- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ടൂറിനിലെ കച്ചയിൽ പതിഞ്ഞ യേശുവിന്റെ രൂപം യാഥാർത്ഥ്യമോ? ക്രിസ്തുവിന്റെ രൂപത്തെ കുറിച്ച് ചില കാര്യങ്ങൾ
കഴിഞ്ഞ ആഴ്‌ച്ച ലോകമാദ്ധ്യമങ്ങൾ ശാസ്ത്രജ്ഞന്മാർ പുനരാവിഷ്‌കരിച്ച യേശുവിന്റെ യഥാർത്ഥ രൂപം എന്നു പറഞ്ഞു കൊണ്ട് വാർത്തയും ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇന്നത്തേയോ അന്നത്തേയോ യഹൂദ ജനതയുടെ രൂപ സാദൃശ്യങ്ങളുമായി വിദൂര ബന്ധം പോലുമില്ലാത്ത രൂപമായിരുന്നു ഇതെന്നാണ് ആക്ഷേപം ഉയർന്നത്. ഇത് സോഷ്യൽ മീഡിയയിൽ അടക്കം സജീവ ചർച്ചയ്ക്കും ഇട
കഴിഞ്ഞ ആഴ്‌ച്ച ലോകമാദ്ധ്യമങ്ങൾ ശാസ്ത്രജ്ഞന്മാർ പുനരാവിഷ്‌കരിച്ച യേശുവിന്റെ യഥാർത്ഥ രൂപം എന്നു പറഞ്ഞു കൊണ്ട് വാർത്തയും ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇന്നത്തേയോ അന്നത്തേയോ യഹൂദ ജനതയുടെ രൂപ സാദൃശ്യങ്ങളുമായി വിദൂര ബന്ധം പോലുമില്ലാത്ത രൂപമായിരുന്നു ഇതെന്നാണ് ആക്ഷേപം ഉയർന്നത്. ഇത് സോഷ്യൽ മീഡിയയിൽ അടക്കം സജീവ ചർച്ചയ്ക്കും ഇടയാക്കി. എന്തായിരുന്നു യേശുവിന്റെ യഥാർത്ഥ രൂപം എന്തായിരുന്നു? ഇന്നു കാണുന്ന തിരുഹൃദയ രൂപത്തോട് എന്തെങ്കിലും സാദൃശ്യമുള്ളതായിരുന്നുവോ യേശുവിന്റെ മുഖം? ആ രൂപം വരച്ചത് ആരാണ്? സാധാരണക്കാരുടെ മനസിലേക്ക് ഓടിയെത്തുന്ന ചോദ്യത്തെ കുറിച്ചാണ് ഈ ലേഖനം.
എന്താണ് ടൂറിനിലെ കച്ച
ഇറ്റലിയിലെ ടൂറിൻ കത്തീഡ്രലിൽ നൂറ്റാണ്ടുകളായി സൂക്ഷിച്ചു വരുന്ന 14 അടി നീളവും മൂന്നരയടി വീതിയുമുള്ള ഒരു ലിനൻ വസ്ത്രം. അതിൽ മൃതനായ ഒരു മനുഷ്യന്റെ നിഴൽ രൂപം പതിഞ്ഞിരിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഊടും പാവും വേർതിരിച്ചുള്ള പരീക്ഷണ നിരീക്ഷണ പരമ്പരകൾക്കു ശേഷം രഹസ്യം കണ്ടെത്താനാവാത്ത ഒരു സമസ്യയായി നിലകൊള്ളുന്ന ആ നിഴൽ രൂപം ആരുടേതാണ്? അതെങ്ങനെ രൂപം കൊണ്ടു?
ആ ലിനൻ വസ്ത്രത്തിന്റെ ഇരുപകുതികളിലായി ലക്ഷണമൊത്ത ഒരു പുരുഷ ശരീരത്തിന്റെ മുൻ - പിൻ ഭാഗങ്ങൾ തെളിഞ്ഞു കാണുന്നു. മുടി തോളറ്റം വളർന്നു കിടക്കുന്നു. കൈകാലുകളിൽ നിന്നും വക്ഷസിലെ വർത്തുളാകൃതിയിലുള്ള ഒരു വലിയ മുറിവിൽ നിന്നും രക്തമൊഴുകിയ പാടുകൾ. കാൽമുട്ടിൽ നിന്നും നെറ്റിയിലെ അനേകം ചെറു മുറിവുകളിൽ നിന്നും രക്തം ഒഴുകിയിട്ടുണ്ട്. ദേഹം മുഴുവനും ചെറിയ മുറിവുകളുടെയും നൂറോളം അടികളുടെയും പാടുകളും.
