- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ നുണയിൽ പൊതിഞ്ഞ ചരിത്ര പഠനം ഉപേക്ഷിച്ച് ബ്രിട്ടൻ; ഇന്ത്യൻ സ്വാതന്ത്ര്യസമരവും മഹാത്മാഗാന്ധിയും അടക്കമുള്ള ചരിത്രങ്ങൾ ഓക്സ്ഫോഡിന്റെ പാഠപുസ്തകങ്ങളിലേക്ക്; വിജയിക്കുന്നത് വൈ ഈസ് മൈ കരിക്കുലം വൈറ്റ്?
യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോഡിൽ ചരിത്രം പഠിക്കാനെത്തുന്നവർ ഇന്ത്യ, ഏഷ്യ, മിഡിൽ ഈസ്റ്റേൺ ചരിത്രവും കൂടി പഠിക്കേണ്ടി വരും. ഇവയെ സംബന്ധിച്ച സത്യസന്ധമായ പാഠങ്ങൾ കൂടി ഉൾപ്പെടുത്തി തങ്ങളുടെ കരിക്കുലം കൂടുതൽ സമഗ്രമാക്കാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഒടുവിൽ നുണയിൽ പൊതിഞ്ഞ ചരിത്ര പഠനം ഉപേക്ഷിക്കാൻ ബ്രിട്ടൻ തീരുമാനിച്ചുവെന്നതിന്റെ പ്രതീകമായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. പുതിയ നീക്കത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യസമരവും മഹാത്മാഗാന്ധിയും അടക്കമുള്ള ചരിത്രങ്ങൾ ഓക്സ്ഫോഡിന്റെ പാഠപുസ്തകങ്ങളിലേക്കെത്തുകയാണ്. ഇതിലൂടെ വിജയിക്കുന്നത് വൈ ഈസ് മൈ കരിക്കുലം വൈറ്റ്.?കാംപയിൻ ആണെന്നാണ് റിപ്പോർട്ട്. വെള്ളക്കാരുടെ കാഴ്ചപ്പാടിൽ നിന്ന് കൊണ്ട് അവരെ മഹത്വവൽക്കരിക്കുന്ന പാഠങ്ങൾ മാത്രം കരിക്കുലത്തിലുൾപ്പെടുത്തുന്നതിനെതിരെയുള്ള കാംപയിനാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം, 1960കളിലെ സിവിൽ റൈറ്റ്സ് മൂവ്മെന്റ്, തുടങ്ങിയവ പുതിയ പാഠങ്ങളിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മഹാത്മാഗാന്ധി, മാർട്ടിൻ ലൂഥർ കി
യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോഡിൽ ചരിത്രം പഠിക്കാനെത്തുന്നവർ ഇന്ത്യ, ഏഷ്യ, മിഡിൽ ഈസ്റ്റേൺ ചരിത്രവും കൂടി പഠിക്കേണ്ടി വരും. ഇവയെ സംബന്ധിച്ച സത്യസന്ധമായ പാഠങ്ങൾ കൂടി ഉൾപ്പെടുത്തി തങ്ങളുടെ കരിക്കുലം കൂടുതൽ സമഗ്രമാക്കാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഒടുവിൽ നുണയിൽ പൊതിഞ്ഞ ചരിത്ര പഠനം ഉപേക്ഷിക്കാൻ ബ്രിട്ടൻ തീരുമാനിച്ചുവെന്നതിന്റെ പ്രതീകമായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. പുതിയ നീക്കത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യസമരവും മഹാത്മാഗാന്ധിയും അടക്കമുള്ള ചരിത്രങ്ങൾ ഓക്സ്ഫോഡിന്റെ പാഠപുസ്തകങ്ങളിലേക്കെത്തുകയാണ്. ഇതിലൂടെ വിജയിക്കുന്നത് വൈ ഈസ് മൈ കരിക്കുലം വൈറ്റ്.?കാംപയിൻ ആണെന്നാണ് റിപ്പോർട്ട്. വെള്ളക്കാരുടെ കാഴ്ചപ്പാടിൽ നിന്ന് കൊണ്ട് അവരെ മഹത്വവൽക്കരിക്കുന്ന പാഠങ്ങൾ മാത്രം കരിക്കുലത്തിലുൾപ്പെടുത്തുന്നതിനെതിരെയുള്ള കാംപയിനാണിത്.
