- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഞ്ചിലും സ്വകാര്യ ഭാഗത്തും പിടിക്കുമ്പോൾ അനുഭവിച്ചതുകൊടിയ വേദന; സഹികെട്ട് വീട്ടിൽ പറഞ്ഞപ്പോൾ പുറം ലോകം അറിഞ്ഞത് ഉസ്താദിന്റെ മടിയിലെ പഠിപ്പിക്കൽ പീഡനം; 54-കാരൻ ഒളിവിൽ പോയത് അഴിക്കുള്ളിലെ കിടപ്പിൽ നിന്ന് രക്ഷപ്പെടാൻ; ഒടുവിൽ ഒതുക്കുങ്ങൽ മുഹമ്മദ് കുടുങ്ങി
മലപ്പുറം: നെഞ്ചിലും സ്വകാര്യഭാഗങ്ങളിലുമെല്ലാം ഉസ്താദ് പിടിച്ച് വേദനിപ്പിക്കുന്നു. മദ്രസയിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയായ എട്ടു വയസ്സുകാരി പറഞ്ഞത് കേട്ട് മാതാപിതാക്കൾ ഞെട്ടിപ്പോയി. വിശദമായി ചോദിച്ചപ്പോൾ ഉസ്താദ് എല്ലാ ദിവസവും ക്ലാസ്സിനിടയിൽ പെൺകുട്ടികളെ മടിയിലിരുത്തുകയും ശരീരഭാഗങ്ങളിൽ പിടിച്ചു വേദനിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. ഇതോടെ മാതാപിതാക്കൾ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു.
കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ 54 കാരനായ ഉസ്താദിന്റെ വൈകൃതങ്ങൾ ഓരോന്നായി പുറത്തു പറഞ്ഞു. ഇതോടെ ചൈൽഡ്ലൈൻ പ്രവർത്തകർ വിവരം പൊലീസിൽ അറിയിക്കുകയും മദ്രസാ അദ്ധ്യാപകനായ ഒതുക്കുങ്ങൽ കുഴിപ്പുറം തെക്കരത്ത് ഹൗസിൽ മുഹമ്മദി(54)നെതിരെ ഫെബ്രുവരി 17 ന് മലപ്പുറം വനിതാ പൊലീസ് കേസെടുക്കുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പെൺകുട്ടിയുടെ മൊഴി അനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ 4 സഹപാഠികളെ കൗൺസിലിങ് നടത്തിയപ്പോൾ ഇയാൾ പീഡനം നടത്തിയതായി വിവരം ലഭിച്ചു. പലപ്പോഴും ശരീരഭാഗങ്ങളിൽ പിടിച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് ചൈൽഡ്ലൈൻ പ്രവർത്തകരുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ നാലു പെൺകുട്ടികളുടെ മാതാപിതാക്കളും ഇയാൾക്കെതിരെ പരാതി നൽകി.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ ഒതുക്കുങ്ങൽ മുഹമ്മദിന് മലപ്പുറം ഡി.വൈ.എസ്‌പി പി.സുദർശന്റെനേതൃത്വത്തിൽ വനിതാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ പി.വി സിന്ധുവിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേ സമയം മദ്രസയിൽ പഠിക്കുന്ന മറ്റു കുട്ടികളെ കൗൺസിലിങ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചൈൽഡ്ലൈൻ സംഘം. ഏതെങ്കിലും തരത്തിൽ ഇയാൾ മറ്റു കുട്ടികളെയും ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണിത്. എന്നാൽ ചില മാതാപിതാക്കൾ ഇക്കാര്യത്തിൽ എതിർപ്പുയർത്തിയിട്ടുണ്ട്. അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കുട്ടികൾക്കു നേരെയുണ്ടാകുന്ന പീഡനം വർദ്ദിച്ച സാഹചര്യത്തിൽ മദ്രസകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്താൻ അധികൃതർക്ക് ആലോചനയുണ്ട്. എന്നാൽ ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് അറിയില്ല. ഇതു സംബന്ധിച്ച് പള്ളിക്കമ്മറ്റികൾക്ക് കത്തു നൽകുമെന്നും അധികൃതർ പറയുന്നു.
അടുത്തിടെയായി നിരവധി കുട്ടികളാണ് പീഡനത്തിരയാവുന്നത്. പലതും പുറം ലോകം അറിയാതെ പോകുകയാണ്. കുട്ടികൾ പറഞ്ഞാലും മാതാപിതാക്കൾ വിവരം മൂടിവയ്ക്കുകയാണ് പതിവ്. മദ്രസകളിലെ ഉസ്താദ്മാർക്കെതിരെ പ്രതികരിക്കതുന്നവരെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാലാണ് പലരും പിന്മാറുന്നത്. എങ്കിലും പല മാതാപിതാക്കളും ഇപ്പോൾ ധൈര്യസമേതം പരാതിയുമായി മുന്നോട്ട് വരുന്നുണ്ട്.
സർക്കാർ സംവിധാനങ്ങളുടെ പരിപൂർണ്ണ പിൻതുണ ലഭിക്കുന്നതിനാലാണ് മാതാപിതാക്കൾ സധൈര്യം മുന്നിട്ടിറങ്ങുന്നത്. സാധാരണക്കാരായവർ ഇപ്പോഴും പേടിച്ച് മാറി നിൽക്കുകയാണ് പതിവ്. മതപഠനത്തിന്റെ പ്രാഥമിക ഘട്ടം കഴിയുമ്പോഴേക്കും പല മാതാപിതാക്കളും അവരുടെ കുട്ടികളുടെ മദ്രസകളിലെ പഠനം അവസാനിപ്പിക്കുകയാണ് ഇപ്പോൾ.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.