ആധുനിക ശാസ്ത്രത്തിന്റെ സൂക്ഷ്മ നേത്രങ്ങൾക്ക് പോലും ഇതിൽ നിറക്കൂട്ടുകളോ മഷിയോ എന്തെങ്കിലും വർണ്ണോദ്ദീപന വസ്തുക്കളോ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ബ്രഷിന്റെ നൂൽപ്പാട് പോലും ഇല്ല.
ഇത് യേശുവിന്റെ ശരീരം അടക്കം ചെയ്തപ്പോൾ പൊതിഞ്ഞിരുന്ന കച്ചയാണെന്നും അതിൽ കാണുന്ന മനുഷ്യ രൂപം യേശുവിന്റേതാണെന്നും തലമുറകളായി വിശ്വസിച്ചു പോരുന്നു.
പരീക്ഷണങ്ങൾ ആരംഭിക്കുന്നു
1898 മെയ് 28 നായിരുന്നു ഈ കച്ചയുടെ ഫോട്ടോ ആദ്യമായി ക്യാമറയിൽ പകർത്തിയത്. ഡാർക് റൂമിൽ നെഗറ്റീവ് തെളിഞ്ഞപ്പോൾ സെക്കൻഡോപ്യ എന്ന ഇറ്റാലിയൻ ഫോട്ടോ ഗ്രാഫർ അത്ഭുതപ്പെട്ടു പോയി. ലിനൻ വസ്ത്രത്തിൽ ചിത്രം മൃതമാണെങ്കിൽ നെഗറ്റീവിൽ അത് ജീവച്ഛായ ചിത്രമായി - പോസിറ്റീവായി മാറിയിരിക്കുന്നു. ഫോട്ടോഗ്രാഫിക് നെഗറ്റീവിൽ ഇതുപോലൊരു പ്രതിഭാസം ഒരിക്കലും കാണപ്പെടുകയില്ല.
പിന്നീട് നടന്ന പരീക്ഷണങ്ങളിൽ തുണിയിലെ നിഴൽ രൂപം പരിപൂർണ്ണമായ ഒരു നെഗറ്റീവ് ചിത്രമാണെന്ന് തെളിഞ്ഞു. വിദഗ്ധരെ ഏറ്റവും അത്ഭുതപ്പെടുത്തിയ വസ്തുത ഈ ചിത്രത്തിന്റെ ത്രിമാന സ്വഭാവമാണ്. ഒരു ഫോട്ടോയോ കലാ സൃഷ്ടികളോ ഇതുപോലൊരു സ്വഭാവം കാണിക്കുകയില്ല.
സ്റ്റുറപ് രൂപവത്കരിക്കുന്നു
പിന്നീട് ഒരു നൂറ്റാണ്ട് നീണ്ടു നിന്ന അന്വേഷണ പരമ്പരകൾക്ക് തുടക്കം കുറിച്ച് 'ഷ്‌റൗഡ് ഓഫ് ടുറിൻ റിസേർച്ച് പ്രോഗ്രാം' എന്നൊരു ശാസ്ത്ര സംഘടന രൂപപ്പെടുത്തി. ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും പെട്ട മഹാ ശാസ്ത്രജ്ഞന്മാർ ഈ സംഘടനയിലൂടെ പരീക്ഷണ നിരീക്ഷങ്ങളാരംഭിച്ചു.
