- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാനാ വിമൻസ് ഫോറം അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരിക്കുന്നു
അമേരിക്കൻ മലയാളികളുടെ കേന്ദ്രസംഘടനയായ ഫൊക്കാന ചാരിറ്റിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുന്നു. പരമാവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും എന്നുള്ളതാണ് ഫൊക്കാനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമയി ഫൊക്കാനാ വിമൻസ് ഫോറം അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖര
അമേരിക്കൻ മലയാളികളുടെ കേന്ദ്രസംഘടനയായ ഫൊക്കാന ചാരിറ്റിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുന്നു. പരമാവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും എന്നുള്ളതാണ് ഫൊക്കാനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമയി ഫൊക്കാനാ വിമൻസ് ഫോറം അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരിക്കുന്നു. എല്ലാ റീജനൽ കൺവെൻഷനിലും ഫൊക്കാനാ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരിക്കുന്നുണ്ടന്ന് വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട് അറിയിച്ചു.
അവയവദാനത്തിന്റെ പ്രസക്തിയേയും, മഹത്വത്തേയും കുറിച്ച് പലരും പലവട്ടം പറഞ്ഞിട്ടും, എഴുതിയിട്ടുമുണ്ടെങ്കിലും മരണശേഷമുള്ള അവയവദാനത്തെക്കുറിച്ചുള്ള ഒരു അവബോധം മലയാളികളിൽ എത്തിക്കുക എന്നതാണ് വിമൻസ് ഫോറത്തിന്റെ ഉദ്ദേശം.
കേരളത്തിൽ നിന്ന് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി എഴുപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിയ കേരളീയർ പലരും വാർദ്ധക്യത്തിലേക്ക് കടക്കുന്നു. ജോലിയിൽ നിന്നും വിരമിച്ച് ഇരുനാടുകളിലുമായി വിശ്രമജീവിതം നയിക്കാമെന്നോർത്തിരുന്ന പലരും കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിക്കപ്പെട്ടിരുന്ന അമേരിക്കയിൽ എത്തിയ കാലം മുതൽ കുടുംബത്തിനുവേണ്ടി ജീവിച്ച്, മക്കൾക്കു വേണ്ടി കരുതി, മക്കളുടെ സ്‌നേഹസാന്ത്വന സ്പർശത്തിൽ വാർദ്ധക്യജീവിതം സന്തോഷപ്രദമാക്കാമെന്ന വ്യാമോഹത്തിൽ ഇന്നലെകളിൽ ജീവിതം ഹോമിച്ചവർ ഇന്നിന്റെ നേർമുഖത്ത് ഒറ്റപ്പെടുന്ന കാഴ്ച വേദന ഉളവാക്കുന്നു.
ദൈവം കനിഞ്ഞ് നല്കിയ ഈ ജീവിതം ഒരു കൂട്ടർ ദീർഘായുസോടെ അനുഭവിക്കുമ്പോൾ, ചിലരെയെങ്കിലും പ്രായഭേദമെന്യേ ദൈവം തിരികെ വിളിക്കുന്നു. അപ്രതീക്ഷിതമായി മരണം മാടിവിളിച്ചാൽ സർവവും പാതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടിവരും. ഇവിടെ അവയവദാനമെന്ന പുണ്യപ്രവർത്തിക്ക് അനുമതിനല്കി കയ്യൊപ്പ് ചാർത്തിയവർ തങ്ങളുടെ ചില അവയവങ്ങൾക്കെങ്കിലും പുഴുക്കൾക്കും, ചിതലിനും, തുരുമ്പിനും വിട്ടുകൊടുക്കാതെ കുറെക്കാലം കൂടി ഈലോകം കാണുവാനും, അനുഭവിക്കുവാനും അവസരം നല്കുന്നു. പുത്തൻ തലമുറയിലെ നമ്മുടെ കുഞ്ഞുങ്ങളിൽ ചിലരെങ്കിലും ഡ്രൈവിങ് ലൈസൻസിൽ അത്തരമൊരു അനുമതിയുടെ വിരലടയാളം എഴുതി ചേർത്തുകഴിഞ്ഞു.
നമ്മുടെ കൊച്ചുകേരളത്തിൽ അപകടങ്ങളിലൂടെ മസ്തിഷ്‌കമരണം സംഭവിക്കുമെന്ന് ഉറപ്പായവരുടെ ബന്ധുക്കൾ ധാരാളമായി അവരുടെ അവയവദാനത്തിന് സന്നദ്ധത കാണിച്ചുകൊണ്ട് മുന്നോട്ട് വരുന്നുണ്ട്. ഉറ്റവരുടേയും ഉടയവരുടേയും അവയവങ്ങൾ ചിലരെങ്കിലും ജീവിതത്തിലേക്ക് മടക്കിയെത്തിക്കുന്നു. നമ്മുടെ മരണശേഷം ഒരു ജീവനെങ്കിലും വീണ്ടെടുക്കുവാൻ സാധിച്ചാൽ ഈ ജീവതത്തിന് അർഥമുണ്ടായി. മരിച്ച് മണ്ണടിഞ്ഞാലും ആ പുണ്യപ്രവർത്തിയിലൂടെ വീണ്ടും ജീവിക്കും.' ജീവിതത്തിന്റെ അർത്ഥം ജീവിതത്തിന്പ്പുറത്തേയ്ക്കും'എന്ന ആപ്തവാക്യം പ്രാവർത്തികമാക്കുവാൻ നമുക്ക് കഴിയും എന്ന് വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്,വൈസ് പ്രസിഡന്റ്‌ലത കറുകപ്പള്ളിൽ അറിയിച്ചു.
വിമൻസ് ഫോറം ദേശിയ ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ശോശാമ്മ വർഗീസ് (പ്രസിഡന്റ്), ലത കറുകപ്പള്ളിൽ(വൈസ് പ്രസിഡന്റ്), ജെസ്സി ജോഷി (സെക്രട്ടറി), ബാല വിനോദ് (ട്രഷറർ), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി), റെനി ജോസ് (ജോയിന്റ് ട്രഷറർ) എന്നിവർ അറിയിച്ചതാണ്.



