കൊച്ചി: തിരുവോണത്തിന് കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിൽ വിഷമില്ലാത്ത ജൈവ ഓണ സദ്യ ഒരുക്കിയ സിൽവർ സ്പൂൺ കാറ്ററിംന്റെ നടപടി കേരളത്തിലെ ജൈവ കർഷകർക്ക് പുത്തൻ പ്രതീക്ഷയും പ്രചോദനവുമാണ് കൈവന്നിരിക്കുന്നതെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. കേരളത്തിലെ ജൈവ കർഷകരെ നേരിൽ കണ്ട് സംഭരിച്ച വിഭവങ്ങൾകൊണ്ടാണ് കേരളത്തിൽ ആദ്യമായി ജൈവ ഓണ സദ്യ ഒരുക്കിയതെന്ന് സൽവർ സ്പൂൺ മാനേജിങ് ഡയറക്ടർ ടി.എ നിഷാദ് പറഞ്ഞു.

ജൈവ കൃഷിയുടെ വക്താവും പ്രശസ്ത നടനുമായ രാഘവൻ മുഖ്യ അതിഥിയായിരുന്നു.ചടങ്ങിൽ എംഎ‍ൽഎ മാരായ ഹൈബി ഈഡൻ, അൻവർ സാദത്ത് തുടങ്ങിയവരും പങ്കെടുത്തു. ശീമാട്ടി, കള്ളിയത്ത് സ്റ്റീൽ, പി.ഡി.ഡി.പി, ജോയ് ആലുക്കാസ്, ബോബി ചെമ്മണ്ണൂർ, തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സിൽവർ സ്പൂൺ ജൈവ തിരുവോണ സദ്യ ഒരുക്കിയത്.