ഈ നിഴൽച്ചിത്രം കമ്പ്യൂട്ടറിൽ ഒരു ചിത്രമായി ചേർത്ത് ഡോട്ടുകളായും ആ ഡോട്ടുകൾ ശബ്ദവീചികളായും രൂപാന്തരപ്പെടുത്തി വീണ്ടും കമ്പ്യൂട്ടറും വിപി 8 ഇമേജ് അനലൈസറും ഉപയോഗിച്ച് പരീക്ഷണം നടത്തി. അപ്പോഴും അത്ഭുതകരവും അവിശ്വസനീയവുമായ ത്രിമാന സ്വഭാവം കാണിക്കുകയും ടിവി മോണിറ്ററിൽ മുന്നോട്ട് ഉന്തി നിൽക്കുന്ന പ്രതീതി പ്രകടമാക്കുകയും ചെയ്തു.
പിന്നീട് അമേരിക്കൻ സ്റ്റുറപ് ശാസ്ത്രജ്ഞന്മാർ എക്‌സ്‌റേ ഡിയോഗ്രാഫ്, മൈക്രോ ഫോട്ടോഗ്രാഫ് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷണം നടത്തി. ഇത് ഒരു വ്യാജ ചിത്രമല്ലെന്നും ഏതോ പ്രകാശത്തിന്റെ പ്രതിഫലനമായിട്ടാണ് ഈ നിഴൽ ചിത്രം രൂപപ്പെട്ടതെന്നും അവർ അന്തിമമായി വഴിയെഴുതി. സംഘാംഗമായ യഹൂദ ശാസ്ത്രജ്ഞനും ഇതു ശരിവച്ചു. ശരീരത്തിന്റെ ബാഹ്യ ഭാഗം മാത്രമല്ല കാണിക്കുന്നത്. ഒരു എക്‌സറേ ചിത്രത്തിലെന്ന പോലെ ശരീരത്തിന്റെ ചില ആന്തരിക ഭാഗങ്ങളും ഈ വസ്ത്രത്തിൽ തെളിഞ്ഞു കാണുന്നു. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ അനാട്ടനി പ്രഫസർ മൈക്കിൾ ബ്ലണ്ടന്റെ റിപ്പോർട്ടിൽ കൈകളിലെ മെറ്റാകാർപ്പൽ, ഫാലൻജസ് അസ്ഥികൾ വ്യക്തമായി കാണാമെന്ന് എഴുതിയിരിക്കുന്നു.
സൂക്ഷ്മ നിരീക്ഷണം
പിന്നീട് പാതോളജിസ്റ്റുകൾ, ആർക്യോളജിസ്റ്റുകൾ, മൈക്രോ ബയോളജിസ്റ്റുകൾ, ഇമേജ് അനലിസ്റ്റുകൾ, ഓപ്റ്റിക്കൽ ഫിസിസ്റ്റുകൾ, സസ്യ ശാസ്ത്രജ്ഞന്മാർ, ന്യൂക്ലിയർ ശാസ്ത്രജ്ഞന്മാർ തുടങ്ങി എല്ലാ മേഖലകളിലും പെട്ട വിദഗ്ദ്ധ ശാസ്ത്രജ്ഞന്മാർ ഇതു സംബന്ധിച്ച് സൂക്ഷ്മ പഠനം ആംഭിച്ചു.
നൂറോളം അടിയുടെ പാടുകൾ ശരീരത്തിൽ കാണുന്നു. ഓരോ അടിപ്പാടും 3. 7 സെ. മി. വലിപ്പത്തിൽ ''ഡംബെൽ'' ആകൃതിയിൽ കാണപ്പെടുന്നു. ഈ ഓരോ പാടും നെഗറ്റീവ് ആയിട്ടാണ് കാണപ്പെടുന്നത്. അടിച്ച ആളിന്റെ കൈകളുടെ ആംഗിളും ഈ പാടുകളും ശാസ്ത്രജ്ഞന്മാർ താരതമ്യം ചെയ്യുകയും യാഥാർത്ഥ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കവിൾത്തടങ്ങൾ രണ്ടും അടിയേറ്റു വിയർത്തിരിക്കുന്നു. പുറം തോളുകൾ ഏതോ ഭാരമേറിയ വസ്തു വഹിച്ചത് പോലെ ചതഞ്ഞിരിക്കന്നു.
