- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മലയാളി ദന്തഡോക്ടർ സജീവ് കോശി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വംശജർക്ക് ഓസ്‌ട്രേലിയൻ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്‌ട്രേലിയ പുരസ്‌ക്കാരം
മെൽബൺ: രാജ്യത്തെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതിക്ക് മലയാളി ദന്തഡോക്ടർ സജീവ് കോശി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ അർഹരായി. വിദ്യാഭ്യാസം, സമത്വം, കണ്ടുപിടുത്തം എന്നീ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ചവർക്കാണ് ഇത്തവണ പുരസ്‌ക്കാരം നൽകിയിട്ടുള്ളത്. ഡോ. കോശിക്കു പുറമേ കാൻബറ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി (എഎൻയു)വിലെ
മെൽബൺ: രാജ്യത്തെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതിക്ക് മലയാളി ദന്തഡോക്ടർ സജീവ് കോശി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ അർഹരായി. വിദ്യാഭ്യാസം, സമത്വം, കണ്ടുപിടുത്തം എന്നീ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ചവർക്കാണ് ഇത്തവണ പുരസ്‌ക്കാരം നൽകിയിട്ടുള്ളത്. ഡോ. കോശിക്കു പുറമേ കാൻബറ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി (എഎൻയു)വിലെ പ്രഫസറായ ചേന്നുപതി ജഗദീഷ്, ന്യൂ സൗത്ത് വേൽസിലെ നേത്രരോഗ വിദഗ്ധൻ ജേയ് ചന്ദ്ര എന്നിവരാണ് ഓർഡർ ഓഫ് ഓസ്‌ട്രേലിയയ്ക്ക് അർഹരായ മറ്റ് ഇന്ത്യക്കാർ.
ഓർഡർ ഓഫ് ഓസ്‌ട്രേലിയ പുരസ്‌ക്കാരം ലഭിച്ച മലയാളിയായ ദന്തഡോക്ടർ സജീവ് കോശിയെ ദന്തചികിത്സാ രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ആദരിച്ചത്.
തിരുവനന്തപുരം കൈതമുക്കിൽ കുടുംബാംഗമായ ഡോ. സജീവ് കോശി 2004-ലാണ് മെൽബണിലേക്ക് കുടിയേറുന്നത്. അതിന് മുമ്പ് 13 വർഷത്തോളം കേരളാ ഡെന്റൽ കൗൺസിൽ പ്രസിഡന്റും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു.
ഇപ്പോൾ റോയൽ മെൽബൺ ഡെന്റൽ ഹോസ്പിറ്റലിലെ എൻഡോഡോന്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനാണ്. പ്ലെന്റി വാലി കമ്യൂണിറ്റി ഹെൽത്തിൽ സീനിയർ സ്‌പെഷ്യലിസ്റ്റ് എൻഡോഡോന്റിസ്റ്റ്, ഡയറക്ടർ ഓഫ് ഡെന്റൽ സർവീസ്, ബൂർട്ട് ഡിസ്ട്രിക്ട് ഹെൽത്ത് സർവീസസ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഡോ. സജീവ് കോശി.
2007-ൽ വിക്ടോറിയ പബ്ലിക് ഹെൽത്ത് കെയർ അവാർഡ് നേടിയ ആദ്യത്തെ വ്യക്തിയാണ് ഡോ.കോശി. 2012-ൽ വിക്ടോറിയയിലെ മൾട്ടികൾച്ചറൽ അവാർഡ് ഫോർ എക്സ്സലൻസിനും ഡോ. കോശി അർഹനായിട്ടുണ്ട്.
ഊർജതന്ത്രം, എൻജിനീയറിങ് മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ചേന്നുപതി ജഗദീഷിന് പുരസ്‌ക്കാരം നൽകിയത്. റിസർച്ചർ, മെന്റർ, രചയിതാവ് തുടങ്ങിയ നിലകളിൽ പ്രശസ്തനാണ് ജഗദീഷ്. വെസ്റ്റ്മീഡ് ആശുപത്രിയിലെ വിട്രിയോറെറ്റിനൽ സർജറിയുടെ തലവനാണ് ജെയ് ചന്ദ്ര. നേത്രരോഗ ചികിത്സാ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ജെയ് ചന്ദ്ര. ഈ വർഷത്തെ ഓസ്‌ട്രേലിയ ഡേ പുരസ്‌ക്കാരത്തിന് അറുനൂറിലധികം പേരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.