- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിതമായി സ്ഥാനാർത്ഥിത്വം കിട്ടിയിട്ടും പ്രസംഗിക്കാൻ പേടിച്ചു കഴിയുകയാണോ? എന്നാൽ കൊച്ചിയിൽ പോയി രണ്ട് ദിവസം ക്ലാസിൽ പങ്കെടുത്താൽ ഭയം മാറി മടങ്ങാം
കൊച്ചി: പ്രസംഗിച്ച് ആളെ കൈയിലെടുക്കാനാവുന്നവരെല്ലാം തദ്ദേശത്തിൽ ജയിച്ചു കയറും. എന്നാൽ അമ്പത് ശതമാനം സ്ത്രീ സംവരണത്തിന്റെ കാലത്ത് സ്ഥാനാർത്ഥികളിൽ പലരും പുതുമുഖമാണ്. വിട്ടമ്മമാർ മുതൽ കുടുംബശ്രീ പ്രവർത്തകർ വരെയുണ്ട്. പ്രാദേശികരായ പുരുഷ നേതാക്കളും പ്രസംഗത്തിൽ മികവ് കാട്ടുന്നവരല്ല. ഇ്ങ്ങനെ പ്രസംഗത്തിൽ പരിചയമില്ലാത്തവർ നിരവധിയു
കൊച്ചി: പ്രസംഗിച്ച് ആളെ കൈയിലെടുക്കാനാവുന്നവരെല്ലാം തദ്ദേശത്തിൽ ജയിച്ചു കയറും. എന്നാൽ അമ്പത് ശതമാനം സ്ത്രീ സംവരണത്തിന്റെ കാലത്ത് സ്ഥാനാർത്ഥികളിൽ പലരും പുതുമുഖമാണ്. വിട്ടമ്മമാർ മുതൽ കുടുംബശ്രീ പ്രവർത്തകർ വരെയുണ്ട്. പ്രാദേശികരായ പുരുഷ നേതാക്കളും പ്രസംഗത്തിൽ മികവ് കാട്ടുന്നവരല്ല. ഇ്ങ്ങനെ പ്രസംഗത്തിൽ പരിചയമില്ലാത്തവർ നിരവധിയുണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ. ഇവർക്കായി ഒരു പഠന കേന്ദ്രം കൊച്ചിയലുണ്ട്.
അതുകൊണ്ട് തന്നെ പ്രസംഗിക്കാൻ അറിയില്ലല്ലോ എന്നോർത്ത് പുതുമുഖ സ്ഥാനാർത്ഥികളുടെ നെഞ്ചിടിക്കേണ്ട. ചുരുങ്ങിയ സമയം കൊണ്ട് സൗജന്യമായി പ്രസംഗം പഠിക്കാം. കലൂർ മണപ്പാട്ടി പറമ്പിലെ ധന്യ ഓഡിറ്റോറിയത്തിൽ ശനി, ഞായർ ദിവസങ്ങളിലാണ് ക്‌ളാസ്. ജനാധിപത്യം ശക്തിപ്പെടണമെങ്കിൽ നേതൃഗുണമുള്ളവർ ജനപ്രതിനിധികളാവണം. നേതൃഗുണത്തിന് ഏറ്റവും അത്യാവശ്യം നല്ലൊരു പ്രാസംഗികനാവുക എന്നതാണ്. നല്ല ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയണമെങ്കിൽ നല്ലൊരു പ്രാസംഗികനാവണം' പരിശീലനത്തിന് നേതൃത്വം നൽകുന്ന കേരള സ്പീച്ച് ഫൗണ്ടേഷൻ ഡയറക്ടർ നാസർ കളരിക്കൽ പറഞ്ഞു. നാസറിന് പുറമേ എട്ട് പരിശീലകരും ക്‌ളാസെടുക്കും.
കഴിഞ്ഞ തവണ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്താണ് ഫൗണ്ടേഷൻ ആദ്യമായി സ്ഥാനാർത്ഥികൾക്ക് പ്രസംഗ പരിശീലനം സംഘടിപ്പിച്ചത്. 30 പേർ രണ്ട് ദിവസത്തെ മുഴുവൻ സമയ ക്‌ളാസിലും 100 ലേറെപ്പേർ ഭാഗിക സമയ ക്‌ളാസിലും പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്തവരിൽ നല്ലൊരു പങ്കും ജയിച്ചു. മികച്ച മെമ്പർമാരായി മാറാനും അവർക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രാദേശിക നേതാക്കളെ പ്രസംഗം പഠിപ്പിക്കാൻ ഇത്തവണം രംഗത്ത് വരുന്നത്.
പ്രതികരണശേഷിയുള്ള തലമുറയെ വാർത്തെടുക്കാൻ വേണ്ടി സ്പീച്ച് ഫൗണ്ടേഷൻ കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിലും കോളേജുകളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മദ്യത്തിനും മയക്ക് മരുന്നിനുമെതിരെ പ്രചരണം, റോഡ് സുരക്ഷാ പരിപാടികൾ എന്നിവയും ഇതിൽ ഉൾപ്പെടും.