കൈകളിലെ ആണിപ്പഴുതുകളിൽ നിന്നും രക്തം ഒഴുകിയ അടയാളത്തെ ഗുരുത്വാകർഷണവുമായി താരതമ്യം ചെയ്തു പടിച്ചതിൽ നിന്ന് 65 ഡിഗ്രി ആംഗിളിലാണ് കുരിശിൽ തറയ്ക്കപ്പെട്ടതെന്ന് വ്യക്തമായി.
അത്ഭുതകരമായ മറ്റൊരു പ്രത്യേകത ഈ ഛായ ചിത്രത്തിൽ കരങ്ങളിലെ മണി ബന്ധത്തിലാണ് ആണിപ്പഴുതും രക്ത സ്രാവവും കാണപ്പെടുന്നതെന്നാണ്. അന്നു വരെയുള്ള എല്ലാ കലാ സൃഷ്ടികളും ഉള്ളം കൈകളിലാണ് ആണിപ്പഴുതു കാണിച്ചിരിക്കുന്നത്. പരമ്പരാഗതമായ വിശ്വാസവും അതു തന്നെ. എന്നാൽ ഉള്ളം കൈകളിൽ ആണി അടിച്ചാൽ മാംസം കീറി ക്രൂശിതൻ താഴെ വീഴും. കൈക്കുഴലിലാണെങ്കിൽ എത്ര ഭാരം വേണമെങ്കിലും താങ്ങും. 1930 ൽ ഡോ. പീറേ ബാർബറ്റ് എന്ന ഫ്രഞ്ച് സർജൻ ആണ് അനാട്ടമിക്കൽ ആയി ഇതു തെളിയിച്ചത്. ലിനൻ വസ്ത്രത്തിലെ ആണിപ്പഴുതുകൾ ഇതു ശരി വയ്ക്കുന്നു.
വക്ഷസിലെ വർത്തുളാകൃതിയിലുള്ള മുറിവിന് 4. 4 സെ. മി. വലിപ്പമുണ്ട്. വീതി 1. 1 സെന്റീമീറ്ററും. പ്രസിദ്ധ സർജ്ജന്മാർ അനാട്ടമിക്കൽ കണക്കു കൂട്ടൽ നടത്തി. അഞ്ച് ആറ് വാരിയെല്ലുകൾക്ക് ഇടയിലൂടെയാണ് ക്ഷതം ഏറ്റിരിക്കുന്നതെന്ന് തെളിയിച്ചു.
ഹെർക്കുലേനിയം എന്ന പുരാതന റോമൻ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഖനനം ചെയ്തപ്പോൾ ഡംബെൽ ആകൃതിലുള്ള ലോഹക്കഷ്ണം ഘടിപ്പിച്ച ചമ്മട്ടികൾ ലഭിച്ചു. മാറിലെ വർത്തുളാകൃതിയിലുള്ള മുറിവിനോട് സാദൃശ്യം പുലർത്തുന്ന പുരാതന റോമൻ കുന്തങ്ങളും ലഭിക്കുകയുണ്ടായി.
ഛായ ചിത്രം
ഈ നിഴൽ ചിത്രത്തിന് കാരണമായ വസ്തു എന്താണ്? ഇതു ശാസ്ത്രത്തിന് ഇന്നേവരെ കണ്ടു പിടിക്കുവാൻ സധിക്കാത്ത ഒരു സമസ്യയായി അവേശേഷിക്കുന്നു. എം 400 മൈക്രോസ്‌കോപ്പ് ഉപയോഗിച്ച നടത്തിയ പരീക്ഷണത്തിൽ പദാർത്ഥത്തിന്റെ മൂന്ന് അവസ്ഥയായ ഖര, ദ്രാവക, വാതകങ്ങൾ ഒന്നും കൊണ്ടല്ല ഈ ചിത്രം രൂപാന്തരപ്പെട്ടതെന്ന് അസന്നിഗ്ദ്ധമായി തെളിഞ്ഞു.
ദിന പ്രകാശത്തിന്റെ വ്യതിയാന വ്യത്യാസങ്ങൾക്ക് അനുസൃതമായി ഇതിന്റെ വർണ്ണത്തിനും വ്യത്യാസമുണ്ടാകുന്നു. പൊതുവേ ഇളം മഞ്ഞ നിറമെങ്കിലും ഫോട്ടോയിൽ വളരെ വ്യക്തമായ ചിത്രമായി ഇതു രൂപാന്തരപ്പെടുന്നു. മറ്റൊരു പ്രത്യേകത ഈ ചിത്രത്തോടു കൂടുതൽ അടുക്കും തോറും അവ്യക്തവും അപ്രത്യക്ഷവുമാകുന്ന പ്രതീതി ഉളവാകുന്നു എന്നതാണ്.
