- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയ്ക്കു പിന്നാലെ ഇന്ധന സബ്‌സിഡി വെട്ടിക്കുറയ്ക്കാൻ മറ്റു ഗൾഫ് രാജ്യങ്ങൾ; തീരുമാനം നടപ്പാക്കാൻ സൗദിയും
ജിദ്ദ: ഇന്ധന സബ്‌സിഡി പിൻവലിക്കാനുള്ള യുഎഇയുടെ തീരുമാനത്തിനു പിന്നാലെ മറ്റു ഗൾഫ് രാജ്യങ്ങളും ഇന്ധന സബ്‌സിഡി പിൻവലിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഗ്യാസോലൈൻ വിലയിലുള്ള വ്യത്യാസം പെട്രോൾ കള്ളക്കടത്തിലേക്ക് വഴിതെളിക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലിനെ തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ ഇന്ധന സബ്
ജിദ്ദ: ഇന്ധന സബ്‌സിഡി പിൻവലിക്കാനുള്ള യുഎഇയുടെ തീരുമാനത്തിനു പിന്നാലെ മറ്റു ഗൾഫ് രാജ്യങ്ങളും ഇന്ധന സബ്‌സിഡി പിൻവലിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഗ്യാസോലൈൻ വിലയിലുള്ള വ്യത്യാസം പെട്രോൾ കള്ളക്കടത്തിലേക്ക് വഴിതെളിക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലിനെ തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ ഇന്ധന സബ്‌സിഡി പിൻവലിക്കാൻ ആലോചിക്കുന്നത്.
ഇന്ധന സബ്‌സിഡി പിൻവലിച്ചതിനെ തുടർന്ന് യുഎഇയിൽ ഇന്നു മുതൽ പെട്രോൾ വിലയിൽ വർധന ഉണ്ടായിട്ടുണ്ട്. കൂടാതെ രാജ്യാന്തര വിപണിയിലെ നിരക്കനുസരിച്ച് എല്ലാ മാസവും വില പുതുക്കി നിശ്ചയിക്കുകയും ചെയ്യും.
സബ്‌സിഡി എടുത്തുകളഞ്ഞ് ഇന്ധന വില കൂടുന്നതു മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും അതുമൂലമുള്ള അധികബാധ്യതയും കണക്കിലെടുത്ത ശേഷം മാത്രമേ സൗദി ഭരണകൂടം സബ്‌സിഡി പിൻവലിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്നാണ് റിപ്പോർട്ട്.
പെട്രോൾ വില വർധിപ്പിക്കുന്നതു മൂലം ഗതാഗത കുരുക്കും വാഹനപ്പെരുപ്പവും നിയന്ത്രിക്കാൻ സാധിക്കുമെന്നതിനാൽ വർഷങ്ങളായി ഇക്കാര്യത്തിൽ സൗദി പഠനം നടത്തിവരുന്നുണ്ട്. അതേസമയം പെട്രോൾ വില വർധിപ്പിക്കുന്നതു മൂലം പൗരന്മാർക്ക് അധികബാധ്യത ഉണ്ടായാൽ അത് ശമ്പള വർധനവിലൂടെയോ മറ്റ് ആനുകൂല്യങ്ങളിലൂടെയോ നൽകാൻ സർക്കാർ ആലോചിക്കുന്നുമുണ്ട്. എന്തൊക്കെയായാലും ഉടൻ തന്നെ സൗദിയും സബ്‌സിഡി പിൻവലിക്കുമെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.