ന്യൂയോർക്ക്: ഫൊക്കാനാ വിമൻസ് ഫോറത്തിന്റെ നേതൃതത്തിൽ അവയവദാനത്തിനുള്ള സമ്മതിപത്ര ശേഖരണം വമ്പിച്ച  വിജയം ആയിരുന്നു എന്ന്   വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്,  വൈസ് പ്രസിഡന്റ്‌ലത കറുകപ്പള്ളിൽ എന്നിവർ അറിയിച്ചു.  പതിനഞ്ചോളം ഡോണർസ്  സമ്മതി പത്രം  നൽകുകയും അവ ന്യൂയോർക്ക് സ്‌റ്റേറ്റ് അവയവദാനത്തിനുള്ള വാളണ്ടിയേഴ്‌സ്  ആയ സാറാമ്മ മാത്യുവും ഷീബ ഡേവിഡും കൈപ്പറ്റുകയുമുണ്ടായി. അമേരിക്കയിൽ മാത്രം അവയവദാനതിന്റെ കുറവ് കൊണ്ടു ദിവസവും  എട്ട്  പേരെങ്കിലും മരിക്കുകയും പതിനായിരത്തിൽ അധികം ആളുകൾ   അവയവദാനത്തിനു വേണ്ടി കാത്തിരിക്കുന്നു  എന്നാണ്  കണക്ക്.  

ചിലരെയെങ്കിലും പ്രായഭേദമെന്യേ ദൈവം തിരികെ വിളിക്കുന്നു.നമ്മുടെ മരണശേഷം ഒരു ജീവനെങ്കിലും വീണ്ടെടുക്കുവാൻ സാധിച്ചാൽ ഈ ജീവിതത്തിന് അർഥമുണ്ടായി. മരിച്ച് മണ്ണടിഞ്ഞാലും ആ പുണ്യപ്രവർത്തിയിലൂടെ വീണ്ടും ജീവിക്കും.  ഇവിടെ അവയവദാനമെന്ന പുണ്യപ്രവർത്തിക്ക് അനുമതി നല്കി കയ്യൊപ്പ് ചാർത്തിയവർ തങ്ങളുടെ ചില അവയവങ്ങൾക്കെങ്കിലും പുഴുക്കൾക്കും, ചിതലിനും, തുരുമ്പിനും വിട്ടുകൊടുക്കാതെ കുറെക്കാലം കൂടി ഈലോകം കാണുവാനും, അനുഭവിക്കുവാനും അവസരം നല്കുന്നു.

പ്രസിഡന്റ്‌ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ.,  ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ  തുടങ്ങി   നിരവധി ആൾക്കാർ പങ്കെടുത്തു.   വിമൻസ് ഫോറം ദേശിയ  ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ശോശാമ്മ വർഗീസ് (പ്രസിഡന്റ്), ലത കറുകപ്പള്ളിൽ (വൈസ് പ്രസിഡന്റ്), ജെസ്സി ജോഷി (സെക്രട്ടറി), ബാല വിനോദ് (ട്രഷറർ), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി) റെനി ജോസ് (ജോയിന്റ് ട്രഷറർ),  ഷൈനി ഷാജൻ എന്നിവർ  നേതൃത്വം  നൽകി.