കാൽസ്യം കാർബണേറ്റ്
ഹെർക്കുലീസ് എയ്‌റോ സ്‌പേസ് സ്റ്റേഷൻ ക്രിസ്റ്റലോ ഗ്രാഫറായ ഡോ. ജോസഫ് കോൻബക് 1978 ൽ കച്ചയിലെ കാൽസ്യം കാർബണേറ്റ് ഘടകങ്ങൾ തിരിച്ചരിഞ്ഞു. ഇതു ജറുസലേം കല്ലറയിലെ ചുണ്ണാമ്പുകല്ലുമായി താരതമ്യം ചെയ്തു പഠിച്ചതിൽ അത്ഭുതകരമായ സാദൃശ്യം കണ്ടു.
അങ്ങനെ ഇത് ഒന്നാം നൂറ്റാണ്ടിൽ ജറുസലേം കല്ലറകളിൽ അടക്കം ചെയ്ത ഒരു ക്രൂശിത ശരീരത്തെ പൊതിഞ്ഞ വസ്ത്രമാണെന്ന് തെളിയിക്കപ്പെട്ടു.
റേഡിയോ കാർബൺ ടെസ്റ്റ്
ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാരായ ഡോ. എസ് വാർഡ് ഹാൾ, ഡോ. മൈക്കിൾ റ്റിറ്റോ, ഡോ. റോബർട്ട് ഹെഡ്ജ് എന്നിവരുടെ നേതൃത്വത്തിൽ റേഡിയോ കാർബൺ ടെസ്റ്റ് നടത്തി. 1988 ഒക്‌ടോബർ 13 ന് മ്യൂസിയത്തിൽ നടന്ന പ്രസ് കോൺഫറൻസിൽ ഈ കച്ച 1260 നും 1390 നും ഇടയിലുള്ളതാണെന്നും പ്രഖ്യാപിച്ചു.
റേഡിയോ കാർബൺ ടെസ്റ്റ് ജനങ്ങളെ വിഡ്ഢികളാക്കിയതാണോ? ഇതൊരു കലാ സൃഷ്ടിയാണെന്നുള്ള സഭാധികൃതരുടെ വാദം സത്യമോ? അടിയുടെ പാടുകളും സൂക്ഷ്മങ്ങളായ രേഖകൾ പോലും നെഗറ്റീവായി ചിത്രീകരിക്കുവാൻ ഒരു കലാകാരന് സാധിക്കുമോ? ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ മുഴുവൻ ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിട്ടും ബ്രഷിന്റെ പാടുകളോ, പെയിന്റിന്റെയോ മറ്റെന്തെങ്കിലും നിറക്കൂട്ടിന്റെ കണികകളോ കാണുവാൻ സാധിക്കുന്നില്ല. പിന്നെ എങ്ങനെ ഇതൊരു കലാസൃഷ്ടിയാകും? നൂലിഴകളുടെ പോലും പകുതി ഭാഗത്ത് മാത്രം പതിയത്തക്ക രീതിയിൽ ആർക്കെങ്കിലും പെയ്ന്റിങ് നടത്തുവാൻ സാധിക്കുമോ? ഇതേച്ചൊല്ലി ശാസ്ത്ര ലോകത്ത് വലിയ കോലാഹലങ്ങളും വാദ പ്രതിവാദങ്ങളും നടന്നു.
എന്നാൽ (ആർസിറ്റി) യ്ക്കു തെറ്റു പറ്റി എന്ന ചില റഷ്യൻ ശാസ്ത്രജ്ഞന്മാർ സമർത്ഥിച്ചു കാരണം 1532 ൽ ടൂറിൻ കത്തീഡ്രലിലുണ്ടായ തീപിടുത്തത്തിൽ വെള്ളിപ്പെട്ടിയിലിരുന്ന് ഉയർന്ന ഊഷ്മാവിന് വിധേയമായതിനാൽ കാർബൺ കണികൾ നൂതനങ്ങളായി കാണപ്പെട്ടു എന്ന് അവർ സമർത്ഥിച്ചു.
