- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കരയിൽ പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാർത്ഥിയായി കെ ദാസ്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിൽ പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചു. കെ ദാസാണ് അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാർത്ഥിയായി. സിഎസ്‌ഐ സമുദായാംഗമായ ദാസിന്റെ സ്ഥാനാർത്ഥിത്വം ഇരുമുന്നണികൾക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിലായി ഹിതപരിശോധന നടത്തി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിൽ പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചു. കെ ദാസാണ് അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാർത്ഥിയായി. സിഎസ്‌ഐ സമുദായാംഗമായ ദാസിന്റെ സ്ഥാനാർത്ഥിത്വം ഇരുമുന്നണികൾക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിലായി ഹിതപരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ ദാസിനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. വി എസ്ഡിപിയെയും കൂട്ടുപിടിച്ചാണ് ഇവിടെ പി സി ജോർജ്ജിന്റെ മുന്നേറ്റം.
്‌നേരത്തെ പിഡിപി പൂന്തുറ സിറാജിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനം കൈകൊണ്ടിരുന്നു. കൂടാതെ കേരള കോൺഗ്രസ് നേതാവ് പി.സി.തോമസും അരുവിക്കരയിൽ മൽസരിക്കാൻ ഒരുങ്ങുകയാണ്. ഇന്ന് വൈകിട്ട് മൂന്നിന് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. റബർ കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് പി.സി.തോമസ് മൽസരത്തിനൊരുങ്ങുന്നത്. ഇടതുമുന്നണിയിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും പി.സി.തോമസ് കഴിഞ്ഞദിവസം വിതുരയിൽ ചേർന്ന കർഷക കൺവൻഷനിൽ ആരോപിച്ചിരുന്നു.