- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുത്തനെ തറപറ്റിച്ച കർണാടകയിൽ പ്രതീക്ഷയർപ്പിച്ച് രാഹുൽ; സോണിയയുടെ നയതന്ത്രത്തിൽ നവീൻ ഒഴികെ എല്ലാവരും ഒരുമിച്ചു; കോൺഗ്രസ് വിരുദ്ധനായ പിണറായിയുടെ സാന്നിദ്യം ഏറെ ചർച്ചയായി; മായാവതിയും മമതയും അഖിലേഷും നായിഡുവും ഒരുമിച്ചത് പ്രതിപക്ഷ ഐക്യത്തിന് തുടക്കമായി; ചന്ദ്രശേഖര റാവുവും സ്റ്റാലിനും എത്താതിരുന്നത് നേരത്തെ അറിയിച്ചു: മോദി വിരുദ്ധ സഖ്യത്തിന് ഉഗ്രൻ തുടക്കം
ബംഗളുരു: ബിജെപിയെ മുട്ടുകുത്തിക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണ്. കോൺഗ്രസിന് ഒറ്റക്ക് അതിന് സാധിക്കില്ലെന്ന ബോധ്യത്തിൽ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യ നിരയുടെ പുതിയ കൂട്ടായ്മ ഉടലെടുക്കുകയാണ്. ഇതിന്റെ തുടകക്കമാണ് ഇന്നലെ ബിജെപിയെ തോൽപ്പിച്ച് കുമാരസ്വാമിയെ കർണാടക മുഖ്യമന്ത്രിയാക്കിയതോടെ ഉടലെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഈ സഖ്യം കൂട്ടായി നീങ്ങിയാൽ ബിജെപിയെ സംബന്ധിച്ച് അത് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളിൽ വിരലിലെണ്ണാവുന്ന ചിലർ മാത്രമേ ബെംഗളൂരുവിൽ എത്താതിരുന്നുള്ളൂ ഒഡീഷയിലെ നവീൻ പട്‌നായിക്കും തമിഴ്‌നാട്ടിലെ എടപ്പാടി കെ.പളനിസ്വാമിയും എത്തിയില്ല. തെലങ്കാനയിലെ കെ.ചന്ദ്രശേഖർ റാവു തലേദിവസം സ്ഥലത്തെത്തി ആശംസയറിയിച്ചു. തമിഴ്‌നാട്ടിൽനിന്നു സ്റ്റാലിനാകട്ടെ, തൂത്തുക്കുടി വെടിവയ്പു കാരണമാണു യാത്ര മാറ്റിയത്. മമതയും മായാവതിയും അഖിലേഷും നായിഡുവും അടക്കമുള്ളവർ ഒരുമിച്ച് അണിനിരന്നു. ഈ നിരയ്‌ക്കൊപ്പം ഒത്തുചേരാൻ ഇല്ലെങ്കിലും സിപിഎമ്മിന്റെ സാന
ബംഗളുരു: ബിജെപിയെ മുട്ടുകുത്തിക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണ്. കോൺഗ്രസിന് ഒറ്റക്ക് അതിന് സാധിക്കില്ലെന്ന ബോധ്യത്തിൽ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യ നിരയുടെ പുതിയ കൂട്ടായ്മ ഉടലെടുക്കുകയാണ്. ഇതിന്റെ തുടകക്കമാണ് ഇന്നലെ ബിജെപിയെ തോൽപ്പിച്ച് കുമാരസ്വാമിയെ കർണാടക മുഖ്യമന്ത്രിയാക്കിയതോടെ ഉടലെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഈ സഖ്യം കൂട്ടായി നീങ്ങിയാൽ ബിജെപിയെ സംബന്ധിച്ച് അത് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളിൽ വിരലിലെണ്ണാവുന്ന ചിലർ മാത്രമേ ബെംഗളൂരുവിൽ എത്താതിരുന്നുള്ളൂ ഒഡീഷയിലെ നവീൻ പട്‌നായിക്കും തമിഴ്‌നാട്ടിലെ എടപ്പാടി കെ.പളനിസ്വാമിയും എത്തിയില്ല. തെലങ്കാനയിലെ കെ.ചന്ദ്രശേഖർ റാവു തലേദിവസം സ്ഥലത്തെത്തി ആശംസയറിയിച്ചു. തമിഴ്‌നാട്ടിൽനിന്നു സ്റ്റാലിനാകട്ടെ, തൂത്തുക്കുടി വെടിവയ്പു കാരണമാണു യാത്ര മാറ്റിയത്. മമതയും മായാവതിയും അഖിലേഷും നായിഡുവും അടക്കമുള്ളവർ ഒരുമിച്ച് അണിനിരന്നു. ഈ നിരയ്‌ക്കൊപ്പം ഒത്തുചേരാൻ ഇല്ലെങ്കിലും സിപിഎമ്മിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.
