- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിനെ ആശയപരമായി ശക്തിപ്പെടുത്താൻ നേതൃത്വത്തിന് കഴിയുന്നില്ല; എങ്ങനെ അഴിച്ച് പണിതാലും കോൺഗ്രസ് നേതൃത്വം നേരേയാവില്ല: പി സി ചാക്കോ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് പി സി ചാക്കോ. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്ന കോൺഗ്രസിനെ ആശയപരമായി ശക്തിപ്പെടുത്താൻ നേതൃത്വത്തിന് കഴിയുന്നില്ല എന്ന് പി സി ചാക്കോ കുറ്റപ്പെടുത്തി.
എങ്ങനെ അഴിച്ച് പണിതാലും കോൺഗ്രസ് നേതൃത്വം നേരേയാവില്ല എന്നും അദ്ദേഹം പറഞ്ഞു. കുണ്ടറയിലും തൃപ്പൂണിത്തുറയിലും ബിജെപി വോട്ടിനു വേണ്ടി കൂട്ടുകെട്ട് ഉണ്ടാക്കിയത് കോൺഗ്രസിന്റെ ആശയപരമായ ദാരിദ്ര്യത്തെ ആണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കൾക്കുമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജിയെങ്കിൽ അതു എല്ലാവർക്കും ബാധകമെന്ന നിലപാടിലാണ് മുല്ലപ്പള്ളി.
Next Story