- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓവർസീസ് കേരളാ ചേമ്പർ ഓഫ് കൊമേഴ്സിന് പുതിയ പ്രവർത്തക സമിതി; ലിഡാ തോമസ് പ്രസിഡന്റ്, അലക്‌സാണ്ടർ തോമസ് സെക്രട്ടറി
ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മലയാളി വ്യാപാര വ്യവസായികളുടെ ഏകോപന സംഘടനയായ ഓവർസീസ് കേരളാ ചേമ്പർ ഓഫ് കൊമേഴ്‌സ് (ഒ.കെ.സി.സി.) പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. ഹ്യൂസ്റ്റൻ ആസ്ഥാനമായി 2013 മുതൽ പ്രവർത്തിക്കുന്ന കേരളാ വ്യാപാര വ്യവസായികളും പ്രൊഫഷനുകളും അടങ്ങുന്ന ആ സംഘടനയുടെ വാർഷിക പൊതുയോഗം ഏപ്രിൽ 17ന് വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള ദേശി റസ്റ്റോറണ്ട് ഓഡിറ്റോറിയത്തിൽ കൂടി. നിലവിലെ പ്രസിഡന്റ് ബോസ് കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഈശൊ ജേക്കബ് സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എസ്.കെ. ചെറിയാൻ ഫിനാൻഷൃൽ റിപ്പോർട്ടും, അവതരിപ്പിച്ചു. വ്യവസായ വ്യാപാര പ്രൊഫഷണൽ രംഗങ്ങളിൽ വ്യക്തിമുദ്രകൾ പതിപ്പിക്കാനും അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കുവാനും വിജയം കൈവരിക്കാനും ഇവിടുത്തെ മലയാളികൾക്കായിട്ടുണ്ട്. ഈ മേഖലകളിൽ കൂടുതലായി വിജയിക്കാനും അറിവു നേടാനും ഉതകുന്ന സാങ്കേതിക പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുവാൻ ഒ.കെ.സി.സി.ക്ക് ആയിട്ടുണ്ടെന്ന് ഡയരക്ടർ ബോർഡ്
ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മലയാളി വ്യാപാര വ്യവസായികളുടെ ഏകോപന സംഘടനയായ ഓവർസീസ് കേരളാ ചേമ്പർ ഓഫ് കൊമേഴ്‌സ് (ഒ.കെ.സി.സി.) പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. ഹ്യൂസ്റ്റൻ ആസ്ഥാനമായി 2013 മുതൽ പ്രവർത്തിക്കുന്ന കേരളാ വ്യാപാര വ്യവസായികളും പ്രൊഫഷനുകളും അടങ്ങുന്ന ആ സംഘടനയുടെ വാർഷിക പൊതുയോഗം ഏപ്രിൽ 17ന് വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള ദേശി റസ്റ്റോറണ്ട് ഓഡിറ്റോറിയത്തിൽ കൂടി. നിലവിലെ പ്രസിഡന്റ് ബോസ് കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഈശൊ ജേക്കബ് സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എസ്.കെ. ചെറിയാൻ ഫിനാൻഷൃൽ റിപ്പോർട്ടും, അവതരിപ്പിച്ചു. വ്യവസായ വ്യാപാര പ്രൊഫഷണൽ രംഗങ്ങളിൽ വ്യക്തിമുദ്രകൾ പതിപ്പിക്കാനും അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കുവാനും വിജയം കൈവരിക്കാനും ഇവിടുത്തെ മലയാളികൾക്കായിട്ടുണ്ട്. ഈ മേഖലകളിൽ കൂടുതലായി വിജയിക്കാനും അറിവു നേടാനും ഉതകുന്ന സാങ്കേതിക പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുവാൻ ഒ.കെ.സി.സി.ക്ക് ആയിട്ടുണ്ടെന്ന് ഡയരക്ടർ ബോർഡ് അംഗങ്ങളും എക്‌സിക്യൂട്ടീവ് ബോഡിയും അഭിപ്രായപ്പെട്ടു. തുടർന്ന് എതിരില്ലാതെ ഏകകണ്ഠമായി പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
ലിഡാ തോമസ്- പ്രസിഡന്റ്, ഷിജിമോൻ ജേക്കബ്, ബോബി ജോസഫ്, സെബാസ്റ്റ്യൻ ഫിലിപ്പ് - വൈസ് പ്രസിഡന്റുമാർ, അലക്‌സാണ്ടർ തോമസ് - സെക്രട്ടറി, റെനി കവലയിൽ തോമസ് : ജോയിന്റ് സെക്രട്ടറി, ബാബു ചാക്കൊ : ട്രഷറർ, നോബി ഉതുപ്പാൻ : ജോയിന്റ് ട്രഷറർ, അഡ്വക്കെറ്റ് മാത്യു വൈരമൺ : ലീഗൽ അഡൈ്വസർ, ഷിബു ഫിലിപ്പ് - സിപിഎ : ഓഡിറ്റർ, മാത്യു ഇടപ്പാറ, ബോസ് കുര്യൻ, ജേക്കബ് ഈശൊ, എസ്.കെ. ചെറിയാൻ, ജോർജ് എബ്രഹാം : സീനിയർ അഡൈ്വസേർസ്, ജോജി ജോസഫ്, മതിലുങ്കൽ മത്തായി, സജി വർഗ്ഗീസ്, സുരേഷ് രാമകൃഷ്ണൻ, തോമസ് ഐപ്പ്, ഷാജി ഈശൊ, ബാബു ജേസുദാസ് എന്നിവർ ബോർഡ് ഓഫ് ഡയറക്‌ടേർസ് ആയും സംഘാടനകനും സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകനുമായ എ.സി. ജോർജ് സംഘടനയുടെ പബ്ലിക് റിലേഷൻ ഓഫീസറായിയും തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ പ്രസിഡന്റ് ലിഡാ തോമസ് പുതിയ പ്രവർത്തക സമിതിയെ അഭിസംബോധന ചെയ്തു കൊണ്ട് ഓവർസീസ് കേരളാ ചേമ്പർ ഓഫ് കൊമേഴ്‌സ് എന്ന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ പറ്റി സംസാരിക്കുകയും അതിലേക്കായി എല്ലാ അംഗങ്ങളുടേയും സജീവമായ പ്രവർത്തനങ്ങളും സഹകരണങ്ങളും അഭ്യർത്ഥിക്കുകയുമുണ്ടായി.



