- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത മുശാവറ അംഗം ഒ.ടി. മൂസ മുസ്ലിയാർ അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് മുടിക്കോട് ജുമാ മസ്ജിദിൽ
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ.ടി. മൂസ മുസ്ലിയാർ മുടിക്കോട് (74)അന്തരിച്ചു. സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റാണ്. നേരത്തെ ജനറൽ സെകട്ടറിയും ജില്ലാ മുശാവറ അംഗവുമായിരുന്നു . 2018 മുതൽ കേന്ദ്ര മുശാവറയിൽ അംഗമാണ്.മുടിക്കോട് മഹല്ല് പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളിൽ സേവനം ചെയ്തു. പാണ്ടിക്കാട് ഹിമായ്യത്തു സുന്നിയ്യ, ദാറുൽ ഇർഫാൻ കൊളേജ്, അൽ ഫാറൂഖ് ശരീഅത്ത് കോളെജ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ്.
പാണ്ടിക്കാടിനടുത്ത് പന്തല്ലൂർ മുടിക്കോട് സ്വദേശിയായ മൂസ മുസ്ലിയാർ ദീർഘകാലമായി ദർസ്(പള്ളികളോട് ചേർന്നുള്ള മതപഠന കേന്ദ്രം)രംഗത്ത് സജീവമാണ്. നിരവധി ശിഷ്യന്മാരുണ്ട്. മലപ്പുറം ജില്ലയിൽ സമസ്തയുടെ നേതൃനിരയിലെ മികച്ച സംഘാടകനാണ് ഒ.ടി. മുസ മുസ്ലിയാർ. ഇന്നലെ രാത്രി രണ്ട് മണിയോടെ സ്വവസതിയിൽ വച്ചായിരുന്നു നിര്യാണം. ജനാസ നമസ്‌കാരം വീട്ടിൽ വെച്ച് തവണകളായി നടന്നു വരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് മുടിക്കോട് ജുമാ മസ്ജിദിൽ നടക്കും.