- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനോട്ടും വ്യാജ ലോട്ടറിയും ഉണ്ടാക്കാൻ ഒളിച്ചോടിയത് ഇഷ്ടപ്രകാരം; നോട്ട് പ്രിന്റ് ചെയ്യാൻ കാമുകന് പ്രിന്ററും സ്‌കാനറും എത്തിച്ചു കൊടുത്ത് കാമുകിയുടെ ഒപ്പം കൂടൽ; കൂടുതൽ തെളിവ് ശേഖരണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്; കുറ്റബോധമൊന്നുമില്ലാതെ എല്ലാം സമ്മതിച്ച് 32കാരിയായ പ്രണയിനിയും കൊച്ചുമുതലാളിയും; ഓർക്കാട്ടേരിയിലെ ഒളിച്ചോട്ടത്തിൽ അംജദും പ്രവീണയും ലക്ഷ്യമിട്ടത് എന്ത്?
വടകര: ഒളിച്ചോടി പിടിയിലായ കടയുടമയും ജീവനക്കാരിയും കള്ളനോട്ടടിയും വ്യാജ ലോട്ടറി നിർമ്മാണവും നടത്തിയതായത് ജീവിക്കാൻ പണമുണ്ടാക്കാൻ തന്നെ. ഒളിവിൽ കഴിയവെ പിടിയിലായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പുടമ വൈക്കിലിശേരി പുത്തൻപുരയിൽ മുഹമ്മദ് അംജദ് (23), കടയിലെ ജീവനക്കാരി ഒഞ്ചിയം മനക്കൽ പ്രവീണ (32) എന്നിവർ താമസിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച തെളിവ് ലഭിച്ചത്. ഇരുവരും കുറ്റസമ്മതവും നടത്തി. വ്യക്തമായ പ്ലാനോടെയാണ് ഇവർ നാടുവിട്ടതെന്നും പൊലീസ് പറയുന്നു. ഹേബിയസ് കോർപസ് ഹർജിയിൽ ഇരുവരേുയം ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്വന്തം ഇഷ്ട പ്രകാരമാണ് നാടുവിട്ടതെന്നായിരുന്നു ഇവർ കോടതിയെ അറിയിച്ചത്. കള്ളനോട്ട് കേസിൽ റിമാൻഡിലായ പ്രതികളെ ഹൈക്കോടതി വിട്ടയച്ചില്ല. ഇതോടെ കാമുകനും കാമുകിയും അഴിക്കുള്ളിലുമായി. ഇവരുടെ അറസ്റ്റിലെ വിശദാംശങ്ങൾ ഇനിയും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതോടെ മാത്രമേ കള്ളനോട്ടടിയുടേയും വ്യാജ ലോട്ടറികളുടേയും വസ്തുത പുറത്തറ
വടകര: ഒളിച്ചോടി പിടിയിലായ കടയുടമയും ജീവനക്കാരിയും കള്ളനോട്ടടിയും വ്യാജ ലോട്ടറി നിർമ്മാണവും നടത്തിയതായത് ജീവിക്കാൻ പണമുണ്ടാക്കാൻ തന്നെ. ഒളിവിൽ കഴിയവെ പിടിയിലായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പുടമ വൈക്കിലിശേരി പുത്തൻപുരയിൽ മുഹമ്മദ് അംജദ് (23), കടയിലെ ജീവനക്കാരി ഒഞ്ചിയം മനക്കൽ പ്രവീണ (32) എന്നിവർ താമസിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച തെളിവ് ലഭിച്ചത്. ഇരുവരും കുറ്റസമ്മതവും നടത്തി. വ്യക്തമായ പ്ലാനോടെയാണ് ഇവർ നാടുവിട്ടതെന്നും പൊലീസ് പറയുന്നു.
ഹേബിയസ് കോർപസ് ഹർജിയിൽ ഇരുവരേുയം ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്വന്തം ഇഷ്ട പ്രകാരമാണ് നാടുവിട്ടതെന്നായിരുന്നു ഇവർ കോടതിയെ അറിയിച്ചത്. കള്ളനോട്ട് കേസിൽ റിമാൻഡിലായ പ്രതികളെ ഹൈക്കോടതി വിട്ടയച്ചില്ല. ഇതോടെ കാമുകനും കാമുകിയും അഴിക്കുള്ളിലുമായി. ഇവരുടെ അറസ്റ്റിലെ വിശദാംശങ്ങൾ ഇനിയും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതോടെ മാത്രമേ കള്ളനോട്ടടിയുടേയും വ്യാജ ലോട്ടറികളുടേയും വസ്തുത പുറത്തറിയൂ. ഒരു കുറ്റബോധവുമില്ലാതെയാണ് ഇരുവരും പൊലീസിനോട് ഇടപെടുന്നതെന്നാണ് പുറത്തുവരുന്ന സൂചന.
