- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
വടകര: ഒളിച്ചോടിയ ശേഷം പിടിയിലായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമ വൈക്കിലശേരി പുത്തൻപുരയിൽ അംജാദും (23) ജീവനക്കാരി ഒഞ്ചിയം മനക്കൽ പ്രവീണയും (32) കള്ളനോട്ട് കേസിലും വ്യാജ ലോട്ടറി കേസിലും പ്രതികളായി. ഇതോടെ ഇവർക്ക് ജയിൽ വാസം ഉറപ്പായി. ഇരുവരും താമസിച്ച കോഴിക്കോട് പുതിയറയിലെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കള്ളനോട്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. നൂറു രൂപയുടെ നിരവധി വ്യാജനോട്ടുകളാണ് ഇവിടെ നിന്നു പിടിച്ചെടുത്തിരിക്കുന്നത്. ഈ കേസിൽ അംജാദ് ഒന്നാം പ്രതിയും പ്രവീണ രണ്ടാം പ്രതിയുമാണ്. പുതിയറ ജയിൽറോഡിൽ ഒരു വീടിന്റെ ഒന്നാംനിലയിൽ വാടകക്കു താമസിച്ചുവരികയായിരുന്നു ഇവർ. ഇവിടെ നിന്നാണ് നൂറു രൂപയുടെ കള്ളനോട്ടുകൾ നിർമ്മിച്ചത്. ഇതോടൊപ്പം ഇവർ വ്യാജ ലോട്ടറി നിർമ്മിച്ച് സമ്മാനം കൈപ്പറ്റിയതായും പൊലീസ് അറിയിച്ചു. സമ്മാനാർഹമായ നമ്പറുള്ള ലോട്ടറി ടിക്കറ്റ് തയാറാക്കിയാണ് പണം സ്വന്തമാക്കിയത്. മീഡിയാവൺ ചാനലിന്റെ ഐഡന്റിറ്റി കാർഡും ഇവർ കൃത്രിമമായി തയാറാക്കിയിട്ടുണ്ട്. ഇവയ
വടകര: ഒളിച്ചോടിയ ശേഷം പിടിയിലായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമ വൈക്കിലശേരി പുത്തൻപുരയിൽ അംജാദും (23) ജീവനക്കാരി ഒഞ്ചിയം മനക്കൽ പ്രവീണയും (32) കള്ളനോട്ട് കേസിലും വ്യാജ ലോട്ടറി കേസിലും പ്രതികളായി. ഇതോടെ ഇവർക്ക് ജയിൽ വാസം ഉറപ്പായി.
ഇരുവരും താമസിച്ച കോഴിക്കോട് പുതിയറയിലെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കള്ളനോട്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. നൂറു രൂപയുടെ നിരവധി വ്യാജനോട്ടുകളാണ് ഇവിടെ നിന്നു പിടിച്ചെടുത്തിരിക്കുന്നത്. ഈ കേസിൽ അംജാദ് ഒന്നാം പ്രതിയും പ്രവീണ രണ്ടാം പ്രതിയുമാണ്. പുതിയറ ജയിൽറോഡിൽ ഒരു വീടിന്റെ ഒന്നാംനിലയിൽ വാടകക്കു താമസിച്ചുവരികയായിരുന്നു ഇവർ. ഇവിടെ നിന്നാണ് നൂറു രൂപയുടെ കള്ളനോട്ടുകൾ നിർമ്മിച്ചത്. ഇതോടൊപ്പം ഇവർ വ്യാജ ലോട്ടറി നിർമ്മിച്ച് സമ്മാനം കൈപ്പറ്റിയതായും പൊലീസ് അറിയിച്ചു. സമ്മാനാർഹമായ നമ്പറുള്ള ലോട്ടറി ടിക്കറ്റ് തയാറാക്കിയാണ് പണം സ്വന്തമാക്കിയത്.
മീഡിയാവൺ ചാനലിന്റെ ഐഡന്റിറ്റി കാർഡും ഇവർ കൃത്രിമമായി തയാറാക്കിയിട്ടുണ്ട്. ഇവയും താമസ സ്ഥലത്ത് നടത്തിയ റെയ്ഡിൽ പൊലീസ് പിടിച്ചെടുത്തു. ഇവ നിർമ്മിക്കുന്നതിനു വേണ്ട കംപ്യൂട്ടർ, പ്രിന്റർ എന്നിവ ഇവിടെ നിന്നു കണ്ടെടുത്തു. കള്ളനോട്ട് കേസിൽ പ്രതികളായ ഇരുവരേയും വടകര മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത ശേഷം ഹൈക്കോടതിയിൽ ഹാജരാക്കാൻ എറണാകുളത്തേക്കു കൊണ്ടുപോയി. കാണാതായതു സംബന്ധിച്ച് ഇരുവരുടേയും ബന്ധുക്കൾ ഹേബിയസ് കോർപസ് ഫയൽ ചെയ്ത സാഹചര്യത്തിലാണ് ഇത്. ഈ കേസിൽ ഹൈക്കോടതി തീർപ്പുണ്ടാക്കിയാലും ജയിൽ വാസം ഉറപ്പാണ്.
