- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒരുമ ഈസ്റ്റർ -വിഷു ആഘോഷങ്ങൾ വർണ്ണാഭമായി
ഓർലാന്റോ: ഒരുമ ഈസ്റ്റർ -വിഷു ആഘോഷങ്ങൾ വർണ്ണ ശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. നിരവധി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ഈസ്‌റെർ എഗ്ഗ് ഹണ്ടോടുകൂടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വിഷു കണിയും കൈനീട്ടവും പിന്നെ മതസൗഹാർദ്ദം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ പതിവിലും വ്യത്യസ്തമായി കുട്ടികൾ തിരികൾ തെളിച്ചു കലാപരിപാടികൾക്ക് തുടക്കം
ഓർലാന്റോ: ഒരുമ ഈസ്റ്റർ -വിഷു ആഘോഷങ്ങൾ വർണ്ണ ശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. നിരവധി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ഈസ്‌റെർ എഗ്ഗ് ഹണ്ടോടുകൂടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വിഷു കണിയും കൈനീട്ടവും പിന്നെ മതസൗഹാർദ്ദം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ പതിവിലും വ്യത്യസ്തമായി കുട്ടികൾ തിരികൾ തെളിച്ചു കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.
സ്മിത നോബിളും സംഘവും അവതരിപ്പിച്ച സെമി ക്ലാസ്സിക്കൽ നൃത്തം ഏവരുടെയും കണ്ണും കാതും കുളിർമയെകുന്നതായിരുന്നു . തുടർന്ന് ഒരുമയുടെ പ്രസിഡണ്ട്സായിറാം എല്ലാവര്ക്കും സ്വാഗതം ആശംസിക്കുകയും ,ഈസ്റ്റർ- വിഷു ആഘോഷങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയുത് . അതിനുശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് പ്രോഗ്രാം കോർഡിനേറ്റർ ദയ കാംപിയിൽ നേതൃത്വം നല്കി. തുടർന്ന് ഈ വരഷത്തെ ഭാരവാഹികളെ പരിചയപെടുത്തി .

ഒരുമയുടെ സെക്രട്ടറി ആയി അഭിലാഷ്, ജോയിന്റ് സെക്രട്ടറിയായി ഷാനവാസ്, ട്രഷററായി ജോജോ തോമസ് , പ്രോഗ്രാം കോർഡിനേറ്ററായി ദയ കാംപിയിൽ എന്നിവരെ പരിച്ചയപെടുത്തുകയും യൂത്ത് കമ്മിറ്റി ആയി ആശിഷ് ജോയ്, അനിരുദ്ധ് പാലിയത്ത്, സാറാ കാംപിയിൽ, സ്റ്റെഫിന എന്നിവരെ വേദിയിൽ പ്രഖ്യാപിക്കുകയും ചെയുതു. ഒരുമയുടെ സെക്രട്ടറി അഭിലാഷ് നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടെ പരിപാടിക്ക് സമാപനമായി..