കല്ലറയ്ക്കുള്ളിൽ യേശുവിന്റെ ശരീരം പൊതിഞ്ഞിരിക്കുന്ന കച്ച കിടക്കുന്നതും കണ്ടുവെന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. ആ വർഷം തന്നെ എഡിയോ രാജാവായിരുന്ന അബ്ഗാർ അഞ്ചാമന്റെ ക്ഷണ പ്രകാരം തദേവൂസ് എന്ന ശിഷ്യൻ ഈ കച്ചയുമായി എഡീസായിലെത്തി രാജാവിന്റെ രോഗം ഭേദമാക്കിയെന്നും രാജാവും കുറെ പ്രജകളും ക്രിസ്തുമതം സ്വീകരിച്ചുവെന്നും ഐതിഹ്യമുണ്ട്. രാജാജ്ഞ പ്രകാരം ഹന്നാൻ എന്ന ചിത്രകാരൻ ഈ നിഴൽ ചിത്രം നോക്കി യേശുവിന്റെ രൂപം വരച്ചുവെന്നാണ് പരമ്പരാഗത വിശ്വാസം. പിന്നീട് ഇത് എഡീസാ ക്‌ളോത് എന്നറിയപ്പെട്ടു പോന്നു. എഡീസ കീഴടക്കിയ മുസ്ലിം ഭരണാധികാരിയിൽ നിന്നും റോമാനസ് എന്ന രാജാവ് ഈ കച്ച വീണ്ടെടുത്തുവെന്ന് ചരിത്ര രേഖകളുണ്ട്. പിന്നീട് ഫ്രാൻസിലേക്കും അതിനു ശേഷം ഇറ്റലിയിലേക്കും മാറ്റപ്പെട്ടതായി ചിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
എന്തായാലും ആധുനിക ശാസ്ത്രത്തിനോ സാങ്കേതിക വിദ്യകൾക്കോ, അത്യാധുനികങ്ങളായ ശാസ്ത്രീയോപകരണങ്ങൾക്കോ ഇന്നു പോലും കണ്ടെത്താൻ സാധിക്കാത്ത ഒരു നിഗൂഢ രഹസ്യമായി ആധുനിക ശാസ്ത്രത്തെ വെല്ലുവിളിച്ചു കൊണ്ട് ഈ കച്ച ടൂറിൻ കത്തീഡ്രലിലെ വെള്ളിപ്പെട്ടിയിൽ ഉറങ്ങുന്നു.
ടൂറിനിലെ കച്ചയിൽ നിന്ന് ശാസ്ത്രജ്ഞന്മാർ പുനരാവിഷ്‌കരിച്ച യേശുവിന്റെ രൂപം
ഇമേജ് അനലൈസിങ് ഉപകരണങ്ങൾ എക്‌സ് റേഡിയോ ഗ്രാഫ്, അൾട്രാ വയലറ്റ് റേഡിയേഷൻ എം. ഫോട്ടോമൈക്രോ സ്‌കോപ്പ് തുടങ്ങിയവ ഉപയോഗിച്ച് സ്റ്റുറപ് ടീം നടത്തിയ പരീക്ഷണത്തിൽ നിഴൽ ചിത്രം തുണിയുടെ ഒരു വശത്തു മാത്രമേ പതിഞ്ഞിട്ടുള്ളുവെന്നു വ്യക്തമായി. അത് നൂലിഴകളുടെ പോലും പകുതി ഭാഗത്ത് മാത്രമേ പതിഞ്ഞിട്ടുള്ളൂവെന്നും കണ്ടു. ശക്തിയേറിയ പ്രകാശത്തിന് വിധേയമാക്കിയിട്ടു പോലും ചിത്രം മറുവശത്തു കാണുവാൻ സാധിച്ചില്ല.
