- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.ഡി.എഫ് ഭരണ കാലത്ത് ഒരു മാവോയിസ്റ്റ് പോലും പൊലീസ് വെടിയേറ്റ് മരിച്ചിട്ടില്ല; പകരം പോറൽ പോലും ഏൽക്കാതെ അവരെ പിടികൂടുകയാണ് ചെയ്തിട്ടുള്ളത്; വയനാട് സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വയനാട്ടിൽ പടിഞ്ഞാറേ തറയ്ക്ക് സമീപം വാളാരംകുന്നിൽ പൊലീസ് നടപടിയിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു.പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇത് എട്ടാമത്തെ മാവോയിസ്റ്റാണ് പൊലീസ് നടപടിയിൽ കൊല്ലപ്പെടുന്നത്.
ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഭരണത്തിൽ തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നത് ആശ്ചര്യകരമാണ്. യു.ഡി.എഫ് ഭരണ കാലത്ത് ഒരു മാവോയിസ്റ്റ് പോലും പൊലീസ് വെടിയേറ്റ് മരിച്ചിട്ടില്ല. പകരം പോറൽ പോലും ഏൽക്കാതെ അവരെ പിടികൂടുകയാണ് ചെയ്തിട്ടുള്ളത്.പിണറായി സർക്കാരിന് കീഴിൽ നേരത്തെ നടന്ന ഏറ്റുമുട്ടൽ കൊലകൾ യഥാർത്ഥ ഏറ്റുമുട്ടലുകളായിരുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ഇന്നത്തെ സംഭവത്തെക്കുറിച്ച് നിക്ഷപക്ഷമായ ഉന്നത തല അന്വേഷണം ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story