ലോസ് ഏഞ്ചൽസ്: ഇത്തവണത്തെ ഓസ്‌കാർ പുരസ്‌ക്കാരം നേടി നടൻ വിൽ സ്മിത്ത്. മികച്ച നടനുള്ള പുരസ്‌ക്കാരമാണ് വിൽ സ്മിത്തിനെ തേടി എത്തിയത്. കിങ് റിച്ചാർഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി ദ ഐയ്സ് ഓഫ് ടമ്മി ഫായെ എന്ന ചിത്രത്തിലെ അഭിനയത്തിന് ജസീക്ക ചസ്റ്റൻ തെരഞ്ഞെടുക്കപ്പെട്ടു. കോഡയാണ് മികച്ച ചിത്രം. ജയിൻ കാമ്പയിനാണ് മികച്ച സംവിധായക. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

മികച്ച സഹനടനായി ട്രോയ് കോട്‌സൂർ തെരഞ്ഞെടുക്കപ്പെട്ടു. 'കോടയിലെ' പ്രകടനത്തിനാണ് താരം അവാർഡ് നേടിയത്. ഓസ്‌കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ നടനാണ് ട്രോയ്. അവാർഡ് സ്വീകരിക്കാൻ ട്രോയ് വേദിയിലെത്തിയപ്പോൾ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് കാണികൾ താരത്തെ അഭിനന്ദിച്ചത്.

35 വർഷം മുമ്പ് 1986ൽ ചിൽഡ്രൻ ഓഫ് എ ലെസർ ഗോഡിലെ പ്രകടനത്തിന് ബധിരയായ നടി മാർലീ മാറ്റ്ലിൻ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തന്റെ വിജയം ബധിരരും വികലാംഗരുമായ ആളുകൾക്കും കോടയിലെ സഹപ്രവർത്തകർക്കുമായി ട്രോയ് സമർപ്പിച്ചു. 'ഇവിടെ ആയിരിക്കാൻ സാധിച്ചത് ഒരു വിസ്മയമാണ്, ഇത് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. എന്റെ പ്രകടനത്തെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി', അവാർഡ് വാങ്ങിയശേഷം ട്രോയ് ആംഗ്യഭാഷയിൽ പറഞ്ഞു.

മികച്ച സഹനടിയായി അരിയാന ഡെബോസ് തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റീഫൻ സ്പിൽബെർഗ് ഒരുക്കിയ വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ ഡ്യൂൺ ആറ് അവാർഡുകൾ കരസ്ഥമാക്കി. എഡിറ്റിങ് , പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഒർജിനൽ സ്‌കോർ, ഛായാഗ്രഹണം, മികച്ച വിഷ്വൽ ഇഫക്ട്സ് എന്നീ പുരസ്‌കാരങ്ങളാണ് ഡ്യൂൺ നേടിയത്.

ഡിസ്‌നി ചിത്രം 'എൻകാൻടോ' മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കി. അരിയാന ഡെബോസ് ആണ് മികച്ച സഹനടിക്കുള്ള അവാർഡ് നേടിയത്. സ്റ്റീഫൻ സ്പിൽബെർഗ് ഒരുക്കിയ വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഓസ്‌കർ നേടുന്ന ആദ്യ ട്രാൻസ്‌ജെൻഡറാണ് അരിയാന.

പുരസ്‌ക്കാരങ്ങൾ ഇങ്ങനെ:

