ആത്മഹത്യകൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഒരു നിമിഷത്തെ എടുത്തുചാട്ടം കൊണ്ട് നഷ്ടപ്പെടുത്തേണ്ടതല്ല നമ്മുടെ വിലപ്പെട്ട ജീവിതം എന്ന് പറഞ്ഞുവക്കുകയാണ് ഒ.ടി.പി എന്ന ഹ്രസ്വചിത്രം.

സാഹിത്യകാരിയും സാമൂഹിക പ്രവർത്തകയും മലയാളം പ്രൊഫസ്സറുമായ മ്യൂസ് മേരി ജോർജിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കൊച്ചു ചിത്രം റിലീസ് ചെയ്തത്.

മാനസ ദിവിഷ്, ശ്രീജിത്ത് സഹ്യ എന്നിവർ അഭിനയിച്ചിരുന്ന ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത് രതീഷ് ടി എസ് ആണ്. ലോക് ഡൗൺ കാലയളവിൽ ജനശ്രദ്ധ നേടിയ ഫസ്റ്റ് ബോട്ടിൽ, മകൾ എന്നീ ഹ്രസ്വ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കൂട്ടായ്മയാണ് ഒ.ടി.പി യുടെ അണിയറയിലും പ്രവർത്തിച്ചിരിക്കുന്നത്.