- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലയനപ്രഖ്യാപനം കാതോർത്ത് അണ്ണാ ഡിഎംകെ അണികൾ; ഒപിഎസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; എൻഡിഎ പ്രവേശനവും ചർച്ചയായതായും സൂചന
ചെന്നൈ: എഐഡിഎംകെ പാർട്ടികളുടെ ലയനത്തിന്റെ അന്തിമഘട്ട ചർച്ചയുടെ ഭാഗമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീർ ശെൽവം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അമ്മ വിഭാഗം നേതാവുമായ എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പനീർശെൽവത്തിന്റെ സന്ദർശനം. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ; രാജ്യസഭാ എംപി വി.മൈത്രേയൻ മുൻ മന്ത്രി കെ.പി.മുനിസ്വാമി മുൻരാജ്യസഭാ അംഗം മനോജ് പാണ്ഡ്യൻ എന്നിവരും പങ്കെടുത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ ഒ.പി.എസ്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നുവെങ്കിലും സമയം ലഭിച്ചിരുന്നില്ല. തുടർന്ന് ഒ.പി.എസിന് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താൻ സമയം അനുവദിക്കുകയായിരുന്നു. ലയന വ്യവസ്ഥകൾ എൻഡി.എ. പ്രവേശം തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രിയുമായി ഒ.പി.എസ് ചർച്ച നടത്തിയതായാണ് വിവരം. എഐഡിഎംകെ ലയനം യാഥാർഥ്യമാകുന്നതിനു ശ
ചെന്നൈ: എഐഡിഎംകെ പാർട്ടികളുടെ ലയനത്തിന്റെ അന്തിമഘട്ട ചർച്ചയുടെ ഭാഗമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീർ ശെൽവം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അമ്മ വിഭാഗം നേതാവുമായ എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പനീർശെൽവത്തിന്റെ സന്ദർശനം.
അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ; രാജ്യസഭാ എംപി വി.മൈത്രേയൻ മുൻ മന്ത്രി കെ.പി.മുനിസ്വാമി മുൻരാജ്യസഭാ അംഗം മനോജ് പാണ്ഡ്യൻ എന്നിവരും പങ്കെടുത്തു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ ഒ.പി.എസ്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നുവെങ്കിലും സമയം ലഭിച്ചിരുന്നില്ല. തുടർന്ന് ഒ.പി.എസിന് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താൻ സമയം അനുവദിക്കുകയായിരുന്നു. ലയന വ്യവസ്ഥകൾ എൻഡി.എ. പ്രവേശം തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രിയുമായി ഒ.പി.എസ് ചർച്ച നടത്തിയതായാണ് വിവരം.
എഐഡിഎംകെ ലയനം യാഥാർഥ്യമാകുന്നതിനു ശശികല കുടുംബത്തെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നാണ് ഒ.പി.എസ്. വിഭാഗത്തിന്റെ പ്രധാന ആവശ്യം. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികലയുമായും അനന്തരവനും ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനുമായുമുള്ള ബന്ധം ഉപേക്ഷിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. ധനമന്ത്രി ഡി. ജയകുമാറിന്റെ നേതൃത്വത്തിൽ ഇരുപത് മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണു ശശികല കുടുംബത്തെ അകറ്റിനിർത്താൻ തീരുമാനിച്ചത്. ഈ തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷനേയും പാർട്ടി അറിയിക്കും.
പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നതുവരെ അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും പാർട്ടി ഭരണം നടത്തുകയെന്നും ഡി. വിജയകുമാർ വ്യക്തമാക്കി. പാർട്ടി ഒറ്റക്കെട്ടാണെന്നും അധികം വൈകാതെ ലയനം പ്രതീക്ഷിക്കാമെന്നും സഹകരണ മന്ത്രി കെ.രാജു പറഞ്ഞു.
ശശികലയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്ന ഒ.പി.എസ്. പക്ഷത്തിന്റെ നീക്കത്തിനെതിരെ പളനിസ്വാമി പക്ഷം രംഗത്തു വന്നിട്ടില്ല. ശശികലയെയും കൂട്ടരെയും പുറത്താക്കി ഒ.പി.എസ്. വിഭാഗവുമായി ഒന്നിക്കുന്നതിനുള്ള ഒരുക്കത്തിലായതിനാലാണ് ഈ വിഷയത്തിൽ എടപ്പാടിയും കൂട്ടരും മൗനം പാലിക്കുന്നതെന്നാണ് വിലയിരുത്തൽ. ഭിന്നതകൾ നീക്കി ഇരുപക്ഷവും ഒന്നായി എൻഡി.എ.യിൽ ചേർന്നാൽ ക്യാബിനറ്റ് മന്ത്രി സ്ഥാനംവരെ ബിജെപി. വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന സൂചനയുമുണ്ട്. എന്നാൽ എൻഡി എയുമായി ചേരാൻ ഒരിക്കലും ജയലളിത തയ്യാറായിരുന്നില്ല എന്നത് ദിനകരൻ പക്ഷം വാദിക്കുന്നു. എൻ ഡിഎയുടെ ഭാഗമായാൽ അത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാണ് ദിനകരന്റെ നീക്കം. ദിനകരൻ പക്ഷത്തെ എം എൽ എമാരെ ഉൾപ്പെടുത്തി മധുരയിൽ വൻ റാലിയും ദിനകരൻ നടത്തും



