ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ്‌വെസ്റ്റ് റീജിയൻ, ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ സ്‌കോക്കിയിലുള്ള ഗാന്ധി പാർക്കിൽ വച്ച് ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം നടന്നു. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് അഗസ്റ്റിൻ കരിംകുറ്റിയിൽ രാഷ്ട്രപിതാവിനെ അനുസ്മരിച്ചു.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വർഗീസ് പാലമലയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റുമാരായ തോമസ് മാത്യു, സതീശൻ നായർ, വൈസ് പ്രസിഡന്റ് മാത്യൂസ് ഏബ്രഹാം, സെക്രട്ടറിമാരായ അബ്രഹാം വർഗീസ്, ജോഷി വള്ളിക്കളം, ട്രഷറർ ജസി റിൻസി, കമ്മിറ്റി മെമ്പർമാരായ സന്തോഷ് നായർ, റിൻസി കുര്യൻ, യൂത്ത് കോർഡിനേറ്റേഴ്‌സായ ബെന്നി പരിമണം, മാത്യു ടി. തോമസ്, അജയൻ കുഴിമറ്റത്തിൽ, പ്രവീൺ തോമസ് തുടങ്ങിയവർ റിപ്പബ്ലിക് ദിനാശംസകൾ നൽകി. ജനറൽ സെക്രട്ടറി പ്രൊഫസർ തമ്പി മാത്യു ഏവർക്കും നന്ദി പറഞ്ഞു. സതീശൻ നായർ അറിയിച്ചതാണിത്.