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം, 1960കളിലെ സിവിൽ റൈറ്റ്സ് മൂവ്മെന്റ്, തുടങ്ങിയവ പുതിയ പാഠങ്ങളിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മഹാത്മാഗാന്ധി, മാർട്ടിൻ ലൂഥർ കിങ് തുടങ്ങിയ മഹാന്മാരെ പാഠഭാഗങ്ങളിൽ മഹത്വവൽക്കരിച്ച് ഉയർത്തിക്കാട്ടുകയും ചെയ്യും. നിലവിൽ രണ്ട് ബ്രിട്ടീഷ് ഹിസ്റ്ററി പഠിക്കുന്നവർക്ക് രണ്ട് നിർബന്ധിത പേപ്പറുകൾ പഠിക്കേണ്ടതുണ്ട്. എന്നാൽ ഈ വർഷത്തെ ഓട്ടം സെമസ്റ്റർ മുതൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ അണ്ടർഗ്രാജ്വേറ്റ് വിദ്യാർത്ഥികൾ മറ്റൊരു പേപ്പർ കൂടി പഠിക്കേണ്ടതുണ്ടെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സിലബസിനെ കോളനിവൽക്കരണത്തിൽ നിന്നും വിമുക്തമാക്കണമെന്നാവശ്യപ്പെട്ട് വൈ ഈസ് മൈ കരിക്കുലം വൈറ്റ്.? എന്ന കാംപയിന്റെ ഭാഗമായി യുകെയിലെ യൂണിവേഴ്സിറ്റികളിൽ കടുത്ത പ്രതിഷേധങ്ങൾ അരങ്ങേറിയതിനെ തുടർന്നാണ് ഇത് സംബന്ധിച്ച മാതൃകാപരമായ നീക്കം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയിരിക്കുന്നത്. ചരിത്രം പഠിപ്പിക്കുന്നതിൽ വൈവിധ്യം കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണീ മാറ്റം നടപ്പിലാക്കുന്നതെന്നാണണ് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ഹെഡ് ഓഫ് ഫാക്കൽറ്റിയായ മാർട്ടിൻ കോൺവേ വിശദീകരിക്കുന്നത്. വിദ്യാർത്ഥികളുമായുള്ള കൺസൾട്ടേഷനെ തുടർന്നാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
വിദ്യാർത്ഥികളുടെ ആവശ്യമനുസരിച്ച് യുകെയിലെ മറ്റ് ചില യൂണിവേഴ്സിറ്റികളും ചരിത്രത്തിന്റെ കരിക്കുലം മാറ്റാനൊരുങ്ങുന്നുണ്ട്. ലീഡ്സ് യൂണിവേഴ്സിറ്റി ഇത്തരത്തിലുള്ള നീക്കം നടത്തുന്നുണ്ട്. പാശ്ചാത്യ കാഴ്ചപ്പാടിലുള്ള ചരിത്രപഠനത്തിന് മാറ്റം വരുത്തണമെന്ന ആവശ്യ ശക്തമാണെന്നാണ് ലീഡ്സ് യൂണിവേഴ്സിറ്റിയിലെ റാഫേൽ ഹാലെറ്റ് വെളിപ്പെടുത്തുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാഴ്ചപ്പാടിലുള്ള ചരിത്രപഠനം മാറ്റാൻ തങ്ങൾ ആലോചിക്കുന്നുവെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിററി പ്രഫസറായ സർ റിച്ചാർഡ് ഇവാൻസും വെളിപ്പെടുത്തുന്നു. സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലെ (എസ്ഒഎഎസ്) വിദ്യാർത്ഥി യൂണിയൻ ഈ വർഷം ആദ്യം അവരുടെ ഡീകോളനൈസേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. പാശ്ചാത്യ ചരിത്രകാരന്മാരുടെയും തത്വചിന്തകരുടെയും കാഴ്ചപ്പാടിലുള്ള ചരിത്ര പഠനത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നീക്കമായിരുന്നു ഇത്.