- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നാല് വർഷത്തിനിടെ ഇന്ത്യയിൽ ഉണ്ടായ റെയിൽ അപകടങ്ങൾ 586; മരണസംഖ്യ കണക്കാക്കപ്പെടുന്നത് ഏകദേശം മൂന്നുറിനടുത്ത്; ഗുരുതരമായി പരിക്കേറ്റവരും സ്ഥിരമായി അംഗവൈകല്യം സംഭവച്ചവരും ഇരട്ടിവരും; ചോരയുണങ്ങാതെ ഇന്ത്യൻ റെയിൽപാളങ്ങളെ കുറിച്ച് മുഹമ്മദ് റിയാസ് എഴുതുന്നു
ഇന്ത്യൻ റെയിൽ പാളങ്ങളിൽ മനുഷ്യജീവനുകൾ പൊലിയുന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിലെ കുഷി നഗറിലെ അപകടത്തിൽ നഷ്ടമായത് 13 ജീവനുകൾ. ദുണ്ഡി റെയിൽവേ സ്റ്റേഷനു സമീപമുള്ള ആളില്ല ലെവൽ ക്രോസിൽ വെച്ച് താവേ-കപറ്റാൻഗഞ്ച് പാസഞ്ചർ ഒരു സ്‌ക്കൂൾ വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ ചെറിയ കുഞ്ഞുകൾ ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 586 റെയിലപകടങ്ങളാണ് കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഇന്ത്യയിൽ ഉണ്ടായത്. മരണസംഖ്യ കണക്കാക്കപ്പെടുന്നത് ഏകദേശം മൂന്നുറിനടുത്ത്. ഗുരുതരമായി പരിക്കേറ്റവർ, സ്ഥിരമായി അംഗവൈകല്യം സംഭവച്ചവർ ഇതിന്റെ ഇരട്ടി വരും. 2017ൽ മാത്രം 35 റെയിൽ അപകടങ്ങൾ നടന്നു എന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. റെയിൽ ട്രാക്കുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി നടത്താത്തതാണ് 53 ശതമാനം അപകടങ്ങളുടെയും കാരണമായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാമത്തെ പ്രധാന കാരണം ആൾ കാവലിലാത്ത റെയിൽ ക്രോസിംഗുകളാണ്. 2015-16ൽ നടന്ന 28 ശതമാനം അപകടങ്ങളും ഇത്തരം ക്രോസിംഗുകളിലാണ്. ഇന്ത്യയിലൊട്
ഇന്ത്യൻ റെയിൽ പാളങ്ങളിൽ മനുഷ്യജീവനുകൾ പൊലിയുന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിലെ കുഷി നഗറിലെ അപകടത്തിൽ നഷ്ടമായത് 13 ജീവനുകൾ. ദുണ്ഡി റെയിൽവേ സ്റ്റേഷനു സമീപമുള്ള ആളില്ല ലെവൽ ക്രോസിൽ വെച്ച് താവേ-കപറ്റാൻഗഞ്ച് പാസഞ്ചർ ഒരു സ്‌ക്കൂൾ വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ ചെറിയ കുഞ്ഞുകൾ ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
586 റെയിലപകടങ്ങളാണ് കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഇന്ത്യയിൽ ഉണ്ടായത്. മരണസംഖ്യ കണക്കാക്കപ്പെടുന്നത് ഏകദേശം മൂന്നുറിനടുത്ത്. ഗുരുതരമായി പരിക്കേറ്റവർ, സ്ഥിരമായി അംഗവൈകല്യം സംഭവച്ചവർ ഇതിന്റെ ഇരട്ടി വരും. 2017ൽ മാത്രം 35 റെയിൽ അപകടങ്ങൾ നടന്നു എന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
റെയിൽ ട്രാക്കുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി നടത്താത്തതാണ് 53 ശതമാനം അപകടങ്ങളുടെയും കാരണമായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാമത്തെ പ്രധാന കാരണം ആൾ കാവലിലാത്ത റെയിൽ ക്രോസിംഗുകളാണ്. 2015-16ൽ നടന്ന 28 ശതമാനം അപകടങ്ങളും ഇത്തരം ക്രോസിംഗുകളിലാണ്. ഇന്ത്യയിലൊട്ടാകെ 14,440 ആളില്ല റേയിൽവേ ക്രോ സിംഗുകളുണ്ട്. ഏറ്റവും കൂടുതൽ ഗുജറാത്തിലാണ്. എണ്ണം 1895. രണ്ടാമത് ഉത്തർപ്രദേശ്. എണ്ണം 1112.
മൂന്നു ലക്ഷത്തോളം ഒഴിവുകളാണ് റെയിൽവേയിൽ നിലവിൽ ഉള്ളത്. വേണ്ടത്ര ജീവനക്കാരിലാത്തത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ റെയിവേക്ക് വീഴ്‌ച്ച പറ്റുന്നതിന്റെ പ്രധാന കാരണമാണെന്ന് സർക്കാർ നിയമിത കമ്മീഷനുകൾ തന്നെ കണ്ടെത്തിയിട്ടുണ്ട്. റെയിവേ സുരക്ഷാ വിഭാഗത്തിൽ മാത്രം നാലായിരത്തിലധികം ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് വർഷം മൂന്ന് കഴിഞ്ഞു. നിയമനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ റെയിൽ മന്ത്രാലയം തയ്യാറായില്ല.
ബിബേക് ദിബ്രോയ് കമ്മറ്റിയുടെ ചുവടു പിടിച്ച് റെയിവേയെ സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകാനുള്ള തത്ര പാടിലാണ് മോദി ഗവർമെന്റ്. അതിനിടയിൽ സാധാരണ യാത്രക്കാരുടെ ജീവന്റെ സുരക്ഷ ഈ സർക്കാരിന്റെ ഒരു പരിഗണന വിഷയമേയല്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.