മൂന്നുമാസം മുമ്പാണ് അംജദിനെ കാണാതായത്. ഇതേകുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയെങ്കിലും മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്തതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഇക്കഴിഞ്ഞ നവംബർ 13 മുതൽ പ്രവീണയെയും കാണാതായത്. ഇതേതുടർന്ന് ഇരുവരുടെയും ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തു. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ജയിൽ റോഡിലെ ഒരു വീടിന്റെ ഒന്നാം നിലയിൽ ഇവർ താമസിക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ഞായറാഴ്ച പുലർച്ചയോടെ അവിടെനിന്ന് പിടികൂടുകയുമായിരുന്നു.
ഇരുവരെയും വടകരയിൽ കൊണ്ടുവന്ന് ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ വടകര ഡിവൈ.എസ്‌പി ടി.പി. േപ്രമരാജിന്റെ നേതൃത്വത്തിൽ ഇവർ താമസിച്ച വീട്ടിൽ പരിശോധന നടത്തി. ഇവരുടെ പക്കൽനിന്ന് 100 രൂപയുടെ 50ഉം, 50ന്റെ 10ഉം കള്ളനോട്ടുകളും, കേരള ലോട്ടറിയുടെ 500 രൂപ സമ്മാനമടിച്ച നാല് വ്യാജ ടിക്കറ്റുകളും കണ്ടെത്തി. നോട്ടുകളും മറ്റും പ്രിന്റ് ചെയ്യുന്നതിനായി ഒന്നാം പ്രതിയായ അംജദിന് പ്രിന്ററും സ്‌കാനറും എത്തിച്ചത് രണ്ടാം പ്രതിയായ പ്രവീണയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യൻ കറൻസി നോട്ടുകളും ലോട്ടറി ടിക്കറ്റുകളും വ്യാജമായി നിർമ്മിച്ചതിന് ഇവർക്കെതിരെ എടച്ചേരി പൊലീസ് ഐ.പി.സി 465, 468, 471, 420, 489എ,(സി), ആർ.-ഡബ്ല്യു 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ട് വടകര കോടതിയിൽ നൽകിയ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
പുതിയറ ജയിൽറോഡിൽ ഒരു വീടിന്റെ ഒന്നാംനിലയിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു ഇവർ. ഇവിടെയാണു കള്ളനോട്ടുകൾ നിർമ്മിച്ചതെന്ന് പൊലീസ് പറഞ്ഞു. സമ്മാനാർഹമായ നമ്പറുള്ള ലോട്ടറി ടിക്കറ്റ് വ്യജമായി നിർമ്മിച്ച് പണം തട്ടിയതായും പൊലീസ് അറിയിച്ചു. കള്ളനോട്ട് കേസിൽ പ്രതികളായ ഇരുവരേയും വടകര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത ശേഷം ഹൈക്കോടതിയിൽ ഹാജരാക്കാൻ എറണാകുളത്തേക്കു കൊണ്ടുപോയി. കാണാതായതു സംബന്ധിച്ച് ഇരുവരുടേയും ബന്ധുക്കൾ ഹേബിയസ് കോർപസ് ഫയൽ ചെയ്ത സാഹചര്യത്തിലാണിത്.കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണു പൊലീസ് ഇരുവരേയും കോഴിക്കോട് നിന്നു പിടികൂടിയത്.
ആഴ്ചകളായി ഇവിടെ രഹസ്യമായി കഴിഞ്ഞ ഇരുവരേയും ശനിയാഴ്ച അർധരാത്രിയോടെയാണ് വടകര സി.ഐയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. മൊബൈൽ ഫോണിന്റെയും മറ്റ് ഉപകരണങ്ങളുടേയും ഓൺലൈൺ ബിസിനസ് നടത്തിവരുകയായിരുന്നു ഇവർ. അംജാദ് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പുതിയ സിം കാർഡ് ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്തിയിരുന്നത്. ഒരു നമ്പറിലേക്കുള്ള വിളിയിൽ സംശയം തോന്നിയ സൈബർ സെൽ പിന്തുടർന്ന് ടവർ ലൊക്കേഷൻ മനസിലാക്കിയാണ് സ്ഥലം കണ്ടെത്തി ഇരുവരേയും പിടികൂടിയത്.
ശനിയാഴ്ച അർദ്ധ രാത്രി കസ്റ്റടിയിൽ എടുത്ത ഇവരെ ഞായറായ്ച്ച പുലർച്ചെ വടകര സി ഐ ഓഫീസിൽ എത്തിച്ചു . ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാൻ ഇരുവരെയും പാലക്കാട് കണ്ടെത്തി തൃശൂരിൽ കണ്ടെത്തി എന്ന എന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. നവംബർ 17-നാണ് ഓർക്കാട്ടേരി മൊബൈൽ ഔട്ട്ലറ്റിൽ ജോലി നോക്കുന്ന പ്രവീണയെ കാണാതായത്. കാണാതായ ദിവസമായ നവംബർ 17 തിങ്കളാഴ്ചയും പതിവുപോലെ തന്റെ സ്‌കൂട്ടറിൽ പ്രവീണ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയിരുന്നു.
വൈകീട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതായത്. ഓർക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയാണ് പ്രവീണ. തലശ്ശേരി ചൊക്ലി സ്വദേശിയാണ് പ്രവീണ. ഭർത്താവ് ഷാജി കുവൈറ്റിൽ ജോലി ചെയ്യകയാണ് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്.