ന്യൂഡൽഹി: പത്ത് ലക്ഷത്തിലേറെ നിക്ഷേപമുള്ളത് രാജ്യത്തെ 36 ലക്ഷം ബാങ്ക് അക്കൗണ്ടുകളിൽ. കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.

ഒരാളുടെ പേരിൽ പത്ത് ലക്ഷത്തിലേറെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ സഹകരണ ബാങ്കുകൾ അടക്കമുള്ളവ ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നാണ് നിയമം. കറണ്ട് അക്കൗണ്ടും ദീർഘകാല നിക്ഷേപങ്ങളും ഒഴിയെയുള്ളവയുടെ വിവരങ്ങളാണ് ഇത്തരത്തിൽ അറിയിക്കേണ്ടത്.

ഇത്തരത്തിൽ 2017 ജൂലായ് 14 ന് ലഭ്യമായ കണക്ക് പ്രകാരം പത്ത് ലക്ഷമോ അധിലധികമോ നിക്ഷേപമുള്ളത് 36,06,269 ബാങ്ക് അക്കൗണ്ടുകളിലാണെന്ന് കേന്ദ്ര സഹമന്ത്രി രാജ്യസഭയെ അറിയിച്ചു. എന്നാൽ, ഈ അക്കൗണ്ടുകളിൽ ഏത് കാലയളവിലാണ് തുക നിക്ഷേപിച്ചതെന്ന് വ്യക്തമല്ല.