ന്യൂക്ലിയാർബാസ്റ്റ് തീയറി
ബ്രിട്ടീഷ് ന്യൂക്ലിയർ ഫിസിസിസ്റ്റ് ഡോ. കിറ്റിലിറ്റിലിന്റെ അഭിപ്രായം യേശുവിന്റെ ശരീരത്തിൽ നിന്നുണ്ടായ ഏതോ ന്യൂക്ലീയാർ പ്രഭാ പ്രസ്ഫുരണം കൊണ്ടാണ് ഈ നിഴൽ രൂപപ്പെട്ടത് എന്നാണ്.
രക്ത പരിശോധന
യുഎസ് മൈക്രോ ബയോളജിക്കൽ, ഫ്രഞ്ച് ജനറ്റിക് പ്രൊഫസർമാർ, ഇറ്റാലിയൻ ഫോറൻസിക് വിദഗ്ധ ർമാർ എന്നിവരുടെ സംഘം മൈക്രോ സ്‌പെക്‌ടോ ഫോട്ടോ മീറ്റർ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ രക്തത്തിലെ ഹീമോഗ്ലോബിനും ഇരുമ്പു ഘടകങ്ങളും തെളിഞ്ഞു കണ്ടു. ഇത് എ. ബി. ഗ്രൂപ്പിൽ പെട്ട രക്തമാണെന്നും നിർണ്ണയിച്ചു.
ഡിഎൻഎ
പിന്നീട് ഡിഎൻഎയ്ക്ക് വേണ്ടിയുള്ള സൂക്ഷ്മ പരീക്ഷണങ്ങൾ നടന്നു. ഇനോവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെഡിസിനിലെ ശാസ്ത്ര സംഘം ഇതിന്റെ നൂഴിലകളിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കുകയും ചെയിൻ റിയാക്ഷന് വിധേയമാക്കുകയും ചെയ്തു. ക്രോമോസോമുകളും മൂന്നു ജിൻസെഗ്മെന്റുകളും വേർതിരിച്ചെടുത്തു. ഡിഎൻഎ ടെക്‌നീഷ്യന്മാർ ഇതിൽ നിന്നും എക്‌സ് വൈ ക്രോമോസോമുകളും മൂന്നു ജിൻസെഗ്മെന്റുകളും വേർതിരിച്ചെടുത്തു. അതോടൊപ്പം ഡിഎൻഎയുടെ 700 അടിസ്ഥാന ഘടകങ്ങളും വേർതിരിച്ചു. (ഒരു മനുഷ്യ ജീനോ രൂപാന്തരപ്പെടണമെങ്കിൽ 300 കോടി അടിസ്ഥാന ഘടകങ്ങൾ വേണം)
മാലിന്യങ്ങൾ
കച്ചയിലെ മാലിന്യങ്ങളിൽ നിന്നും ഇസ്രയേലിൽ വളരുന്ന 58 സസ്യങ്ങളുടെ പൂമ്പൊടികൾ വേർതിരിച്ചു. ഈ കച്ചയെ നഖ ശിഖാന്തം എതിർത്തിരുന്ന സസ്യ ശാസ്ത്രജ്ഞന്മാരും പോളൻ അനലൈസ്റ്റുകളുമായി ഡോക്ടർ അഹറോൻ ഹോഖോ വിറ്റസ്, ഡോ. അവിനോഡാനിൽ എന്നീ യൂദ ശാസ്ത്രജ്ഞർക്ക് (ഡിപ്പാർട്ടെമെന്റ് ഓഫ് ബോട്ടണി ഹെർബേ യൂണിവേഴ്‌സിറ്റി) ഇത് ഒരു കാലത്ത് ഇസ്രയേലിൽ ഉണ്ടായിരുന്നുവെന്ന് അംഗീകരിക്കേണ്ടി വന്നു.
പ്രസിദ്ധ ടൂറിൻ മൈക്രോ അനലിസ്റ്റ് ഗ്ലോവനി റിജി തുണിയിലെ മാലിന്യങ്ങൾ ശേഖരിച്ചു പരീക്ഷണം നടത്തി. കാൽസ്യം ഉൾക്കൊള്ളുന്ന ദാതു ലവണങ്ങൾ ധാരാളമായി ഇതിൽ കാണപ്പെടുന്നുണ്ട് എന്നു മനസ്സിലാക്കി.