- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷവിമുക്തമായ ഭക്ഷ്യവസ്തുക്കളുമായി വിളംബര ചന്ത 27ന്; ജൈവ ഉത്പന്നങ്ങളുടെ പ്രദർശന വില്പന മേള
തിരുവനന്തപുരം: ആരോഗ്യത്തിന്റെ പ്രസക്തിയും ആവശ്യകതയും തിരിച്ചറിഞ്ഞ് ജൈവകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നന്ദിയോട് ഗ്രാമപ്പഞ്ചായത്ത്. ഇതിന്റെ ഭാഗമായി മാർച്ച് മൂന്നിന് ഗ്രാമത്തിലെ നിലവിലെ ചന്തയിൽ ജൈവചന്തയ്ക്ക് തുടക്കം കുറിക്കുകയാണ് ഈ പഞ്ചായത്ത്. ചക്ക, മാങ്ങ, തകര, താള്, പുളിഞ്ചി, നാട്ടു കിഴങ്ങുകൾ തുടങ്ങി അമ്പതിലേറെ വിഭവങ്ങൾ ജൈവ
തിരുവനന്തപുരം: ആരോഗ്യത്തിന്റെ പ്രസക്തിയും ആവശ്യകതയും തിരിച്ചറിഞ്ഞ് ജൈവകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നന്ദിയോട് ഗ്രാമപ്പഞ്ചായത്ത്. ഇതിന്റെ ഭാഗമായി മാർച്ച് മൂന്നിന് ഗ്രാമത്തിലെ നിലവിലെ ചന്തയിൽ ജൈവചന്തയ്ക്ക് തുടക്കം കുറിക്കുകയാണ് ഈ പഞ്ചായത്ത്. ചക്ക, മാങ്ങ, തകര, താള്, പുളിഞ്ചി, നാട്ടു കിഴങ്ങുകൾ തുടങ്ങി അമ്പതിലേറെ വിഭവങ്ങൾ ജൈവചന്തയിലെത്തും.
ഇതിന് മുന്നോടിയായി 27 ന് ഫ്രാറ്റിന്റെ (ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻസ്, തിരുവനന്തപുരം) നേതൃത്വത്തിൽ സിസ്സയും (സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവനും സംയുക്തമായി 'വിളംബര ചന്ത' സംഘടിപ്പിക്കുന്നു.
സ്റ്റാച്യുവിലെ തിരുവനന്തപുരം ഹോട്ടലിന് മുന്നിലുള്ള നാട്ടുമാവിൻ ചുവട്ടിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സംഘടിപ്പിക്കുന്ന വിളംബര ചന്തയിൽ നിരവധി ജൈവ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ നന്ദിയോടിന്റെ സ്വാഭാവിക പരിതസ്ഥിതിയിലും പരിപാലനത്തിലും വളർന്നതും വിളഞ്ഞതുമായ അമ്പതിലേറെ ഭക്ഷ്യോത്പന്നങ്ങളെ വിളംബര ചന്തയിൽ ജനങ്ങൾക്ക് പരിചയപ്പെടാൻ സാധിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട റസിഡന്റ്‌സ് അസോസിയേഷനുകളിൽ ജൈവ ഉത്പ്പന്നങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
'നന്ദിയോട് ഗ്രാമപ്പഞ്ചായത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന ഇരുപത് ശതമാനം പേരിൽ പത്ത് ശതമാനം കർഷകർ ഇപ്പോൾത്തന്നെ ജൈവകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഗ്രാമപ്പഞ്ചായത്തിലെ എല്ലാ കർഷകരേയും ജൈവകൃഷിയിലേക്ക് ആകർഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ എല്ലാ കർഷകരേയും ജൈകൃഷിയിലേക്ക് ആകർഷിക്കാൻ വിവിധ പരിപാടികൾ നടപ്പിലാക്കി വരികയാണ്,' നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് കൃഷി ഓഫീസർ എസ്. ജയകുമാർ അഭിപ്രായപ്പെട്ടു.
