്നാണ്.
ഒരു ലേഖനത്തിന്റെ പരിധി മാനിച്ചു് ഇപ്പോൾ നിർത്തുന്നു. ഇന്ത്യയുടെ മാനുഫാക്ച്ചറിങ് ഉത്പാദനമേഖല അതിൽ ഇന്ത്യയിൽ നിലനിൽക്കുന്ന വൈപുല്യം; (ഉദാഹരണമായി ലോകത്തെ എല്ലാ പ്രധാന കാർ ബ്രാൻഡുകളും ഇന്ത്യയിലിപ്പോൾ പ്രവർത്തിക്കുന്നു, മൊബൈൽ ഫോണുകൾ വലിയ തോതിൽ ഇറക്കുമതി നടത്തിക്കൊണ്ടിരുന്ന ഇന്ത്യ ഇപ്പോൾ ലോകത്തെ രണ്ടാമത്തെ മൊബൈൽ ഫോൺ ഉത്പാദകരും മൊബൈൽ ഫോൺ എക്സ്സ്പോർട്ടറും ആണ്), ഇന്ത്യയിലിപ്പോൾ വിവിധ സെക്ടറുകളിൽ നടക്കുന്ന നിക്ഷേപങ്ങൾ, അതിലെ വിശദാംശങ്ങൾ കണക്കുകൾ, സെമി കണ്ടക്ടർ മേഖലയിലെ സാധ്യതകൾ, ഇന്ത്യൻ ബിസിനസ്സ് കമ്മ്യൂണിറ്റിയുടെ കഴിവുകൾ, ഇന്ത്യൻ രൂപയിൽ ലോക വ്യവഹാരങ്ങൾ നടന്നാലുണ്ടാകാവുന്ന അവസരങ്ങൾ എന്നിവയൊക്കെ ഇനിയൊരു ലേഖനത്തിൽ വിശദമാക്കാം.
മുകളിൽ പറഞ്ഞതൊന്നും മലയാളി ബുജ്ജികൾക്ക് ബോദ്ധ്യപ്പെട്ടിട്ടില്ല . അവർ ഹ്യൂമൻ ഡവലപ്‌മെന്റ് ഇൻഡക്‌സ് കളിലെ ഇന്ത്യയുടെ സ്ഥാനങ്ങൾ എണ്ണി ആഹ്‌ളാദ ചിത്തരായി നടക്കുയാണ്. ഇന്ത്യൻ ജിഡിപി നമ്പറുകളിലെ വർദ്ധന ചർച്ച, അവർക്കതൊരു 'തമ്പേറ്' കളാണ്. ദോഷൈക ദൃക്കുകൾ അങ്ങനെയാണ്. ഓടയിലെ അഴുക്കുകൾ മാത്രമേ കാണുകയുള്ളു. മലയാളം മാധ്യമങ്ങളെ മാത്രം ആശ്രയിക്കാതെ മുകളിൽ പറഞ്ഞിരിക്കുന്ന സാമ്പത്തിക വിദഗ്ധരുടെ അഭിമുഖങ്ങളും പ്രഭാഷണങ്ങളും ഒക്കെ ഒന്ന് കേൾക്കുക. ലോക പ്രശസ്ത സാമ്പത്തിക സ്ഥാപനങ്ങളുടെ പഠനങ്ങളൊക്കെ ഒന്ന് വായിക്കുക. അവർ പഠനങ്ങൾ നടത്തുന്നത് ആരെയും സുഖിപ്പിക്കാനല്ല. അവരുടെ ഫണ്ട്, സ്വന്തം മൂലധനം, ബിഗ് മണി, ഇന്ത്യയിൽ കൊണ്ടുനിക്ഷേപിക്കുന്നതിന്റെ ഭാഗമായി അവർ നടത്തുന്ന പഠനങ്ങളാണ്. വരൂ കാണുക. നമ്മുടെ ഇന്ത്യയുടെ ഈ വളർച്ചയിൽ സന്തോഷത്തോടെ അഭിമാനത്തോടെ പങ്കെടുക്കുക. വരാൻ പോകുന്നത് ഗ്ലോറിയസ്സ് ഇന്ത്യയുടെ നൂറ്റാണ്ട് ആകുന്നു.