കൊച്ചി: 'അസ്ഥികൾക്കുണ്ടാകുന്ന ഒടിവും ചതവും'ദ്വിദിന ശിൽപശാല അമ്യതയിൽ നടത്തി. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഓർത്തോപീഡിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ശിൽപശാല നടത്തിയത്

അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻനായർ ശിൽപശാലയുടെ ഉൽഘാടനം നിർവഹിച്ചു. ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ ഭദ്രദീപം കൊളുത്തി
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള അസ്ഥി രോഗങ്ങളുടെ ശസ്ത്രക്രിയാ രീതികളെക്കുറിച്ചും, ശസ്ത്രക്രിയാപരിചരണത്തെക്കുറിച്ചും ശിൽപശാലയിൽ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.  അസ്ഥിഭംഗങ്ങൾ, അസ്ഥിപൊട്ടലുകൾ, അസ്ഥി തേയ്മാനം തുടങ്ങിയ അസ്ഥിരോഗ ചികിത്സകളുടെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചും വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള അസ്ഥിരോഗചികിത്സാ വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുത്തു

കേരള ഓർത്തോപീഡിക് അസ്സോസിയേഷൻ പ്രസിഡന്റ് ഡോ. ഡൊമിനിക് കെ. പുത്തൂർ, കൊച്ചിൻ ഓർത്തോപീഡിക് അസ്സോസിയേഷൻ പ്രസിഡന്റ് ഡോ. സബിൻ വിശ്വനാഥ്, ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ചന്ദ്രബാബു കെ.കെ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ.സിങ്ങ്, ഡോ. ഭാസ്‌ക്കരൻ എന്നിവർ സംസാരിച്ചു.