കോട്ടയം: ജലന്തർ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന സമരം പേരെടുക്കാനാണെന്ന് ആരോപിച്ച് വീണ്ടും പിസി ജോർജ് എംഎൽഎ. റോഡിൽ കുത്തിയിരുന്നു പേരെടുക്കാനാണു ശ്രമം. സ്ത്രീസുരക്ഷാ നിയമത്തെ മുതലെടുക്കാൻ ശ്രമിക്കുന്നുവെന്നും ജോർജ് പറഞ്ഞു. പരാതി നൽകിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎൽഎ ശ്രമിച്ചു. നേരത്തേയും കന്യാസ്ത്രീകൾക്കെതിരെ പിസി സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു. അതിന് ശേഷവും അവഹേളിക്കൽ തുടർന്നു.

അതേസമയം, കന്യാസ്ത്രീക്കെതിരായ വിവാദ പ്രസ്താവനയിൽ പി.സി. ജോർജിനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്നു പൊലീസ് പറഞ്ഞു. പി.സി. ജോർജിന്റെ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കോട്ടയം എസ്‌പി, ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നിലപാട് അറിയിച്ചു. കന്യാസ്ത്രീ പരാതി നൽകിയാൽ കേസെടുക്കാനാവുമെന്നാണു പൊലീസിന്റെ നിലപാട്. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാർത്താസമ്മേളനത്തിലാണു ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ മോശമായ ഭാഷയിൽ പി.സി. ജോർജ് പ്രതികരിച്ചത്.

ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ സ്വമേധയാ കേസെടുക്കാനാവുമോയെന്നു പരിശോധിക്കാൻ ഡിജിപി കോട്ടയം എസ്‌പിക്കു നിർദ്ദേശം നൽകിയിരുന്നു. അപമാനിക്കപ്പെട്ടയാൾ പരാതി നൽകിയാൽ മാത്രമേ ഇത്തരം കേസുകൾ നിലനിൽക്കൂവെന്നാണു പൊലീസിന്റെ നിഗമനം. കോട്ടയത്തുവച്ചായിരുന്നു പി.സി. ജോർജ് കന്യാസ്ത്രീയെ അപമാനിച്ചു സംസാരിച്ചത്. ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ പി.സി ജോർജ്, 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.

ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോർജ് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനൊപ്പം സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ കന്യകാത്വം പരിശോധിക്കണമെന്നും പറഞ്ഞു. ഇത് ദേശീയ തലത്തിൽ തന്നെ ഏറെ ചർച്ചയായി. കേസെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ കേരളാ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോട്ടയത്തു വാർത്താസമ്മേളനത്തിലാണു മോശം പദങ്ങളുപയോഗിച്ചു ജോർജ് കന്യാസ്ത്രീയെ അപമാനിച്ചത്.

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ അധിക്ഷേപിക്കുന്ന ജനപ്രതിനിധിയുടെ നിലപാട് നാണക്കേടാണെന്നു വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. ഇതോടെയാണ് കേസെടുക്കാൻ കേരളാ പൊലീസും തീരുമാനിച്ചത്. സ്ത്രീകളെ സഹായിക്കുന്നതിനു പകരം നിയമസഭാ സാമാജികർ ഇത്തരം മോശം ഭാഷ പ്രയോഗിക്കുന്നതിൽ ലജ്ജ തോന്നുന്നു. സംഭവം വനിത കമ്മിഷൻ ഗൗരവത്തിലെടുത്തിട്ടുണ്ട്. ജോർജിനെതിരെ കർശന നടപടിയെടുക്കാൻ ഡിജിപിക്കു നിർദ്ദേശം നൽകിയതായും രേഖ ശർമ പറഞ്ഞിരുന്നു.

ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോർജ് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനുപിന്നാലെ, ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിൽനിന്നു കന്യാസ്ത്രീ പിന്മാറി. ജോർജിന്റെ പരാമർശത്തിൽ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായും പരാതി നൽകുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവർ അറിയിച്ചു. കുറുവിലങ്ങാട്ടെ മഠത്തിൽ അവർ ഏകാന്തവാസത്തിലേക്കും കടന്നു.