മികച്ച ചിത്രം- കോഡ
മികച്ച നടി- ജെസീക്ക ചസ്റ്റൻ (ദ ഐയ്സ് ഓഫ് ടമ്മി ഫായേ
മികച്ച നടൻ- വിൽ സ്മിത്ത് (കിങ് റിച്ചാർഡ്)
മികച്ച സംവിധായിക/ സംവിധായകൻ- ജെയിൻ കാമ്പയിൻ (ദ പവർ ഓഫ് ദ ഡോഗ്)
മികച്ച ഗാനം - ബില്ലി എലിഷ്, ഫിന്നെസ് ഒ കോനൽ (നോ ടൈം ടു ഡൈ)
മികച്ച ഡോക്യുമെന്ററി ചിത്രം- സമ്മർ ഓഫ് സോൾ
മികച്ച ചിത്രസംയോജനം- ജോ വാക്കർ (ഡ്യൂൺ)
മികച്ച സംഗീതം (ഒറിജിനൽ)- ഹാൻസ് സിമ്മർ (ഡ്യൂൺ)
മികച്ച അവലംബിത തിരക്കഥ- സിയാൻ ഹെഡെർ (കോഡ)
മികച്ച തിരക്കഥ (ഒറിജിനൽ)- കെന്നത്ത് ബ്രാന (ബെൽഫാസ്റ്റ്)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ദ ലോംഗ് ഗുഡ്ബൈ
മിച്ച വസ്ത്രാലങ്കാരം- ജെന്നി ബെവൻ (ക്രുവല്ല)
മികച്ച അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാർ (ജപ്പാൻ)
മികച്ച സഹനടൻ- ട്രോയ് കൊട്സർ (കോഡാ)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിൻഡ്ഷീൽഡ് വൈപ്പർ
മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം- എൻകാന്റോ
മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
മികച്ച വിഷ്വൽ എഫക്ട്- പോൾ ലാംബെർട്ട്, ട്രിസ്റ്റൻ മൈൽസ്, ബ്രയാൻ കോണർ, ജേർഡ് നെഫ്സർ (ഡ്യൂൺ)
മികച്ച ഡോക്യുമെന്റി (ഷോർട്ട് സബ്ജക്ട്)- ദ ക്യൂൻ ഓഫ് ബാസ്‌കറ്റ് ബോൾ
മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസർ (ഡ്യൂൺ)
മികച്ച അനിമേറ്റഡ് ഷോർട് ഫിലിം 'ദ വിൻഡ്ഷീൽഡ് വൈപർ'
മികച്ച സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഡ്യൂൺ
മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‌കർ ജോ വാക്കർ (ഡ്യൂൺ)
മാക് റൂത്ത്, മാർക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹെംഫിൽ, റോൺ ബാർട്ലെറ്റ് എന്നിവർ മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം നേടി.
2022 ലെ ഓസ്‌കർ നാമനിർദ്ദേശ പട്ടിക
സംവിധാനം

കെന്നത്ത് ബ്രനാഗ്- ബെൽഫാസ്റ്റ്

റൂസുകെ ഹമാഗുച്ചി- ഡ്രൈവ് മൈ കാർ

പോൾ തോമസ് ആൻഡേഴ്സൺ- ലൈക്കോറൈസ് പിസ്സ

ജെയ്ൻ കാമ്പ്യൻ - ദി പവർ ഓഫ് ദി ഡോഗ്

സ്റ്റീവൻ സ്പിൽബർഗ്- വെസ്റ്റ് സൈഡ് സ്റ്റോറി

മികച്ച ചിത്രം

ബെൽഫസ്റ്റ്

കോട

ഡോണ്ട് ലുക്ക് അപ്പ്

ഡ്രൈവ് മൈ കാർ

ഡ്യൂൺ

കിങ് റിച്ചാർഡ്

ലൈക്കോറൈസ് പിസ്സ

നൈറ്റ്മെയർ ആലി

ദി പവർ ഓഫ് ദി ഡോഗ്

വെസ്റ്റ് സൈഡ് സ്റ്റോറി

മികച്ച നടൻ

ഹാവിയർ ബാർഡെം- ബീയിങ് ദി റിക്കാർഡോസ്

ബെനഡിക്ട് കംബർബാച്ച്- ദി പവർ ഓഫ് ദി ഡോഗ്

ആൻഡ്രൂ ഗാർഫീൽഡ്- ടിക്ക്, ടിക്ക്...ബൂം!

വിൽ സ്മിത്ത്- കിങ് റിച്ചാർഡ്

ഡെൻസൽ വാഷിങ്ടൺ- ദി ട്രാജഡി ഓഫ് മാക്‌ബത്ത്

മികച്ച നടി

ജെസീക്ക ചാസ്റ്റെയ്ൻ- ദി ഐസ് ഓഫ് ടാമി ഫേ

ഒലിവിയ കോൾമാൻ- ദി ലോസ്റ്റ് ഡോട്ടർ

പെനിലപി ക്രൂസ്- പാരലൽ മദേഴ്‌സ്

നിക്കോൾ കിഡ്മാൻ- ബീയിങ് ദി റിക്കാർഡോസ്

ക്രിസ്റ്റൻ സ്റ്റുവാർട്ട്- സ്പെൻസർ