മൊബൈൽ ഷോപ്പ് ഉടമയായ അംജാദിനു പിന്നാലെ ജീവനക്കാരി പ്രവീണയേയും കാണാതായത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കെയാണ് പൊലീസ് ഇരുവരേയും കോഴിക്കോട് നിന്നു പിടികൂടിയത്. ആഴ്ചകളായി ഇവിടെ രഹസ്യമായി കഴിഞ്ഞ ഇരുവരേയും ശനിയാഴ്ച അർധരാത്രിയോടെ വടകര സിഐയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അതിസമർഥമായാണ് പിടികൂടിയത്. മൊബൈൽ ഫോണിന്റെയും മറ്റ് ഉപകരണങ്ങളുടേയും ഓൺലൈൺ ബിസിനസ് നടത്തിവരുകയായിരുന്നു ഇവർ. ഇവരെ ഹേബിയസ് കോർപസ് ഹർജിക്ക് അടിസ്ഥാനമായാണ് പിടികൂടിയത്. അതുകൊണ്ട് തന്നെ ഹൈക്കോടതി ഇരുവരേയും അവരുടെ നിലപാട് അറിഞ്ഞ ശേഷം വിട്ടയയ്ക്കാനായിരുന്നു സാധ്യത. ഇതിനിടെയാണ് കള്ളനോട്ട് കേസ് വരുന്നത്. ഇതോടെ ഒളിച്ചോട്ടക്കാർ രക്ഷപ്പെടില്ലെന്ന് ഉറപ്പാവുകയാണ്.
സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് ഒളിച്ചോട്ടവും ഓൺലൈൻ ബിസിനസുമൊക്കെ എന്നാണ് അംജാദ് പൊലീസിനോട് പറഞ്ഞത്. ഇതിനിടയിലാണ് ഏവരേയും ഞെട്ടിപ്പിച്ച് കൊണ്ട് കള്ളനോട്ട് നിർമ്മാണം നടത്തിയ വിവരവും പുറത്താവുന്നത്. മറ്റു സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നു പരിശോധിക്കുകയാണ് പൊലീസ്. കള്ളനോട്ട് മാഫിയയുടെ ഇടനിലക്കാരനാണ് അംജദ് എന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കള്ളക്കളികളെല്ലാം പ്രവീണയ്ക്കും അറിയാമായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കള്ളനോട്ട് ബിസിനസ്സിന് വേണ്ടിയാണ് ഇവർ ഒളിവിൽ താമസിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
ഇടപാടൊക്കെ ഇന്റർനെറ്റിലൂടെയായതിനാൽ കണ്ടെത്താൻ ഏറെ പ്രയാസമായി. കംപ്യൂട്ടറിൽ അതിവൈദഗ്ധ്യമുള്ള അംജാദ് രണ്ടോ മൂന്നോ ദിവസം കൂടുന്‌പോൾ പുതിയ സിം കാർഡ് ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്തിയത്. ഒരു നന്പറിലേക്കുള്ള വിളിയിൽ സംശയം തോന്നിയ സൈബർ സെൽ പിന്തുടർന്ന് ടവർ ലൊക്കേഷൻ മനസിലാക്കിയാണ് സ്ഥലം കണ്ടെത്തിയതും ഇരുവരേയും പിടികൂടിയതും. താമസകേന്ദ്രത്തിൽ ആരെങ്കിലും എത്തിപ്പെടുന്നുണ്ടോ എന്നറിയാൻ സിസിടിവി സ്ഥാപിച്ച് കംപ്യൂട്ടറിലും മൊബൈലിലും ദൃശ്യങ്ങൾ കാണാൻ കഴിയുന്ന രീതിയിലുള്ള സംവിധാനവും ഒരുക്കിയിരുന്നു. വീട്ടിനുള്ളിൽ കയറി അറസ്റ്റ് ചെയ്യാനാവില്ലെന്ന് മനസിലാക്കിയ പൊലീസ് രഹസ്യനീക്കത്തിലൂടെ ഇരുവരെയും പിടികൂടുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അംജാദിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി.
സപ്തംബർ 11 മുതലാണ് അംജാദിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ രണ്ടും മാസം പിന്നിട്ടപ്പോൾ കടയിലെ ജീവനക്കാരി പ്രവീണയെയും നവംബർ 13 മുതൽ കാണാതായി. ഇവരുടെ തിരോധാനം നാട്ടിലാകെ സംസാര വിഷയമായി. രണ്ടു പേരുടെയും ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ പൊലീസിനോട് വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ച അവസരത്തിലാണ് ഇവരെ കോഴിക്കോട് നിന്നു കണ്ടെത്തുന്നത്. ഓർക്കാട്ടേരിയിലെ കടയിൽ ജോലി തുടങ്ങിയതു മുതൽ ഇരുവരും നല്ല ബന്ധത്തിലായിരുന്നു. അംജാദിന് ചേച്ചിയാണ് ഏഴു വയസുള്ള കുട്ടിയുടെ അമ്മയായ പ്രവീണ. ഇയാൾ ആവശ്യപ്പെട്ടതു പ്രകാരമാണ് പ്രീവീണ സ്ഥലം വിട്ടത്.
ഓർക്കാട്ടേരിയിൽ നിന്നു പ്രവീണ കട പൂട്ടി സ്‌കൂട്ടറിൽ വടകര സാന്റ്ബാങ്ക്‌സിൽ എത്തിയ ശേഷമാണ് അംജാദ് ഇവരെ ബൈക്കിൽ കോഴിക്കോടേക്ക് കൊണ്ടുപോയത്. സ്‌കൂട്ടർ ഉപേക്ഷിച്ച നിലയിൽ സാന്റ്ബാങ്ക്‌സിൽ കണ്ടെത്തിയിരുന്നു. താൻ മരിക്കുകയാണെന്ന് എഴുതിയ ആത്മഹത്യകുറിപ്പ് ഇവിടെ നിന്നു കണ്ടെടുത്തിരുന്നു. നേരത്തെ തന്നെ അംജാദ് കോഴിക്കോട് വീട് വാടകക്കെടുത്തിരുന്നു.