തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളിൽ കൂടി സാമൂഹികാഘാത പഠനം നടത്താൻ ഉത്തരവായി കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് പഠനം നടത്തുക. പരമാവധി മൂന്ന് മാസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസികൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോൾ അടിയന്തരമായി പഠനം നടത്താൻ സർക്കാർ ഉത്തരവിറങ്ങിയിരിക്കുന്നത്. സാമൂഹികാഘാത പഠനത്തിന്റെ റിപ്പോർട്ട് അനുസരിച്ചായിരിക്കും നഷ്ടപരിഹാര തുക അടക്കമുള്ള കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനത്തിലെത്തുക. നേരത്തെ തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്താൻ ഉത്തരവുണ്ടായിരുന്നു.