കർണാടകയിൽ ബുധനാഴ്ച കണ്ടത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരുദ്ധ ചേരികളിൽ നിൽക്കുന്ന വിവിധ കക്ഷികളുടെ ഒത്തുചേരൽകൂടിയാണ് കോൺഗ്രസും സിപിഎമ്മും, തൃണമൂലും ഇടതുപക്ഷവും, എസ്‌പിയും ബിഎസ്‌പിയും. ഇവരൊക്കെ സ്വന്തം തട്ടകങ്ങളിൽ പരസ്പരം പോരടിച്ചു പോന്നവരാണ്. എന്നാൽ, ഇപ്പോൾ ബിജെപിക്കെതിരായ നീക്കത്തിൽ അവർ ഒരുമിച്ചു നിൽക്കാൻ തയാറായിരിക്കുന്നു. വേദിയിൽ ശ്രദ്ധേയരായ പലതാരങ്ങളുമുണ്ടായിരുന്നു. ഈ സഖ്യത്തിന്റെ സൂത്രശാലികളിൽ ഒരാളായ സോണിയ ഗാന്ധി മായാവതിയുമായി കൈകോർത്തത് പുതിയ സഖ്യത്തിന്റെ സജീവ നീക്കത്തിന്റെ സൂചനയയായി. മായവതിയുമായി നെറ്റിമുട്ടിച്ച് സൗഹൃദം പ്രകടിപ്പിക്കുകയായിരുന്നു അവർ.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്‌പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്രിവാൾ, യുപി മുന്മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആർഎൽഡി സ്ഥാപകൻ അജിത് സിങ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ തുടങ്ങി നേതാക്കളുടെ വൻ നിരയാണു വേദി നിറഞ്ഞത്.
ജെഡിഎസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ പിതാവുമായ എച്ച്.ഡി.ദേവെഗൗഡ വേദിയിലെത്തിയ പാടേ എല്ലാ നേതാക്കളുമായും സൗഹൃദം പങ്കിട്ടു. മായാവതിയും അഖിലേഷും തൊട്ടടുത്ത സീറ്റുകളിലിരുന്നതും ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവുമായി ഇരുവരും സംസാരിച്ചതും കൗതുകക്കാഴ്ചയായി. സോണിയയും രാഹുലും കോൺഗ്രസ് നേതാക്കളുടെ സംഘവും ഒരുമിച്ചു കടന്നുവന്നതോടെ ആർപ്പുവിളികൾക്കു ശക്തികൂടി. ചിരിയോടെ അടുത്തെത്തി ആലിംഗനം ചെയ്ത മായാവതിയുടെ നെറ്റിയിൽ സോണിയ സ്‌നേഹത്തോടെ നെറ്റി ചേർത്തു. സോണിയയും രാഹുലും പിണറായിക്കു കൈകൊടുത്തു. ബിജെപി നേതാക്കളെയെല്ലാം ക്ഷണിച്ചിരുന്നെങ്കിലും ആരും എത്തിയില്ല.
തേജസ്വി യാദവ് മമതയുടെ കാൽ തൊട്ടു വന്ദിക്കുന്നതും മായാവതിയും സോണിയയും രാഹുലും മമതയും വർത്തമാനത്തിനിടെ പൊട്ടിച്ചിരിക്കുന്നതും കണ്ടു. യച്ചൂരിയും ഡി.രാജയും ചന്ദ്രബാബു നായിഡുവുമെല്ലാം നിറചിരിയോടെ സദസ്സിനെ അഭിവാദ്യം ചെയ്തു. ചടങ്ങിനു ശേഷം എല്ലാ നേതാക്കളും ഒരുമിച്ചു വേദിക്കു മുന്നിലെത്തി, കൈകൾ കോർത്തു മുകളിലേക്കുയർത്തി അഭിവാദ്യം ചെയ്തു. അതേസമയം മമതയെ കണ്ടില്ലെന്ന് നടിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടായിരുന്നതും ശ്രദ്ധേയമായി.
നാളെ വിശ്വാസവോട്ട് തേടുമെന്നു മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു. ഇതിനു ശേഷം കോൺഗ്രസിന്റെ 21 മന്ത്രിമാരും ദളിന്റെ 11 മന്ത്രിമാരും ചുമതലയേൽക്കും. ഇപ്പോഴത്തെ സഖ്യത്തിൽ എൻസിപിയും തെലുഗുദേശവും കമൽഹാസന്റെ മക്കൾ നീതി മയ്യവുമുണ്ട്. രാജ്യത്തിന്റെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള കക്ഷികളുണ്ട്. 21 സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് ഇതു തീർച്ചയായും വെല്ലുവിളിതന്നെയാണ്. പ്രതിപക്ഷം ഒരുമിച്ചു നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ഉത്തർപ്രദേശിൽ ഗോരഖ്പുരിലും ഫുൽപുരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കണ്ടതാണ്. അവിടെ എസ്‌പി ബിഎസ്‌പി സഖ്യത്തോടെപ്പം കോൺഗ്രസ് ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ കയ്‌റാനയിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും അവരോടൊപ്പമാണ്.