'നിലവിൽ തിരുവനന്തപുരത്തെ നിരവധി റസിഡന്റ്‌സ് അസോസിയേഷനുകൾ ജൈവകൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. അവർക്ക് നന്ദിയോട് പഞ്ചായത്തിലെ ജൈവ കർഷകരുമായി നേരിട്ട് സംവദിക്കുന്നതിനും ജൈവകൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനും ഈ വിളംബര ചന്ത സഹായകമാകും. നന്ദിയോട് ഗ്രാമപ്പഞ്ചായത്തിന്റെ ജൈവകൃഷി സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് വളരെക്കാലമായി സാങ്കേതിക സഹായം നൽകി വരികയാണ് സിസ്സ. വിളംബര ചന്തയുടെ ഭാഗമായി തിരുവനന്തപുരം നിവാസികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് വിവിധ പരിപാടികൾ ഫ്രാറ്റുമായി ചേർന്ന് നടപ്പിലാക്കും.' സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ അഭിപ്രായപ്പെട്ടു.
'ജനങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് തിരുവനന്തപുരം നഗരത്തിൽ സിസ്സയോടൊപ്പം സംഘടിപ്പിക്കുന്ന ജൈവ-കാർഷികോത്പന്നങ്ങളുടെ വിളംബര ചന്തയ്ക്ക് നേതൃത്വം വഹിച്ചുകൊണ്ട് ഞങ്ങൾ പൂർണ പിന്തുണയാണ് നൽകുന്നത്. ജൈവ-കാർഷിക വിളകളെ കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടെങ്കിലും കീടനാശിനി വിമുക്തമായ ഭക്ഷ്യവസ്തുക്കൾ അധികം ലഭ്യമല്ലാത്ത സ്ഥിതി വിശേഷമാണുള്ളത്. ഈ വിളംബര ചന്തയിലൂടെ അതിനൊരു പരിഹാരമാർഗ്ഗം കണ്ടെത്തുക കൂടിയാണ് ഞങ്ങൾ.' ഫ്രാറ്റ് ജനറൽ സെക്രട്ടറി മരുതംകുഴി പി. സതീഷ് കുമാർ അഭിപ്രായപ്പെട്ടു.
വിഷമുക്തമായ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുക, ശരിയായ ഭക്ഷണ ശീലങ്ങളെ കുറിച്ച് അവബോധം വളർത്തുക, ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള കൂട്ടായ്മ രൂപപ്പെടുത്തുക, ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉത്പാദകരിൽ നിന്ന് ഉപഭോക്താക്കളിലേക്ക് വിഷമുക്ത ഭക്ഷ്യ വസ്തുക്കൾ ന്യായവിലയ്ക്ക് എത്തിക്കുക, കാർഷിക-ജൈവ വൈവിധ്യവും കൃഷിയുടെ നാട്ടറിവുകളും സംരക്ഷിക്കുക, നാടൻ ഭക്ഷണ വൈവിധ്യം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ജൈവചന്തയിലൂടെ ലക്ഷമിടുന്നത്.
ജൈവ കർഷകരേയും പുരയിട കർഷകരേയും ഏകോപിപ്പിച്ച് സംഘടിപ്പിക്കുന്ന ജൈവചന്തയ്ക്ക് പ്രോത്സാഹനവും പ്രേരണയും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുന്നത് സിസ്സയാണ്. നന്ദിയോടിന്റെ ജൈവകൃഷി സാധ്യതകളും ഉത്പന്ന വൈവിധ്യവും തിരിച്ചറിഞ്ഞ സിസ്സ ഈ ഗ്രാമീണ കർഷക സംരംഭത്തെ നഗരത്തിലെ ഉപഭോക്താക്കളുമായി കൂട്ടിയോജിപ്പിക്കാനും ലക്ഷ്യമിടുന്നു. കുടുംബശ്രീ കൂട്ടായ്മകളിലൂടെ ജനകീയ സംഘടനൾക്ക് മാതൃകയായ ഫ്രാറ്റ് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ തങ്ങൾക്കുള്ള പ്രതിബദ്ധതയാണ് ഈ പരിപാടിയുമായി സഹകരിക്കുന്നതിലൂടെ വിളിച്ചോതുന്നത്. വിശദ വിവരങ്ങൾക്ക്: 9447205913 (ഡോ. സി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി, സിസ്സ)
For Enquiries:
Dr C Suresh Kumar / Gen Secretary/ CISSA: 9447205913
Jemima Jacob/ 8891231383 / Siyahi