ഫഹാഹീൽ: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അബ്ബാസിയ, സാൽമിയ, ഫർവാനിയ, ഫഹാഹീൽ, ജഹറ ഇസ്‌ലാഹി മദ്രസകളിൽ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു. ഫഹാഹീൽ മദ്രസയിൽ നടന്ന പരിപാടിയിൽ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി ടി.പി.മുഹമ്മദ് അബ്ദുൽ അസീസ്, പി.ടി.എ. പ്രസിഡന്റ് റിയാസ് അഹമദ് കോഴിക്കോട് എന്നിവർ കുട്ടികൾക്ക് പുസ്തകം, ബേഗ്, ഡയറി എന്നിവ വിതരണം ചെയ്തു. സ്വലാഹുദ്ധീൻ സ്വലാഹി ക്ലാസെടുത്തു.

ഫർവാനിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ സെന്റർ കേന്ദ്ര പ്രതിനിധികളായ സക്കീർ കൊയിലാണ്ടി, ഹാറൂൺ അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു. മുഹമ്മദ് അശ്‌റഫ് മദനി എകരൂൽ ക്ലാസെടുത്തു. സാൽമിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ സെന്റർ കേന്ദ്ര പ്രതിനിധികളായ എ.എം.അബ്ദുൽസ്സമദ്, കെ.സി.ലത്തീഫ്, ഇസ്മായിൽ ഹൈദ്രോസ്, പി.ടി.എ.വൈസ് പ്രസിഡന്റ് ആഷിഖ് എന്നിവർ പങ്കെടുത്തു. ജഹറയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രപ്രതിനിധികളായ ഇംതിയാസ് മാഹി, നജ്മൽ ഹംസ, മുഹമ്മദ് കുഞ്ഞി അബ്ദുല്ല എന്നിവർ പങ്കെടുത്തു. അബ്ബാസിയയിൽ നടന്ന പരിപാടിയിൽ സെന്റർ പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി, പി.ടി.എ. പ്രസിഡന്റ് സജ്ജാദ്, എന്.കെ.അബ്ദുസ്സലാം, അബ്ദുൽ അസീസ് നരക്കോട്, സൈനുദ്ധീൻ തിരൂർ എന്നിവർ പങ്കെടുത്തു.

മദ്രസകളിൽ നടന്ന പരിപാടികളിൽ കുട്ടികൾക്ക് പുസ്തകങ്ങളും ബേഗും, മദ്രസ ഡയറിയും മറ്റും വിതരണം ചെയ്തു.  ഫർവാനിയയിൽ പ്രധാന അദ്ധ്യാപകൻ സാലിഹ് സുബൈറിന്റെയും, ഫഹാഹീലിൽ പധാന അദ്ധ്യാപകൻ ശഫീഖ് പുളിക്കലിന്റെയും, സാൽമിയയിൽ പ്രധാന അദ്ധ്യാപകൻ സൈതലവി സുല്ലമിയുടെയും, അബ്ബാസിയയിൽ പ്രധാന അദ്ധ്യാപകൻ മുജീബുറഹ്മാൻ സ്വാലാഹിയുടെയും, ജഹറയിൽ പ്രധാന അദ്ധ്യാപകൻ അബ്ദുൽ സലാം സ്വലാഹിയുടെയും നേതൃത്വത്തിൽ അദ്ധ്യാപകരും ഇസ് ലാഹി സെന്റർ പ്രവർത്തകരും, പി.ടി.എ അംഗങ്ങളും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സ്വീകരിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കൂടുതൽ ഉപകാരപ്രദമായ ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സെന്റർ വിദ്യാഭ്യാസ വകുപ്പ് സിക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് പത്രക്കുറിപ്പിൽ അറിയിച്ചു.